സുക്കര്‍ബെര്‍ഗിന്റെ ആസ്തി 28.1 ബില്യന്‍ ഡോളര്‍ വര്‍ധിച്ചു; ഗേറ്റ്‌സിനെയും മറികടന്നു

  • ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സില്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് നാലാം സ്ഥാനം കരസ്ഥമാക്കി
  • ഫേസ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കള്‍ 3.07 ബില്യന്‍
  • സുക്കര്‍ബെര്‍ഗിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 170.5 ബില്യന്‍ ഡോളറാണ്

Update: 2024-02-03 10:43 GMT

മെറ്റയുടെ ത്രൈമാസ ഫലങ്ങള്‍ക്കു ശേഷം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ആസ്തിയില്‍ 28.1 ബില്യന്‍ ഡോളറിന്റെ വര്‍ധന. ഇപ്പോള്‍ സുക്കര്‍ബെര്‍ഗിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 170.5 ബില്യന്‍ ഡോളറാണ്.

ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സില്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

വലിയൊരു തിരിച്ചുവരവാണ് ഇപ്പോള്‍ സുക്കര്‍ബെര്‍ഗ് നടത്തിയിരിക്കുന്നത്. 2022 അവസാനം ടെക് സ്റ്റോക്കുകള്‍ ഇടിയുകയും, പലിശ നിരക്ക് വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുക്കര്‍ബെര്‍ഗിന്റെ ആസ്തി 35 ബില്യന്‍ ഡോളറിലേക്ക് താഴ്ന്നിരുന്നു. പിന്നീട് 2023-ലാണ് കരകയറിയത്.

2023-24 ഡിസംബര്‍ പാദത്തിലെ ഫലങ്ങള്‍ കഴിഞ്ഞ ദിവസമാണ് മെറ്റ പുറത്തുവിട്ടത്. ഡിസംബര്‍ പാദത്തില്‍ 14 ബില്യന്‍ ഡോളറാണ് ലാഭം നേടിയത്.

ഫേസ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കള്‍ 3.07 ബില്യന്‍ പേരാണെന്നും കമ്പനി അറിയിക്കുകയുണ്ടായി.

Tags:    

Similar News