ജിഎസ്ടി: കുറഞ്ഞ സ്ലാബ് 8% ആയി ഉയർന്നേക്കും
ഡെല്‍ഹി: ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ ലിസ്റ്റ് ചുരുക്കുന്നതോടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റിയും ചർച്ച ചെയ്യും. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിക്കുന്നത് ഇല്ലാതാക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചര്‍ച്ചയിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞ നികുതി സ്ലാബ് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഉള്‍പ്പടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന […]
ഡെല്‍ഹി: ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ ലിസ്റ്റ് ചുരുക്കുന്നതോടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റിയും ചർച്ച ചെയ്യും. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിക്കുന്നത് ഇല്ലാതാക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചര്‍ച്ചയിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കുറഞ്ഞ നികുതി സ്ലാബ് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഉള്‍പ്പടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന ധനമന്ത്രിമാരുടെ ഒരു പാനല്‍ മാസാവസാനം കൗണ്‍സിലന് സമര്‍പ്പിക്കണം.
നിലവില്‍ 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് നികുതി നിരക്കുകളാണുള്ളത്. അവശ്യ വസ്തുക്കളെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഉൾപ്പെടുത്തുകയോ നികുതിയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുന്നു. അതേസമയം ആഡംബര വസ്തുക്കൾക്ക് ഉയര്‍ന്ന സെസ് ഈടാക്കുന്നു. ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് ഈ സെസ് പിരിവ് ഉപയോഗിക്കുന്നത്.
5 ശതമാനം സ്ലാബ് 8 ശതമാനമാക്കി ഉയര്‍ത്തുന്നതിലൂടെ 1.50 ലക്ഷം കോടി രൂപ വാര്‍ഷിക വരുമാന ഇനത്തില്‍ ലഭിച്ചേക്കാം. പ്രധാനമായും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന ഏറ്റവും കുറഞ്ഞ സ്ലാബില്‍ ഒരു ശതമാനം വര്‍ധനവ് ഉണ്ടായാൽ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ നേട്ടം കൈവരിക്കും.
3 നിര ജിഎസ്ടി നിരക്കുകളുടെ ഘടന 8, 18, 28 ശതമാനം എന്ന രീതിയിലാക്കുവാന്‍ സാധ്യതയുണ്ട്. നിര്‍ദ്ദേശം വന്നാല്‍, നിലവില്‍ 12 ശതമാനം നികുതിയുള്ള എല്ലാ ചരക്കുകളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്ക് മാറും. ജിഎസ്ടി കൗണ്‍സില്‍ ഈ മാസം അവസാനമൊ അടുത്ത മാസം ആദ്യമൊ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒൌദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ധനമന്ത്രിമാരുടെ പാനല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം സംസ്ഥാനങ്ങളുടെ വരുമാനം വിലയിരുത്തും.
ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ ജൂണില്‍ അവസാനിക്കാനിരിക്കെ, ജിഎസ്ടി പിരിവിലെ വരുമാന വിടവ് നികത്താനായി കേന്ദ്രത്തെ ആശ്രയിക്കാതെ സംസ്ഥാനങ്ങള്‍ സ്വയം പര്യാപ്തമാകേണ്ടത് അനിവാര്യമാണ്. 2017 ജൂലായ് ഒന്നിന് ജിഎസ്ടി നടപ്പാക്കിയ സമയത്ത് 2022 ജൂണ്‍ വരെ 5 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും 2015-16 അടിസ്ഥാന വര്‍ഷത്തെ വരുമാനത്തേക്കാള്‍ പ്രതിവര്‍ഷം 14 ശതമാനം വരുമാനം സംരക്ഷണം നല്‍കാനും കേന്ദ്രം സമ്മതിച്ചിരുന്നു. എന്നിരുന്നാലും, ഈ 5 വര്‍ഷ കാലയളവില്‍ പല ഇനങ്ങള്‍ക്കും ജിഎസ്ടി കുറച്ചതിനാല്‍ റവന്യൂ ന്യൂട്രല്‍ നിരക്ക് 15.3 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 11.6 ശതമാനത്തിലേക്ക് കുറഞ്ഞു.
സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടെ കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ കൗണ്‍സില്‍, കഴിഞ്ഞ വര്‍ഷം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരുടെ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. നികുതി നിരക്കുകള്‍ യുക്തിസഹമാക്കിയും നികുതി ക്രമക്കേടുകള്‍ തിരുത്തിയും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാനായിരുന്നു ഈ പാനല്‍.