ഭൂമിയെ മലിനമാക്കാതെ തുടങ്ങാം നിങ്ങളുടെ സംരംഭങ്ങള്‍
വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി ആവശ്യമാണ്. നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനാനുമതി, പ്രവര്‍ത്തനാനുമതി എന്നിങ്ങനെ രണ്ട് തരത്തിലുള്ള അനുമതിപത്രം നല്‍കിവരുന്നു. വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിനു മുന്‍പായി സ്ഥലം പരിശോധിച്ച് ബോര്‍ഡ് സ്ഥാപനാനുമതി നല്‍കുന്നു. ഇതിനായുള്ള അപേക്ഷാഫോമിനൊപ്പം പറഞ്ഞിരിക്കുന്ന അനുബന്ധരേഖകളും ഫീസും സഹിതം ബോര്‍ഡിന്റെ അതാത് ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഈ അനുമതിയ്ക്ക് നല്‍കി വരുന്നത്. ഈ കാലയളവിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകാത്ത പക്ഷം അനുമതി പത്രം […]
വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി ആവശ്യമാണ്. നിലവില്‍ മലിനീകരണ...
വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി ആവശ്യമാണ്. നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനാനുമതി, പ്രവര്‍ത്തനാനുമതി എന്നിങ്ങനെ രണ്ട് തരത്തിലുള്ള അനുമതിപത്രം നല്‍കിവരുന്നു.
വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിനു മുന്‍പായി സ്ഥലം പരിശോധിച്ച് ബോര്‍ഡ് സ്ഥാപനാനുമതി നല്‍കുന്നു. ഇതിനായുള്ള അപേക്ഷാഫോമിനൊപ്പം പറഞ്ഞിരിക്കുന്ന അനുബന്ധരേഖകളും ഫീസും സഹിതം ബോര്‍ഡിന്റെ അതാത് ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഈ അനുമതിയ്ക്ക് നല്‍കി വരുന്നത്. ഈ കാലയളവിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകാത്ത പക്ഷം അനുമതി പത്രം പുതുക്കി വാങ്ങണം. ബോര്‍ഡില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്ന സ്ഥാപനാനുമതി അനുസരിച്ച് സ്ഥാപിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പായി പ്രവര്‍ത്തനാനുമതിക്കുള്ള അപേക്ഷ ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷിക്കാം
നിങ്ങളുടെ വ്യവസായ സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതികള്‍ക്ക് അപേക്ഷിക്കുന്നതിന് ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള കേന്ദ്ര ഓഫീസില്‍ നിന്നോ, ജില്ലാ ഓഫീസുകളില്‍ നിന്നോ അപേക്ഷ ഫോം സൗജന്യമായി ലഭിക്കും.
കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ www.keralapcb.org ഔദ്യാഗിക വെബ്സൈറ്റില്‍ അപേക്ഷാഫോമും ലഭ്യമാണ്. സ്ഥാപന ഉടമയുടെ പേരും വിലാസവും ഉള്‍പ്പെടെ സ്ഥാപനത്തെ സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും അപേക്ഷ ഫോമില്‍ പൂരിപ്പിക്കണം.
കരിങ്കല്ല് പൊട്ടിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന്, വീടുകള്‍, ആരാധനാലയങ്ങള്‍, മറ്റു കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവയില്‍ നിന്നുള്ള കുറഞ്ഞ അകലം 200 മീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. വിവിധ നിയമങ്ങള്‍ പ്രകാരം ബോര്‍ഡ് വ്യവസായങ്ങള്‍ക്ക് നല്‍കുന്ന അനുമതികളെല്ലാം സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ അപേക്ഷ ഒന്ന് മതി.
ആവശ്യമായ രേഖകള്‍
അപേക്ഷക്കൊപ്പം ഉല്‍പ്പാദന പ്രക്രിയ വിശദീകരിക്കുന്ന ചാര്‍ട്ട് അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ മുതല്‍ ഉല്‍പ്പന്നങ്ങള്‍ വരെയുള്ള ഉല്‍പ്പാദനത്തിലെ വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന രേഖാചിത്രം എന്നിവ അപേക്ഷക്കൊപ്പം നല്‍കണം.
പാഴ്ജല ശുദ്ധീകരണ സംവിധാനത്തിലെ വിവിധ പ്രവര്‍ത്തന പ്രക്രിയകളുടെ രേഖാചിത്രം സഹിതം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്. ഖരമാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം.
സൈറ്റ് പ്ലാന്‍ 100 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കണം.
കൂടാതെ ജല സ്രോതസ്സുകളും റോഡുകളും പ്ലാനില്‍ കാണിച്ചിരിക്കണം. സ്ഥിര മുതല്‍മുടക്ക് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍ന്റിന്റെ സാക്ഷ്യപത്രം ആവശ്യമാണ്.
വ്യവസായ സ്ഥാപനങ്ങളെ മുതല്‍മുടക്കിന്റെ അടിസ്ഥാനത്തില്‍ ചെറുകിട, ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ എന്നും വ്യവസായ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മലിനീകരണത്തിന്റെ കാഠിന്യമനുസരിച്ച് ചുവപ്പ്, ഓറഞ്ച്, പച്ച എന്നും തരം തിരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത വ്യവസായങ്ങള്‍ ബോര്‍ഡ് പ്രത്യേകം നിഷ്‌കര്‍ഷിച്ചാല്‍ മാത്രമേ അനുമതി നേടേണ്ടതുള്ളൂ.