ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഇന്ത്യൻ വിപണി ഫ്ലാറ്റായി തുറക്കാൻ സാധ്യത
- ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു
- യുഎസ് വിപണി നേട്ടത്തിൽ അവസാനിച്ചു
- നാസ്ഡാക്ക് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.
ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിൽ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ( ബുധനാഴ്ച) ദുർബലമായ നോട്ടിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. യുഎസ് വിപണി നേട്ടത്തിൽ അവസാനിച്ചു. ടെക് ഓഹരികളിലെ നേട്ടത്തിൻറെ പിൻ ബലത്തിൽ നാസ്ഡാക്ക് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.
ഇന്ത്യൻ ഓഹരി വപണി ഇന്നലെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഹെവിവെയ്റ്റുകളുടെ മുന്നേറ്റമാണ് പ്രാഥമിക മാന്ദ്യത്തിൽ നിന്ന് സൂചികകളെ കരകയറ്റിയത്.. ചൊവ്വാഴ്ച നിഫ്റ്റി 50 സൂചിക 0.52 ശതമാനം ഉയർന്ന് 24,466.85 പോയിൻ്റിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് സൂചിക 0.45 ശതമാനം ഉയർന്ന് 80,369.03 പോയിൻറിൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ
.ജപ്പാൻറെ നിക്കി 225 ഓപ്പണിൽ 0.8% നേട്ടമുണ്ടാക്കിയപ്പോൾ ടോപ്പിക്‌സ് 0.6% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.5% ഇടിഞ്ഞപ്പോൾ കോസ്ഡാക്ക് 0.4% കുറഞ്ഞു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഉയർന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,435 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 40 പോയിൻറുകളുടെ ഇടിവ്.
വാൾ സ്ട്രീറ്റ്
ചൊവ്വാഴ്ച യുഎസ് സ്റ്റോക്ക് മാർക്കറ്റ് നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 154.52 പോയിൻറ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 42,233.05 ലും എസ് ആൻറ് പി 500 9.45 പോയിൻറ് അഥവാ 0.16 ശതമാനം ഉയർന്ന് 5,832.97 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 145.56 പോയിൻറ് അഥവാ 0.78% ഉയർന്ന് 18,712.75 ൽ അവസാനിച്ചു.
ഡോളർ
ബുധനാഴ്ച ഡോളർ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് നീങ്ങി. യെൻ, യൂറോ എന്നിവയുൾപ്പെടെ ആറ് പ്രധാന എതിരാളികൾക്കെതിരായ കറൻസി അളക്കുന്ന യുഎസ് ഡോളർ സൂചിക, ജൂലൈ 30 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 104.63 ൽ എത്തി.
സ്വർണ്ണം
സ്വർണം റെക്കോർഡ് ഉയരത്തിലെത്തി. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,778.27 ഡോളറിലെത്തി. ബുള്ളിയൻ എക്കാലത്തെയും ഉയർന്ന നിരക്കായ 2,778.79 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4% ഉയർന്ന് 2,790.60 ഡോളർ ആയി.
എണ്ണ വില
കഴിഞ്ഞ രണ്ട് സെഷനുകളിലെ നഷ്ടത്തിന് ശേഷം ക്രൂഡ് ഓയിൽ വില സ്ഥിരത കൈവരിച്ചു. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.18% ഉയർന്ന് 71.25 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.22% ഉയർന്ന് 67.36 ഡോളറിലെത്തി.
