4 ടോപ് 10 കമ്പനികള്‍ എംക്യാപില്‍ കൂട്ടിച്ചേര്‍ത്തത് 2.18 ലക്ഷം കോടി

  • 6 കമ്പനികളുടെ മൊത്തം മൂല്യത്തില്‍ 1,06 ലക്ഷം കോടി രൂപയുടെ ഇടിവ്
  • വലിയ നേട്ടം എല്‍ഐസിക്കും എസ്ബിഐക്കും
  • റിലയന്‍സ് വിപണിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു
;

Update: 2024-02-11 09:26 GMT
4 top 10 companies add 2.18 lakh crores to mcap
  • whatsapp icon

ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ നാലെണ്ണത്തിന്‍റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച മൊത്തം കൂട്ടിച്ചേര്‍ക്കപ്പെട്ടത് 2.18 ലക്ഷം കോടി രൂപ., ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.

ടോപ് 10 പാക്കിൽ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), എസ്ബിഐ എന്നിവയാണ് നേട്ടമുണ്ടാക്കിയത്. അവർ മൊത്തത്തിൽ 2,18,598.29 കോടി രൂപ വിപണി മൂലധനത്തിൽ കൂട്ടിച്ചേർത്തു.

മറുവശത്ത്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി എന്നിവ മൊത്തം 1,06,631.39 കോടി രൂപയുടെ മൂല്യത്തകർച്ച നേരിട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 490.14 പോയിൻ്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞു.

എൽഐസിയുടെ വിപണി മൂല്യം 86,146.47 കോടി രൂപ ഉയർന്ന് 6,83,637.38 കോടി രൂപയായി. എസ്ബിഐ-യുടെ മൂല്യം 65,908.26 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 6,46,365.02 കോടി രൂപയായി. ടിസിഎസിൻ്റെ വിപണി മൂല്യം 61,435.47 കോടി രൂപ ഉയർന്ന് 15,12,743.31 കോടി രൂപയായും റിലയൻസിൻ്റേത് 5,108.09 കോടി രൂപ ഉയർന്ന് 19,77,136.54 കോടി രൂപയായും മാറി. 

എന്നിരുന്നാലും, എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിപണി മൂലധനം (എംക്യാപ്) 32,963.94 കോടി രൂപ കുറഞ്ഞ് 10,65,808.71 കോടി രൂപയായി. ഐടിസിയുടെ മൂല്യം 30,698.62 കോടി രൂപ ഇടിഞ്ഞ് 5,18,632.02 കോടി രൂപയിലെത്തി. ഭാരതി എയർടെല്ലിൻ്റെ എംക്യാപ് 16,132.15 കോടി രൂപ കുറഞ്ഞ് 6,31,044.50 കോടി രൂപയായും ഇൻഫോസിസിൻ്റെത് 10,044.09 കോടി രൂപ താഴ്ന്ന് 6,92,980.35 കോടി രൂപയായും മാറി.

ഐസിഐസിഐ ബാങ്കിൻ്റെ മൂല്യം 9,779.06 കോടി രൂപ കുറഞ്ഞ് 7,09,254.77 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ മൂല്യം 7,013.53 കോടി രൂപ കുറഞ്ഞ് 5,69,587.91 കോടി രൂപയിലെത്തി

ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്. 

Tags:    

Similar News