സേവന കയറ്റുമതി 250 ബില്യണ്‍ ഡോളറിലെത്തി: പിയൂഷ് ഗോയല്‍

ഡെല്‍ഹി: 2021-22ല്‍ സേവന കയറ്റുമതി 250 ബില്യണ്‍ ഡോളര്‍ (ഏകദേശം 19 ലക്ഷം കോടി രൂപ) എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍  പറഞ്ഞു. മുമ്പുള്ള ഉയര്‍ന്ന നില 2019-20 സാമ്പത്തിക വര്‍ഷത്തിലെ 213 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 16 ലക്ഷം കോടി രൂപ). ടൂറിസം, ട്രാവല്‍ തുടങ്ങിയ മേഖലകളെ കോവിഡിന്റെ ആഘാതം ബാധിച്ചിട്ടും തങ്ങള്‍ 250 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യം കൈവരിച്ചെന്നും എക്കാലത്തെയും ഉയര്‍ന്ന സേവന കയറ്റുമതിയാണിതെന്നും അദ്ദേഹം പറഞ്ഞു. […]

Update: 2022-04-14 04:36 GMT
ഡെല്‍ഹി: 2021-22ല്‍ സേവന കയറ്റുമതി 250 ബില്യണ്‍ ഡോളര്‍ (ഏകദേശം 19 ലക്ഷം കോടി രൂപ) എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മുമ്പുള്ള ഉയര്‍ന്ന നില 2019-20 സാമ്പത്തിക വര്‍ഷത്തിലെ 213 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 16 ലക്ഷം കോടി രൂപ). ടൂറിസം, ട്രാവല്‍ തുടങ്ങിയ മേഖലകളെ കോവിഡിന്റെ ആഘാതം ബാധിച്ചിട്ടും തങ്ങള്‍ 250 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യം കൈവരിച്ചെന്നും എക്കാലത്തെയും ഉയര്‍ന്ന സേവന കയറ്റുമതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് താല്‍ക്കാലിക വിവരങ്ങളാണെന്നും അന്തിമ വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞാല്‍ ഈ കണക്ക് വര്‍ധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരക്കുകളുടെയും സേവനങ്ങളുടെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി ലക്ഷ്യത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ പങ്കാളികളുമായി ഇടപഴകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാളെമുതല്‍, കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും, പകര്‍ച്ചവ്യാധിയും നിലവിലുള്ള സംഘര്‍ഷവും മൂലം ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 2021-22 സാമ്പത്തികവര്‍ഷത്തില്‍ 669.65 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34.50 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങള്‍ക്കായി ലോകോത്തര ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മന്ത്രി ആഹ്വാനം ചെയ്തു. ഗുണനിലവാരം ഉറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് കയറ്റുമതിക്കാരോട് മന്ത്രി അഭ്യര്‍ഥിച്ചു. 2030ഓടെ ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
Tags:    

Similar News