ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്‌സ് 445 പോയിന്റ് ഉയർന്നു, നിഫ്റ്റി 24,200 ന് മുകളിൽ

Update: 2024-12-02 12:40 GMT

ഇന്ത്യൻ ഓഹരി വിപണി ഇന്ന് പോസിറ്റീവായി അവസാനിച്ചു. ബ്ലൂ ചിപ്പ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ പിൻ തുണയും യുഎസ് വിപണിയിലെ പോസിറ്റീവ് പ്രവണതയും സൂചികകളെ മുമ്പോട്ട് നയിച്ചു. സെൻസെക്സ് 445.29 പോയിൻ്റ് അഥവാ 0.56 ശതമാനം ഉയർന്ന് 80,248.08 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 144.95 പോയിൻ്റ് അഥവാ 0.60 ശതമാനം ഉയർന്ന് 24,276.05 എന്ന ലെവലിൽ ക്ലോസ് ചെയ്തു.

അൾട്രാടെക് സിമൻ്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്സ്, ടെക് മഹീന്ദ്ര, ടൈറ്റൻ, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് 1.05 ശതമാനവും സ്മോൾക്യാപ് 0.84 ശതമാനവും ഉയർന്നു. ബിഎസ്ഇയിൽ 2,508 ഓഹരികൾ മുന്നേറിയപ്പോൾ 1,550 ഓഹരികൾ ഇടിഞ്ഞു, 179 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ താഴ്ന്നപ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ മിക്കവാറും താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.85 ശതമാനം ഉയർന്ന് ബാരലിന് 72.45 ഡോളറിലെത്തി.

Tags:    

Similar News