ധനസമാഹരണ പ്രഖ്യാപനത്തിലും കൂപ്പുകുത്തി വിഐ ഓഹരികൾക്ക്

  • 45000 കോടി രൂപയുടെ ധനസമാഹരണമാണ് കമ്പനി പ്രഖ്യാപിച്ചത്
  • ആദ്യഘട്ട സമാഹരണമായ 20000 കോടി രൂപ
  • ഏപ്രിൽ രണ്ടിന് ഓഹരി ഉടമകളുടെ യോഗം
;

Update: 2024-02-28 07:47 GMT
vodafone idea to raise rs 45,000 crore
  • whatsapp icon

ഓഹരിയുടമകൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തകളാണ് വോഡഫോൺ ഐഡിയിൽ നിന്നും വന്നത്. നേരെത്തെ ധനസമാഹരണം നടത്തുമെന്ന് അറിയിച്ചിരുന്ന ടെലികോ കമ്പനി തുക വ്യതമാക്കിയിരിക്കുന്നു. ഏകദേശം 45000 കോടി രൂപയുടെ ധനസമാഹരണമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതിൽ ആദ്യഘട്ട സമാഹരണമായ 20000 കോടി രൂപയ്ക്കുള്ള അംഗീകാരം തേടി ഏപ്രിൽ രണ്ടിന് ഓഹരി ഉടമകളുടെ യോഗം വിളിക്കും.

കൺവേർട്ടിബിൾ ബോണ്ടുകൾ, ഗ്ലോബൽ ഡെപ്പോസിറ്ററി റെസീറ്റ് (ജി.ഡി.ആർ), അമേരിക്കൻ ഡെപ്പോസിറ്ററി റെസിറ്റ് (എ.ഡി.ആർ) എന്നിവ ഉപയോഗിച്ചാകും സമാഹരണം. പ്രൊമോട്ടർമാരായ ആദിത്യ ബിർല ഗ്രൂപ്പും യു.കെയിലെ വോഡഫാണും ഓഹരികൾ വാങ്ങും. 2,000 കോടി രൂപയാണ് നിലവിലെ പ്രൊമോട്ടർമാർ മുടക്കുക. വിദേശ ഫണ്ടുകൾ അടക്കം പുതിയ ഓഹരി ഉടമകൾ. വരും പാദത്തിൽ സമാഹരണം പൂർത്തിയാവും. നിലവിൽ കമ്പനിക്ക് 2.2 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്.

ധനസമാഹരണത്തിന്റെ പ്രധാന ലക്ഷ്യം 5ജി സേവനം ആരംഭിക്കുക എന്നതാണ്. കമ്പനിക്ക് നിലവിൽ 22.3 കോടി വരിക്കാരാണുള്ളത്. കമ്പനിയിൽ കേന്ദ്ര സർക്കാരിന് 33.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഡിസംബറിലവസാനിച്ച പാദത്തിൽ 6,986 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

വോഡഫോൺ ഐഡിയ ഓഹരികൾ ഇന്നലെ ആറു ശതമാനം താഴ്ന്ന‌് 15.85 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 18.40 രൂപയും താഴ്ന്നത് 5.70 രൂപയുമാണ്.

നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 13.56 ശതമാനം താഴ്ന്ന് 13.70 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News