വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്‌ടോബര്‍ 28)

Update: 2024-10-28 01:59 GMT

ആഗോള വിപണികളുടെ ദൗര്‍ബല്യത്തേക്കാള്‍ ഇന്ത്യന്‍ വിപണിയുടെയും സമ്പദ്ഘടനയുടേയും ദൗര്‍ബല്യങ്ങളാണ് ഇന്ത്യന്‍ ഓഹരികളില്‍ പ്രതിഫലിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയെന്നു അങങ്കരിക്കുമ്പോഴും ഇന്ത്യന്‍ ജിഡിപി വളര്‍ച്ച പതിഞ്ചുമാസത്തെ ഏറ്റവും താഴ്ചയിലാണെന്ന കാര്യംമറന്നുപോകുന്നു. മികച്ച വരുമാനമുണ്ടായിട്ടു ഉയര്‍ന്നു നില്‍ക്കുന്ന വായ്പാച്ചെലവ് കമ്പനികളുടെ ലാഭത്തേയും പുതിയ നിക്ഷേപത്തേയും ബാധിക്കുകയാണ്.

കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളുടെപ്രകടനം പരിശോധിച്ചാല്‍ ഇതു മനസിലാകും. മികച്ച മണ്‍സൂണ്‍ ലഭിച്ചിട്ടും പണപ്പെരുപ്പം , പ്രത്യേകിച്ചും ഭക്ഷ്യവിലക്കയറ്റത്തെ അമര്‍ത്താന്‍ സാധിക്കുന്നില്ല. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുറഞ്ഞുനിന്നട്ടും മെച്ചപ്പെട്ട നികുതി വരുമാനമുണ്ടായിട്ടും ഉയര്‍ന്നു നില്‍ക്കുനന ഇന്ധന വില പണപ്പെരുപ്പം ഉയര്‍ത്തി നര്‍ത്തുകയാണ്. ചൈന പോലുള്ള രാജ്യങ്ങള്‍ ഉത്തേജക നടപടികളിലൂടെ അവരുടെ സമ്പദ്ഘടനയെ ഉദ്ദീപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ഒരു പരിധവരെ അവര്‍ ഇതില്‍ വിജയിക്കുകയാണ്. അവര്‍ വന്‍തോതില്‍ വിദേശനാണ്യം ആകര്‍ഷിക്കുകയാണ്.

ഈഗോളതലത്തില്‍ സമ്മിശ്രമായാണ് യുഎസ് , യൂറോപ്യന്‍ വിപണി നീങ്ങുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വമാണ് വിപണി നീക്കത്തെ ബാധിക്കുന്നത്. അടുത്തമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക.

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുകയാണെങ്കിലും അതു വിപണിയെ അത്രകണ്ടു സ്വാധീനിക്കുന്നില്ല. ആഗോള ക്രൂഡോയില്‍ വിലയും സപ്ലൈയും തറൂമാറാകതെ യുഎസ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഇറാന്റെ ക്രൂഡോയില്‍, ആണവ സംവിധാനങ്ങളെ ഒഴിവാക്ക് ഇസ്രയേല്‍ നടത്തിയ നിയന്ത്രിത ആക്രമണംതന്നെ ഇതിനുദാഹരണം.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

ഇന്ത്യന്‍ ഓഹരി വിപണി ഒരു മാസമായി ശക്തമായ തിരുത്തലിലൂടെ കടന്നുപോവുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 2024 സെപ്റ്റംബര്‍ 24-ലെ റിക്കാര്‍ഡ് ഉയര്‍ച്ചയില്‍നിന്ന് (26277.35 പോയിന്റ്) 2203.45 പോയിന്റ് ഇടിവോടെ 24073.9 പോയിന്റ്ില്‍ എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ വാരത്തില്‍ 673.25 പോയിന്റ് കുറവോടെ 24180.80 പോയിന്റില്‍ക്ലോസ് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 25 വെള്ളിയാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 218.6 പോയിന്റ് ഇടിവോടെ 24180.8 പോയിന്റിലാണ്. കവിഞ്ഞ വാരത്തിലെ ഓരോ ദിവസവും വിപണി കുറയുകയായിരുന്നു.