പ്രതിരോധവും പിൻതുണയും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,495, 24,576, 24,708
പിന്തുണ: 24,233, 24,152, 24,020
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,396, 52,650, 53,061
പിന്തുണ: 51,574, 51,320, 50,909
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ), മുൻ സെഷനിലെ 0.96 ലെവലിൽ നിന്ന് ഒക്ടോബർ 29 ന് 1.02 (സെപ്റ്റംബർ 27 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നില) ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ചാഞ്ചാട്ടം ഒരു ചെറിയ പരിധിക്കുള്ളിൽ ഒരു ആഴ്‌ചയിലധികമായി തുടരുന്നു. ഭയ സൂചകമായ ഇന്ത്യ വിക്സ് , 14.29 ലെവലിൽ നിന്ന് 1.57 ശതമാനം ഉയർന്ന് 14.52 ആയി. ഇത് 15 മാർക്കിന് താഴെ നിലനിർത്തുന്നിടത്തോളം, വരും ദിവസങ്ങളിൽ വാങ്ങൽ താൽപ്പര്യം വർദ്ധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വിദേശ നിക്ഷേപക സ്ഥാപങ്ങൾ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ചൊവ്വാഴ്ച 548 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി മാറി. ഡിഐഐകൾ 730 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റാ പവർ, ഡാബർ ഇന്ത്യ, ബയോകോൺ, ആദിത്യ ബിർള ക്യാപിറ്റൽ, 3ഐ ഇൻഫോടെക്, എയ്‌റോഫ്ലെക്സ് ഇൻഡസ്ട്രീസ്, എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ്, എഐഎ എൻജിനീയറിങ്, ഓട്ടോമോട്ടീവ് ആക്‌സിൽ, ഡിസിഎം ശ്രീറാം, ഗ്രിൻഡ്‌വെൽ നോർട്ടൺ, ഐആർബി ഇൻഫ്രാസ്ട്രക്ചർ, ന്യൂജെർ, കെആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ്, ഇന്ത്യ അഷ്വറൻസ് കമ്പനി, പൈസലോ ഡിജിറ്റൽ, പ്രോക്ടർ ആൻറ് ഗാംബിൾ ഹൈജീൻ ആൻറ് ഹെൽത്ത് കെയർ, പ്രോട്ടീൻ ഇ ഗൊവ് ടെക്നോളജീസ്, പ്രൂഡൻറ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, ടിടികെ പ്രസ്റ്റീജ് എന്നിവ ഇന്ന് ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കും.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ടോറൻറ് ഫാർമസ്യൂട്ടിക്കൽസ്
പ്രൊമോട്ടർ ടോറൻറ് ഇൻവെസ്റ്റ്‌മെൻറ്, ടോറൻറ് ഫാർമയിലെ തങ്ങളുടെ ഓഹരികളുടെ 2.9% വരെ ബ്ലോക്ക് ഡീലുകൾ വഴി വിൽക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇഷ്യൂവിൻറെ അടിസ്ഥാന വലുപ്പം 2,500 കോടി രൂപയും 500 കോടി രൂപ ഉയർത്താനുള്ള ഓപ്ഷനും സഹിതം ഓഹരിയൊന്നിന് 3,022.71 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. ടോറൻറ് ഫാർമയിൽ ടോറൻറ് ഇൻവെസ്റ്റ്‌മെൻറ്‌സിന് 71.25% ഓഹരിയുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് ന്യൂ എനർജിക്ക് നിലവിൽ ഫാരാഡിയനിൽ 92.01% ഓഹരിയുണ്ട്. റിലയൻസ് ന്യൂ എനർജി ഒക്‌ടോബർ 28 ന് ഫാരാഡിയൻറെ നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് ശേഷിക്കുന്ന ഓഹരികൾ കൂടി സ്വന്തമാക്കി.
റൈറ്റ്സ്
റെയിൽ കണക്ടിവിറ്റി ജോലികൾക്കായുള്ള പ്രോജക്ട് മാനേജ്‌മെൻറ് കൺസൾട്ടൻസിയുമായി സഹകരിക്കുന്നതിന് സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള സെയിൽ-ബൊക്കാറോ സ്റ്റീൽ പ്ലാൻറുമായി (സെയിൽ-ബിഎസ്എൽ) ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഈ കൺസൾട്ടൻസി ജോലികളിൽ ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാൻറിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ നിലവിലുള്ളതും പുതിയതുമായ റെയിൽവേ ട്രാക്കുകൾ ഉൾപ്പെടുന്നു.
സാർ ടെലിവെഞ്ചർ
ടിക്കോണ ഇൻഫിനെറ്റിൻറെ 91% ഓഹരികൾ നിലവിലുള്ള ഓഹരിയുടമകളിൽ നിന്ന് 669.04 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ബോർഡ് അനുമതി നൽകി. ഈ തുക 374.85 കോടി രൂപ ക്യാഷ് പേഔട്ട് വഴിയും 294.19 കോടി രൂപയുടെ ഓഹരി സ്വാപ്പ് വഴിയും നൽകും.
മാരികോ
എഫ്എംസിജി മേജർ സെപ്തംബർ പാദത്തിലെ ഏകീകൃത അറ്റാദായം 433 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 360 കോടി രൂപ അറ്റാദായം നേടിയിരുന്നു.
എൻ.ടി.പി.സി
രാജസ്ഥാനിലെ 32.90 മെഗാവാട്ട് സോളാർ പ്ലാൻറിൻറെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി എൻടിപിസി പ്രഖ്യാപിച്ചു.