മൂന്ന് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.06 ലക്ഷം കോടി രൂപയുടെ വര്‍ധന

Update: 2024-06-23 09:49 GMT

കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍  മൂന്നെണ്ണത്തിന്റെ വിപണി മൂല്യം 1,06,125 കോടിയായി  വര്‍ധിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നി കമ്പനികളുടെ വിപണി മൂല്യത്തിലാണ് വര്‍ധന ഉണ്ടായത്. അതേസമയം റിലയന്‍സ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവയുടെ വിപണിമൂല്യത്തില്‍ ഇടിവ് നേരിട്ടു. മൊത്തം 1,01,769 കോടിയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 32,271 കോടിയുടെയും എല്‍ഐസിക്ക് 27,260 കോടിയുടെയും ഇടിവാണ് നേരിട്ടത്.

കഴിഞ്ഞയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 52,091 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്‌സിയുടെ മൊത്തം വിപണി മൂല്യം 12,67,056 കോടിയായി. 

ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നി കമ്പനികളുടെ  വിപണി മൂല്യം യഥാക്രമം 36,118 കോടി, 17,915 കോടി എന്നിങ്ങനെയാണ് വര്‍ധിച്ചത്. ഇതോടെ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 8,13,914 കോടിയായി ഉയര്‍ന്നു.


Tags:    

Similar News