വെള്ളിയാഴ്ച എല്ലാ സെക്ടറിലുമുള്ള ഓഹരികള്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. മിഡ്, സ്‌മോള്‍, ലാര്‍ജ് കാപ് ഭേദമന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള ഓഹരികള്‍ വെള്ളിയാഴ്ചത്തെ ഇടിവില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക വെള്ളിയാഴ്ച 662.87 പോയിന്റ് (0.83 ശതമാനം) താഴ്ന്ന് 879402.29 പോയിന്റില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് 14-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗാണെന്നു മാത്രമല്ല, 80000 പോയിന്റിനു താഴെ ക്ലോസ് ചെയ്യുന്നതും ആദ്യമായാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ദീപാവലി പ്രമാണിച്ച അടുത്ത വെള്ളിയാഴ്ച വിപണിക്ക് അവധിയായതിനാല്‍ നാലു ദിവസമേ ഈ വാരത്തില്‍ വ്യാപാരമുള്ള. അടുത്ത വ്യാഴാഴ്ച എഫ് ആന്‍ഡ് ഒ പ്രതിമാസ സെറ്റില്‍മെന്റ് ദിനവുമാണ്. അതുകൊണ്ടുതന്നെ റേഞ്ച് ബൗണ്ട് നീക്കം വിപണിയില്‍ പ്രതീക്ഷിച്ചാല്‍ മതി.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 24440-24500 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 24605 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഒക്ടോബര്‍ ഒന്നിലെ ഗ്യാപ് ഡൗണ്‍ പോയിന്റായ 25740 ശക്തമായ റെസിസ്റ്റന്‍സായി നില്‍ക്കുകയാണ്.

നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24073.8 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 23960 പോയിന്റിലും 23893 പോയിന്റിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 28.61 ആണ്. ഓവര്‍ സോള്‍ഡ് സോണിലേക്ക് നിഫ്റ്റി വീണിരിക്കുകയാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 59.5 പോയിന്റ് മെച്ചപ്പെട്ടാണഅ നില്‍ക്കുന്നത്. ആഗോള വപണി ഫ്യൂച്ചേഴ്സ് എല്ലാംപോസീറ്റീവാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യ വികസ് വെള്ളിയാഴ്ച 4.74 ശതമാനം വര്‍ധിച്ച് 14.63 -ലെത്തി. വ്യാഴാഴ്ചയിത് 13.97 ആയിരുന്നു. ഇക്കഴിഞ്ഞ വാരത്തില്‍ ഇന്ത്യ വികസ് 12.24 ശതമാനം ഉയര്‍ച്ച നേടുകയുണ്ടായി. വിപണിയിലെ വ്യതിയാനം പതിയെ ഉയരുകയാണ്. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഒക്ടോബര്‍ 25-ന് 0.88-ലേക്ക് ഉയര്‍ന്നു. വ്യാഴാഴ്ചയിത് 1.0 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഒക്ടോബറിലെ നെറ്റ് വില്‍പ്പന ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി. ഒക്ടോബര്‍ 25 വരെ അവരുടെ നെറ്റ് വില്‍പ്പന 100242.17 കോടി രൂപയിലെത്തി. ഒക്ടോബര്‍ 25-ന് അവര്‍14209.84 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 17246.59 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍ക്കല്‍ 3036.75 കോടി രൂപ.

നാലരവര്‍ഷത്തിനുള്ളില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഈ ഒക്ടോബറിലേത്. ദ്വിതീയ വിപണിയില്‍ വില്‍പ്പനക്കാരാണെങ്കിലും പബ്‌ളിക് ഇഷ്യു, അവകാശ ഇഷ്യു, പ്രിഫറന്‍ഷ്യല്‍ ഇഷ്യു തുടങ്ങിയ വിഭാഗത്തില്‍ അവര്‍ നിക്ഷേപം നടത്തുന്നുണ്ട്. ചൈനീസ് വിപണിയുടെ മൂല്യം വളരെ ആകര്‍ഷകമാമെന്ന വിലയിരുത്തലാണ് വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരിയിലെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുന്നത്. നേരേ മറിച്ച് ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ഒക്ടോബര്‍ 25-ന് അവര്‍ 15203.44 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11044.15 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അവരുടെ നെറ്റ് വാങ്ങല്‍ 4159.29 കോടി രൂപയുടെ ഓഹരികളാണ്. ഇതോടെ ഒക്‌ടോബര്‍ 25 വരെ അവരുടെ നെറ്റ് വാങ്ങല്‍ 97090.83 കോടി രൂപയായി ഉയര്‍ന്നു. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന ഏതാണ്ട് അതേപോലെതന്നെ ഇ്ന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ് ചെയ്തത്. ബോണസ് ഓഹരിക്കായി റിക്കാര്‍ഡ് ഡേറ്റ് ( ഒക്‌ടോബര്‍ 28) പ്രഖ്യാപിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.73 ശതമാനവും വിപ്രോ 0.46 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തപ്പോള്‍ ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക് 0.30 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 0.92 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. യാത്ര ഓണ്‍ലൈന്‍ 0.7 ശതമാനം മെച്ചപ്പെട്ടപ്പോള്‍ മേക്ക് മൈ ട്രിപ് 1.23 ശതമാനവും . ഡോ. റെഡ്ഡീസ് 1.47 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണി സൂചികകള്‍

