ബൂസ്റ്റര്‍ ഷോട്ടിനായ് സി എസ് ആർ തുക വർധിപ്പിക്കണം: സി ഐ ഐ
കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിന്, വരാനിരിക്കുന്ന ബജറ്റില്‍ തുക നീക്കിവയ്ക്കാന്‍ നിര്‍ദേശിച്ച് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (cii). നിര്‍ബന്ധിത 2 ശതമാനത്തോടൊപ്പം ഒരു വര്‍ഷത്തേക്ക് ഒരു ശതമാനം കൂടി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (csr) തുക വര്‍ദ്ധിപ്പിക്കാനാണ് സിഐഐ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതുവഴി കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിന് ചെലവഴിക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കാനാകും. കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സിഐഐ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. ഒമിക്രോണ്‍ വേരിയന്റ് […]
കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിന്, വരാനിരിക്കുന്ന ബജറ്റില്‍ തുക നീക്കിവയ്ക്കാന്‍ നിര്‍ദേശിച്ച് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (cii). നിര്‍ബന്ധിത 2 ശതമാനത്തോടൊപ്പം ഒരു വര്‍ഷത്തേക്ക് ഒരു ശതമാനം കൂടി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (csr) തുക വര്‍ദ്ധിപ്പിക്കാനാണ് സിഐഐ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതുവഴി കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിന് ചെലവഴിക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കാനാകും.
കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സിഐഐ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. ഒമിക്രോണ്‍ വേരിയന്റ് മൂലം ആശുപത്രി കിടക്കകള്‍ നിറഞ്ഞിരിക്കുന്ന അവസ്ഥ ഇപ്പോഴില്ല, നിരക്ക് കൈകാര്യം ചെയ്യാവുന്ന നിലയിലാണ് ഇപ്പോഴത്തെ പരിതസ്ഥിതി.
വിപണികളിലെയും ഫാക്ടറികളിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി സിഐഐ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.