റിട്ടേൺ ഫയൽ ചെയ്യാൻ അലംഭാവമരുത്, 31ന് ശേഷം 5,000 രൂപ പിഴ

ജൂലൈ 31 നാണ് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. മുന്‍ വര്‍ഷങ്ങളില്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി നീട്ടിയിരുന്നെങ്കിലും ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. മാത്രമല്ല ജൂലൈ 31 (ഞായര്‍) ബാങ്ക് അവധി ദിവസം കൂടിയാണ്. ബാങ്ക് അവധിയായതിനാല്‍ ഓണ്‍ലൈന്‍ വഴി റിട്ടേണ്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സാങ്കേതിക തടസ്സം ഉണ്ടാകാനിടയുണ്ട്. ബാങ്ക് അവധി ദിവസങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് ആദായ നികുതി വകുപ്പും […]

Update: 2022-07-25 04:38 GMT

ജൂലൈ 31 നാണ് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. മുന്‍ വര്‍ഷങ്ങളില്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി നീട്ടിയിരുന്നെങ്കിലും ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. മാത്രമല്ല ജൂലൈ 31 (ഞായര്‍) ബാങ്ക് അവധി ദിവസം കൂടിയാണ്. ബാങ്ക് അവധിയായതിനാല്‍ ഓണ്‍ലൈന്‍ വഴി റിട്ടേണ്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സാങ്കേതിക തടസ്സം ഉണ്ടാകാനിടയുണ്ട്.

ബാങ്ക് അവധി ദിവസങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചിരുന്നു. സാങ്കേതികപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇന്‍ഫോസിസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന അറിയിപ്പും വന്നിട്ടുണ്ട്.

ജൂലൈ 31ന് മുന്‍പ് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍

ജൂലൈ 31ന് മുന്‍പ് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴയടയ്‌ക്കേണ്ടി വരും. പിഴയോടു കൂടി ഡിസംബര്‍ 31 വരെ ഐടിആര്‍ ഫയല്‍ ചെയ്യാം. നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് ജൂലൈ 31ന് ശേഷവും ഡിസംബര്‍ 31നു് മുന്‍പുമാണെങ്കില്‍ 5000 രൂപ വരെയാണ് പിഴയടയ്‌ക്കേണ്ടി വരിക (ആകെ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍)

ആകെ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപയാണ് പിഴ. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് (ജൂലൈ 31) ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസ് അയയ്ക്കുമെന്നും അറിയിപ്പുണ്ട്.

Tags:    

Similar News