ഒമിക്രോൺ മറികടന്നും എണ്ണ ഉത്പാദനം വർധിപ്പിക്കാൻ ഒപെക്
ഫ്രാങ്ക്ഫ്രര്‍ട്ട്: ഒമിക്രോണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിനിടയിലും യാത്രയും ഇന്ധനത്തിന്റെ ആവശ്യകതയും നിലനില്‍ക്കുമെന്ന പ്രതീക്ഷ മുന്നില്‍ കണ്ട് എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒപെക്. കൊവിഡ് 19 കാരണം എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവുകള്‍ നികത്താനും, ഉത്പാദനം പുനഃസ്ഥാപിക്കുന്നതിനും ഒപെക്കും അനുബന്ധ എണ്ണ ഉത്പാദക രാജ്യങ്ങളും ധാരണയായി. ഓഗസ്റ്റ് മുതല്‍ ഒപെക് പിന്തുടരുന്ന നയങ്ങളനുസരിച്ച് ഫെബ്രുവരിയില്‍ പ്രതിദിനം 400,000 ബാരല്‍ എണ്ണ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എണ്ണ ഉത്പാദന സംഖ്യത്തിലെ അംഗമായ സൗദി അറേബ്യയുടെയും, അംഗമല്ലാത്ത റഷ്യയുടെയും നേതൃത്വത്തിലുള്ള 23 […]
ഫ്രാങ്ക്ഫ്രര്‍ട്ട്: ഒമിക്രോണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിനിടയിലും യാത്രയും ഇന്ധനത്തിന്റെ ആവശ്യകതയും നിലനില്‍ക്കുമെന്ന പ്രതീക്ഷ മുന്നില്‍ കണ്ട് എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒപെക്. കൊവിഡ് 19 കാരണം എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവുകള്‍ നികത്താനും, ഉത്പാദനം പുനഃസ്ഥാപിക്കുന്നതിനും ഒപെക്കും അനുബന്ധ എണ്ണ ഉത്പാദക രാജ്യങ്ങളും ധാരണയായി.
ഓഗസ്റ്റ് മുതല്‍ ഒപെക് പിന്തുടരുന്ന നയങ്ങളനുസരിച്ച് ഫെബ്രുവരിയില്‍ പ്രതിദിനം 400,000 ബാരല്‍ എണ്ണ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എണ്ണ ഉത്പാദന സംഖ്യത്തിലെ അംഗമായ സൗദി അറേബ്യയുടെയും, അംഗമല്ലാത്ത റഷ്യയുടെയും നേതൃത്വത്തിലുള്ള 23 അംഗ ഒപെക് + സഖ്യം എല്ലാ മാസവും ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പ്രതിമാസ ഉല്‍പ്പാദന നിലവാരം തീരുമാനിക്കും. അതേസമയം, യുഎസിലെ എണ്ണവില ബാരലിന് 65 ഡോളറായി കുറഞ്ഞു. മാത്രമല്ല, ഒമിക്രോണ്‍ വേരിയന്റിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം നവംബര്‍ അവസാനത്തോടെ ഓഹരികള്‍ ഇടിഞ്ഞു.
ഒമിക്രോണ്‍ നിരവധി ആളുകളെ ഗുരുതരമായി ബാധിക്കുകയും, വിപണിയെ മന്ദഗതിയിലാക്കുകയും ചെയ്തു. എന്നാല്‍ വാഹന ഗതാഗതത്തെയും, വ്യോമയാന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കാണിക്കുന്നത്, ഒമിക്രോണ്‍ ഇതുവരെ ഇന്ധന ആവശ്യം കുത്തനെ കുറയ്ക്കുന്നില്ലെന്നാണെന്ന് എണ്ണ വിപണിയായ റിസ്റ്റാഡ് എനര്‍ജിയിലെ തലവന്‍ ബ്ജോര്‍നാര്‍ ടോണ്‍ഹോഗന്‍ പറഞ്ഞു. ഉത്പാദനം ഉയര്‍ത്താനായി ഡിസംബറിലെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒമിക്രോണ്‍ ഭീഷണിയുയര്‍ത്തുകയാണെങ്കില്‍ തീരുമാനം വേഗത്തില്‍ പുനഃപരിശോധിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചത് മഹാമാരിയില്‍ ആഘാതമേറ്റ വിപണികളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനെ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന് ടോണ്‍ഹോഗന്‍ വിശേഷിപ്പിച്ചു.
കുതിച്ചുയരുന്ന ഗ്യാസ് വിലയെ ചെറുക്കുന്നതിന് ഉഉത്പാദന രാജ്യങ്ങളേട് ടാപ്പുകള്‍ ഉപയോഗിച്ചുള്ള ഗ്യാസ് വിതരണം എന്ന ആശയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ട് വെച്ചെങ്കിലും ഒപെക് + വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളും, യാത്രാ നിയന്ത്രണങ്ങളും കാരണം മോട്ടോര്‍- വ്യോമയാന ഇന്ധനങ്ങളുടെ ആവശ്യം കുത്തനെ ഇടിഞ്ഞതിനാല്‍ 2020-ല്‍ ഉല്‍പാദനത്തില്‍ കുറവു വന്നിരുന്നു. ഈ കുറവുകള്‍ നികത്തി ക്രമേണ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഒപെക് ശ്രമിക്കുന്നത്.