യുഎസ് ഓഹരി വിപണി സമ്മിശ്രമായാണ് ഒക്ടോബര്‍ 25-ന് ക്ലോസ് ചെയ്തത്. ടെസ്്‌ലയുടെ മികച്ച പ്രകടനത്തില്‍ ടെക് ഓഹരികള്‍ മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ യുഎസ് ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സും എസ് ആന്‍ഡ് പിയും താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 259.96 പോയിന്റ് (0.61 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തതത്. എസ് ആന്‍ഡ് പി 500 സൂചിക വെള്ളിയാഴ്ച നേരിയ തോതില്‍ ( 1.74 ശതമാനം) താഴ്ന്ന് 5808.12 പോയിന്റില്‍ ക്ലോസ് ചെയ്തു. ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് വെള്ളിയാഴ്ച 103.12 പോയിന്റ് (0.056 ശതമാനം) നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 20.54 പോയിന്റും (0.25 ശതമാനം) സിഎസി ഫ്രാന്‍സ് 5.74 പോയിന്റും (0.08 ശതമാനം) താഴ്ന്നു ക്ലോസ് ചെയ്തപ്പോള്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 77.29 പോയിന്റും (0.22 ശതമാനം) ജര്‍മന്‍ ഡാക്‌സ് 20.59 പോയിന്റ്ും (0.11 ശതമാനം) മെച്ചപ്പെട്ടു ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം മികച്ച നേ്ട്ടത്തിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍:

ഇന്നു രാവിലെ 150- ഓളം പോയിന്റ് താഴ്്ന്ന് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി താമസിയാതെ തന്നെ മികച്ച നേട്ടത്തിലേക്ക്ു നീങ്ങി. രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ നിക്കി 606.08 പോയിന്റോളം മെച്ചപ്പെട്ടു നില്‍ക്കുകയാണ്. കൊറിയന്‍ കോസ്പി 18.19 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചികയും ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചികയും നേരിയി തോതില്‍ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.

സാമ്പത്തിക വാര്‍ത്തകള്‍

വിദേശനാണ്യശേഖരം: തുടര്‍ച്ചയായ മൂന്നാമത്തെ വാരവും ഇന്ത്യയുടെ വിദേനാണ്യശേഖരതിതില്‍ ഇടിവുണ്ടായിരിക്കുകയാണ്. ഒക്ടോബര്‍ 18-ന് അവസാനിച്ച വാരത്തില്‍ 216 കോടി ഡോളര്‍ കുറവോടെ 68826 കോടി ഡോളറിലെത്തി. ഇതിനു തലേ രണ്ട് ആഴ്ചകളിലായി 14500 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. ഇ്്ന്ത്യന്‍ ഓഹരി വിപണിയില്‍നിന്നു വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നതും രൂപയിടെ ഇടിവുമാണ് വിദേശനാണ്യശേഖരത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. രൂപ ഒക്ടോബര്‍ 11-ന് 84.10 വരെ താഴ്ന്നിരുന്നു. ഇപ്പോഴും 84.07ലാണ് രൂപ.

കമ്പനി വാര്‍ത്തകള്‍

വാറി എനര്‍ജീസ്: ഇഷ്യുവിനു മികച്ച പ്രതികരണം( 76.4 ഇരട്ടി അപേക്ഷകള്‍) ലഭിച്ച വാറി എനര്‍ജീസ് ഓഹരികള്‍ ഇന്ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. പ്രൈസ് ബാന്‍ഡ് 1427-1503 രൂപയായിരുന്നു.

