സ്‌നാപ്മിന്റ് ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്ന് 9 മില്യണ്‍ ഡോളര്‍ സമാഹരിച്ചു
മുംബൈ: ഫിൻടെക് സ്റ്റാർട്ടപ്പായ സ്നാപ്മിന്റ് ഒരു കൂട്ടം നിക്ഷേപകരിലും വ്യവസായികളിലും നിന്നുമായി സീരീസ്-എ ഫണ്ടിംഗ് റൗണ്ടില്‍ 9 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. 9 യൂണികോണ്‍ കമ്പനികൾ, അനികട്ട് ക്യാപിറ്റല്‍, നെഗന്‍ ക്യാപിറ്റല്‍, ലിവ്സ്പേസ് സ്ഥാപകന്‍ രമാകാന്ത് ശര്‍മ്മ, ഓപ്പണ്‍ ഇന്‍സൈറ്റ്സിന്റെ ഉടമ ഉസാമ ഫയാദ് എന്നിവർ ഫണ്ടിംഗില്‍ പങ്കെടുത്തു. ഫിന്‍ടെക് പ്ലാറ്റ്‌ഫോമില്‍ 4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. അവരില്‍ അധികം പേരും ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. സ്‌നാപ്മിന്റ് അതിന്റെ വ്യാപാരികളുടെ നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിക്കാനും, പുതിയ ഉത്പന്നങ്ങള്‍ ഇറക്കാനും, ഉപഭോക്താക്കളുടെ […]
മുംബൈ: ഫിൻടെക് സ്റ്റാർട്ടപ്പായ സ്നാപ്മിന്റ് ഒരു കൂട്ടം നിക്ഷേപകരിലും വ്യവസായികളിലും നിന്നുമായി സീരീസ്-എ ഫണ്ടിംഗ് റൗണ്ടില്‍ 9 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. 9 യൂണികോണ്‍ കമ്പനികൾ, അനികട്ട് ക്യാപിറ്റല്‍, നെഗന്‍ ക്യാപിറ്റല്‍, ലിവ്സ്പേസ് സ്ഥാപകന്‍ രമാകാന്ത് ശര്‍മ്മ, ഓപ്പണ്‍ ഇന്‍സൈറ്റ്സിന്റെ ഉടമ ഉസാമ ഫയാദ് എന്നിവർ ഫണ്ടിംഗില്‍ പങ്കെടുത്തു.
ഫിന്‍ടെക് പ്ലാറ്റ്‌ഫോമില്‍ 4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. അവരില്‍ അധികം പേരും ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. സ്‌നാപ്മിന്റ് അതിന്റെ വ്യാപാരികളുടെ നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിക്കാനും, പുതിയ ഉത്പന്നങ്ങള്‍ ഇറക്കാനും, ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു.
2017 ല്‍ മുംബൈ ഐഐടിയിലെ സഹപാഠികളായിരുന്ന നലിന്‍ അഗര്‍വാള്‍, അനില്‍ ഗെല്‍റ, അഭിനീത് സാവ, രാഹുല്‍ അഗര്‍വാള്‍ എന്നിവരാണ് സ്‌നാപ്മിന്റ് ആരംഭിച്ചത്.