വിപണിമൂല്യത്തില്‍ കനത്ത ഇടിവ്; കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ
- മൂല്യമുള്ള പത്ത് കമ്പനികളില്‍ ഒന്‍പതിന്റെയും എംക്യാപ് ഇടിഞ്ഞു
- എച്ച്ഡിഎഫ്സി ബാങ്ക് മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്
- ഹിന്ദുസ്ഥാന്‍ യുണിലിവറും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കനത്ത നഷ്ടം നേരിട്ടു
ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ ഒന്‍പത് ഓഹരികള്‍ക്ക് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ നിന്ന് 2,09,952.26 കോടി രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,822.46 പോയിന്റാണ് ഇടിഞ്ഞത്.
''ഇതുവരെയുള്ള മോശം ക്യു 2 വരുമാനം നിക്ഷേപകരുടെ ദുരിതങ്ങള്‍ വഷളാക്കി, അതേസമയം തുടര്‍ച്ചയായ എഫ്‌ഐഐ വില്‍പ്പന വിപണിയില്‍ നാശം സൃഷ്ടിച്ചു,'' മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയര്‍ വിപി (റിസര്‍ച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.
മികച്ച 10 കമ്പനികളില്‍ എച്ച്ഡിഎഫ്സി ബാങ്ക് മാത്രമാണ് മികവ് രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ യുണിലിവറും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടു.
ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 44,195.81 കോടി രൂപ ഇടിഞ്ഞ് 5,93,870.94 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 41,994.54 കോടി രൂപ ഇടിഞ്ഞ് 17,96,726.60 കോടി രൂപയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 35,117.72 കോടി രൂപ ഇടിഞ്ഞ് 6,96,655.84 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 24,108.72 കോടി രൂപ ഇടിഞ്ഞ് 9,47,598.89 കോടി രൂപയിലുമെത്തി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം (എംക്യാപ്) 23,137.67 കോടി രൂപ കുറഞ്ഞ് 14,68,183.73 കോടി രൂപയായി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 19,797.24 കോടി രൂപ കുറഞ്ഞ് 5,71,621.67 കോടി രൂപയായും ഇന്‍ഫോസിസിന്റെ മൂല്യം 10,629.49 കോടി രൂപ കുറഞ്ഞ് 7,69,496.61 കോടി രൂപയായും എത്തി.
ഐടിസിയുടെ മൂല്യം 5,690.96 കോടി രൂപ കുറഞ്ഞ് 6,02,991.33 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 5,280.11 കോടി രൂപ കുറഞ്ഞ് 8,84,911.27 കോടി രൂപയായും എത്തി.
എന്നിരുന്നാലും, എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 46,891.13 കോടി രൂപ ഉയര്‍ന്ന് 13,29,739.43 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. തുടര്‍ന്ന് ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ഐസി എന്നീ കമ്പനികളാണ്.