ഡോളറിനെതിരെ രൂപ മുന്നേറി
ആഭ്യന്തര ഇക്വിറ്റികള്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരുന്നതും, വിദേശ ഫണ്ടുകളുടെ വരവുമാണ് രൂപയ്ക്ക് ബലമേകിയത്
ഇന്ന് (ജനുവരി 5) തുടക്ക വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 83.19-ലെത്തി.
ആഭ്യന്തര ഇക്വിറ്റികള്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരുന്നതും, വിദേശ ഫണ്ടുകളുടെ വരവുമാണ് രൂപയ്ക്ക് ബലമേകിയത്.
എങ്കിലും ശക്തമായ യുഎസ് ഡോളറിനും ക്രൂഡ് ഓയില്‍ വിലക്കയറ്റത്തിനുമിടയില്‍ ഇന്ത്യന്‍ രൂപ സമ്മര്‍ദ്ദത്തിലാണെന്നു ഫോറെക്‌സ് ട്രേഡര്‍മാര്‍ പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ വ്യാപാരം തുടങ്ങിയത് 83.23-ലാണ്. തുടര്‍ന്നു വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപ 83.19 ലെത്തി.
ജനുവരി 4-ന് വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപ ക്ലോസ് ചെയ്തത് 83.24 എന്ന നിലയിലായിരുന്നു.
ഇന്ന് ഡോളര്‍ സൂചിക 0.07 ശതമാനം ഉയര്‍ന്ന് 102.49 എന്ന നിലയിലാണു വ്യാപാരം നടന്നത്.
ബ്രെന്റ് ക്രൂഡ് ബാരലിന് 0.37 ശതമാനം ഇടിഞ്ഞ് 77.88 ഡോളറിലെത്തി.