മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഒന്നാം ദിനത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ 77 ശതമാനം
- ഐപിഒയിലെ ഇഷ്യു പ്രൈസ് 277-291 രൂപയാണ്
- 51 ഓഹരികളുടെ ഗുണിതങ്ങളായിട്ടാണ് അപേക്ഷിക്കാനാവുന്നത്
- ഡിസംബര്‍ 18 മുതല്‍ 20 വരെ നടക്കുന്ന ഐപിഒയിലൂടെ 960 കോടി രൂപയാണു കമ്പനി സമാഹരിക്കുന്നത്
;

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ ഐപിഒയുടെ ആദ്യ ദിനത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ 77 ശതമാനം.
2,43,87,447 ഓഹരികളാണ് ഐപിഒയിലുള്ളത്. ഇതില്‍ 1,86,78,495 ഓഹരികളാണ് (77%)ആദ്യ ദിനത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്തത്.
ഡിസംബര്‍ 18 മുതല്‍ 20 വരെ നടക്കുന്ന ഐപിഒയിലൂടെ 960 കോടി രൂപയാണു കമ്പനി സമാഹരിക്കുന്നത്. ഇതില്‍ 760 കോടി രൂപയുടെ പുതിയ ഓഹരിയാണ് ഇഷ്യു ചെയ്യുന്നത്. 200 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കും.
ഐപിഒയിലെ ഇഷ്യു പ്രൈസ് 277-291 രൂപയാണ്.
51 ഓഹരികളുടെ ഗുണിതങ്ങളായിട്ടാണ് അപേക്ഷിക്കാനാവുന്നത്.
ഡിസംബര്‍ 26ന് മുത്തൂറ്റ് മൈക്രോഫിന്‍ ബിഎസ്ഇ, എന്‍എസ്ഇകളില്‍ ലിസ്റ്റ് ചെയ്യും.