അഫ്‌കോണ്‍സ് ഇന്‍ഫ്രാ: ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍പ്പെട്ട ഇന്‍ഫ്രാസ്ട്രിക്ചര്‍ കമ്പനിയായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കന്നിപബ്‌ളിക് ഇഷ്യും നാളെ അവസാനിക്കും. ഇരുപത്തിയഞ്ചിന് തുടങ്ങിയ ഇഷ്യുവിന് ആദ്യ ദിവസം പത്തു ശതമാനം അപേക്ഷകളാണ് ലഭിച്ചത്. പ്രൈസ് ബാന്‍ഡ് 440-463 രൂപയാണ്. ഇഷ്യുവഴി 5430 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. എന്‍എസ്ഇയിലും ബിഎസ്്ഇയിലും നവംബര്‍ നാലിന് ഓഹികള്‍ ലിസ്റ്റ് ചെയ്യും.

കമ്പനി ഫലങ്ങള്‍: കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളുടെ വരവ് തുടരുകയാണ്. ഭാര്‍തി എയര്‍ടെല്‍, സണ്‍ഫാര്‍മ, അദാനി പവര്‍, ഇന്ത്യന്‍ ഓയില്‍, പിഎന്‍ബി, അംബുജ സിമന്റ്‌സ്, സുസ്്‌ലോണ്‍ എനര്‍ജി, ഭാരത് ഹെവി ഇലക്്ട്രിക്കല്‍സ്, ഇന്ത്യന്‍ ബാങ്ക്, ടാറ്റ് ടെക്‌നോളജീസ്, ജെഎസ് ഡബ്‌ള്യു ഇന്‍ഫ്രാ, ഇന്ദ്രപ്രസ്ഥ ഗ്യാസം, ഗില്ലറ്റ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും. ഏതാണ്ട് 175- ഓളം കമ്പനികളാണ ഇന്നു രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടുന്നത്.

ക്രൂഡോയില്‍ വില

ഇറാനില്‍ ഇസ്രയേല്‍ നടത്തി ആക്രമണം ക്രൂഡോയില്‍ വിലയില്‍ ഒട്ടും ഏശിയില്ല. ടെഹ്്‌റാന്റെ എണ്ണ, ആണവ അടിസ്ഥാനസൗകര്യങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തിയായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതുമൂലം ക്രൂഡോയില്‍ സപ്ലൈതാറുമാറാകാത്തത് ലോകം ആശ്വാസത്തോടെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വാരത്തില്‍ വിലയില്‍ നാലു ശതമാനത്തോളം വര്‍ധന നേടിയിരുന്നു. ഈ വാരത്തില്‍ അതു വില കുറയാനുള്ള സാധ്യതയാണ് പല അനിലിസ്റ്റുകളും കണക്കാക്കുന്നത്. അടുത്ത മാസം നടക്കുന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുംപശ്ചിമേഷ്യയിലെ സംഘര്‍ഷം വര്‍ധിക്കുന്നതും വിപണിയില്‍ അനിശ്ചിതത്വം ഉയര്‍ത്തുകയാണ്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.78 ഡോളറാണ്. ശനിയാഴ്ചയിത് 76.05 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 68.63 ഡോളറുമാണ്. ശനിയാഴ്ചയിത് 71.78 ഡോളറായിരുന്നു. നെഗറ്റീവ് മനോഭാവമാണ് ക്രൂഡോയിലില്‍ ദൃശ്യമാകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും. രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ്. എണ്ണവില ഉയര്‍ന്നാല്‍ ഇതു കടുത്ത ആഘാതം ഇന്ത്യയിലുണ്ടാകും.

ഇന്ത്യന്‍ രൂപ

ഡോളറിനെതിരേ, രൂപ അതിന്റെ ഏറ്റവും താഴ്ചയ്ക്കടുത്ത് തുടരുകയാണ്. വെള്ളിയാഴ്ച ഡോളറിന് 84.07 രൂപയായിരുന്നു വില. ്‌വ്യാഴാഴ്ചയും ഇതേ നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്നു വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ പണം പിന്‍വലിക്കുന്നതും ക്രൂഡോയില്‍ വില ഉയര്‍ന്നതുമാണ് രൂപയെ താഴേയ്ക്ക് ഏത്തിച്ചത്. ഒക്ടോബര്‍ 11-ന് ഡോളറിന് 84.10രൂപയായിരുന്നു വില. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില. ചൈനീസ് വിപണിയില്‍ വിദേശനിക്ഷേപകര്‍ പ്രതീക്ഷിക്കുന്ന മെച്ചപ്പെട്ട റിട്ടേണ്‍ ആണ് രൂപയുടെ തിരിച്ചുവരവിനു തടസമായി നില്‍ക്കുന്ന ഘടകങ്ങളിലൊന്ന്്. ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളും യുഎസ് പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പും സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക

Tags:    

Similar News