കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് കേരള ആയുർവേദ
- സിഎസ്ബി ബാങ്ക് ഓഹരികൾ 6.23 ശതമാനം ഉയർന്നു
- പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 3.76 ശതമാനം കുതിപ്പിൽ
- ടോളിൻസ് ടയേഴ്സ് ഓഹരികൾ 6.44 ശതമാനം ഇടിവിൽ
ഡിസംബർ 10-ലെ വ്യാപാരത്തിൽ കേരള ആയുർവേദ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.67 ശതമാനം കുതിപ്പോടെ 348.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 15,206 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 389 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 417 രൂപയും താഴ്ന്ന വില 235 രൂപയുമാണ്.
സിഎസ്ബി ബാങ്ക് ഓഹരികൾ 6.23 ശതമാനം നേട്ടത്തോടെ 325.75 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം വർധനയോടെ 800.30 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 3.76 ശതമാനം കുതിപ്പോടെ 172.16 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 3.10 ശതമാനം ഉയർന്ന് 175.57 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.61 ശതമാനം നേട്ടം നൽകി 1023.35 രൂപയിൽ ക്ലോസ് ചെയ്തു.
ടോളിൻസ് ടയേഴ്സ് ഓഹരികൾ 6.44 ശതമാനം നഷ്ടത്തോടെ 225 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 4.05 ശതമാനം ഇടിവോടെ 129.24 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.96 ശതമാനം താഴ്ന്ന് 1633.40 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 2.13 ശതമാനം നഷ്ടത്തിൽ 758.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.46 ശതമാനം ഇടിവിൽ 37.04 രൂപയിൽ .