എസ് ബി ഐ യും, ടെമാസെക്കും ഒലയിൽ 3,200 കോടി നിക്ഷേപിച്ചു

  • സമാഹരിച്ചത് ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും
  • സമാഹരിച്ച ഫണ്ടുകള്‍ ഐപിഒയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്
  • ഒല ഇലക്ട്രിക്കിന്റെ മൂല്യം 550 കോടി ഡോളറായി
;

Update: 2023-10-27 05:56 GMT
Ola raises Rs 3,200 crore for EV business
  • whatsapp icon

സിങ്കപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെമാസെക്കും, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രമുഖ ഇലട്രിക് സ്കൂട്ടർ സ്റ്റാർട്ട് അപ്പ് ആയ  ഒല ഇലട്രിക്കലിൽ  3200 കോടി രൂപ നിക്ഷേപിച്ചു. കമ്പനിയുടെ ഓഹരികളിലെ നിക്ഷേപമായിട്ടും, ഡറ്റ്  ഫൈനാൻസിങ്ങും ആയാണ് ഈ ഫണ്ട് നൽകിയിട്ടുള്ളത്. 

ഒല ഇലക്ട്രിക്  ആണ് ഈ കാര്യം അറിയിച്ചത്. ഇതോടെ ബെംഗളുരു ആസ്ഥാനമായ കമ്പനിയുടെ  മൂല്യം 550 കോടി ഡോളറായി. മുന്‍പ് ഇത് 500 കോടി ഡോളറായിരുന്നു.

ഫണ്ടുകൾ സമാഹരിച്ചത് മൂലം, വാലുവേഷൻ ഉയർന്നതു കൊണ്ട്, കമ്പനി   ഐപിഒ വിപണിയിൽ എത്തുമെന്ന്  പ്രതീക്ഷിക്കുന്നു. 80 കോടി മുതല്‍ 100 കോടി ഡോളര്‍ വരെ വരെയുള്ള തുകയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്.

ഒലയുടെ ഇവി (ഇലക്ട്രിക് വെഹിക്കിള്‍) ബിസിനസ് വിപുലീകരിക്കുന്നതിനും ആദ്യത്തെ ലിഥിയം അയണ്‍ സെല്‍ നിര്‍മാണ കേന്ദ്രം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സ്ഥാപിക്കുന്നതിനുമായി സമാഹരിച്ച ഫണ്ട് വിനിയോഗിക്കുമെന്നു കമ്പനി അറിയിച്ചു. അതോടൊപ്പം ഇരുചക്ര വാഹന നിര്‍മാണ ശേഷിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനും ഈ ഫണ്ട് വിനിയോഗിക്കും.

2022 ജനുവരിയില്‍ ഒല 200 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. 2021 സെപ്റ്റംബറിലും 200 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.

Tags:    

Similar News