പുതു സംരംഭകർ മൂല്യനിർണ്ണയത്തിൽ ശ്രദ്ധിക്കാതെ സ്വപ്നങ്ങൾ പിന്തുടരുക: റെയ്മണ്ട് സിഎംഡി
ഡെൽഹി: പുതു സംരംഭകർ കമ്പനിയുടെ മൂല്യനിർണ്ണയത്തിന് പിന്നാലെ പോകരുത്, മറിച്ച് അവരുടെ സ്വപ്നങ്ങൾ ആവേശത്തോടെ പിന്തുടരണമെന്ന് റെയ്മണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു. വെളളിയാഴ്ച നടന്ന റെയ്മണ്ട് സിഇഒ ഫോറത്തിലെ വിജയികളെ തിരഞ്ഞെടുക്കുന്ന ചടങ്ങിലാണ് സിംഘാനിയ സംസാരിച്ചത്. "ഇന്നത്തെ ബിസിനസ്സുകൾ 'കാഷ്ബേണിൽ' ആണ് വിശ്വസിക്കുന്നത്, എന്നാൽ ഒരു പരമ്പരാഗത കമ്പനി എല്ലായ്പ്പോഴും 'കാഷ്ഫ്ലോയി' ൽ വിശ്വസിക്കുന്നു. രണ്ട് രീതിയിലുള്ള ബിസിനസുകളും ഒരുമിച്ച് നിലനിൽക്കും," അദ്ദേഹം പറഞ്ഞു. എന്നാൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ സിംഘാനിയ മുന്നറിയിപ്പ് […]
ഡെൽഹി: പുതു സംരംഭകർ കമ്പനിയുടെ മൂല്യനിർണ്ണയത്തിന് പിന്നാലെ പോകരുത്, മറിച്ച് അവരുടെ സ്വപ്നങ്ങൾ ആവേശത്തോടെ പിന്തുടരണമെന്ന് റെയ്മണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു. വെളളിയാഴ്ച നടന്ന റെയ്മണ്ട് സിഇഒ ഫോറത്തിലെ വിജയികളെ തിരഞ്ഞെടുക്കുന്ന ചടങ്ങിലാണ് സിംഘാനിയ സംസാരിച്ചത്.
"ഇന്നത്തെ ബിസിനസ്സുകൾ 'കാഷ്ബേണിൽ' ആണ് വിശ്വസിക്കുന്നത്, എന്നാൽ ഒരു പരമ്പരാഗത കമ്പനി എല്ലായ്പ്പോഴും 'കാഷ്ഫ്ലോയി' ൽ വിശ്വസിക്കുന്നു. രണ്ട് രീതിയിലുള്ള ബിസിനസുകളും ഒരുമിച്ച് നിലനിൽക്കും," അദ്ദേഹം പറഞ്ഞു. എന്നാൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ സിംഘാനിയ മുന്നറിയിപ്പ് നൽകി.
"പുതിയ കാലത്തെ സംരംഭകർ മൂല്യനിർണ്ണയത്തിന് പിന്നാലെ പോകുന്നതാണ് കാണുന്നത്. അത് സ്ഥിരമായ ഒന്നല്ല. അതിനാൽ ലാഭത്തിനുവേണ്ടി ബിസിനസ്സ് ചെയ്യുന്ന പഴയ രീതി പ്രധാനമാണ്," സിംഘാനിയയ്ക്കു വേണ്ടി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മികച്ച നേതൃത്വ മികവിനെ ആദരിക്കുന്ന 'റെയ്മണ്ട് സിഇഒ ഫോറം ഇന്ത്യ അവാർഡു'കൾക്ക് ടെക് മഹീന്ദ്രയുടെ സിപി ഗുർനാനി, നൈകയിൽ നിന്നും ഫാൽഗുനി നായർ, ഭാരത് ബയോടെക്കിലെ ഡോ കൃഷ്ണ എല്ല, ജിയോയിൽ നിന്നും സുനിൽ ദത്ത്, എൽഐസിയിൽ നിന്നും എംആർ കുമാർ എന്നിവർ അർഹരായി.