ഇൻഡിഗോ ഓഹരികൾ ഏറ്റെടുത്ത് മോർഗൻ സ്റ്റാൻലി

  • 21 ലക്ഷം ഓഹരികളാണ് മോർഗൻ സ്റ്റാൻലി ഏഷ്യ ഏറ്റെടുത്തത്
  • കമ്പനിയിലെ പ്രൊമോട്ടർ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് 57.3 ശതമാനമായി കുറഞ്ഞു
  • കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 70%
;

Update: 2024-03-12 09:26 GMT
indigo shares on the rise
  • whatsapp icon

ഇൻഡിഗോയുടെ മാതൃ കമ്പനിയായ  ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ അര ശതമാനം അഥവാ 21 ലക്ഷം ഓഹരികൾ മോർഗൻ സ്റ്റാൻലി ഏഷ്യ ഏറ്റെടുത്തതിനെ തുടർന്ന് ഓഹരികൾ തുടക്ക വ്യാപാരത്തിൽ അഞ്ചു ശതമാനത്തോളം ഉയർന്നു.

ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാൾ മാർച്ച് 11 ന് എയർലൈനിൻ്റെ 5.8 ശതമാനം ഓഹരികൾ 6,785 കോടി രൂപയ്ക്ക് വിറ്റിരുന്നു. 

മോർഗൻ സ്റ്റാൻലി ഓഹരിയൊന്നിന് ശരശേരി 3,015 രൂപയ്ക്കാണ് വാങ്ങിയത്. ഇത് മുൻ ദിവസത്തെ ക്ലോസിംഗ് വിലയായ 3,218 രൂപയിൽ നിന്ന് 6.3 ശതമാനം താഴ്ന്നതാണ്.

ഇടപാടിന് ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിലെ ഗാംഗ്‌വാളിൻ്റെ ഓഹരി ആറ് ശതമാനത്തിലെത്തി. ഇതോടെ കമ്പനിയിലെ പ്രൊമോട്ടർ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് 57.3 ശതമാനമായി കുറഞ്ഞതായി എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നു.

ഗാങ്‌വാൾ 2022 ഫെബ്രുവരിയിൽ സ്ഥാനമൊഴിയുകയും തൻ്റെ കുടുംബത്തിൻ്റെ ഓഹരികൾ വിൽക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ, ഗാങ്‌വാൾ കുടുംബം കമ്പനിയിലെ നാല് ശതമാനം ഓഹരികൾ 2,900 കോടി രൂപയ്ക്ക് വിറ്റു. സെപ്റ്റംബറിൽ 2,000 കോടി രൂപ വിലമതിക്കുന്ന 2.8 ശതമാനം ഓഹരികൾ വീണ്ടും വിറ്റു. ഏറ്റവും അവസാനത്തെ ബ്ലോക്ക് ഡീൽ ഓഗസ്റ്റിലാണ് നടന്നത്, ഇതിൽ ഗാങ്‌വാൾ കുടുംബം 450 മില്യൺ ഡോളറിൻ്റെ ഓഹരികളാണ് വിറ്റഴിച്ചത്.

നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ, വിമാന യാത്രയ്ക്കുള്ള സ്ഥിരമായ ഡിമാൻഡിലും ഒക്ടോബറിൽ ഇന്ധന സർചാർജ് നടപ്പാക്കിയതിനെയും തുടർന്ന് എയർലൈൻ അറ്റാദായത്തിൽ 111 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അറ്റാദായം മുൻവർഷത്തെ 1,422.6 കോടി രൂപയിൽ നിന്ന് 2,998.12 കോടി രൂപയായി ഉയർന്നു. വരുമാനം 30 ശതമാനം വർധിച്ച് 19,452.15 കോടി രൂപയിലെത്തി.

കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 70 ശതമാനം ശതമാനത്തോളമാണ്. 

നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ  2.47 ശതമാനം ഉയർന്ന് 3298 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News