ഏഷ്യൻ വിപണികളിൽ ഇടിവ്, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത
- ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം തുടരുന്നു
- എസ് ആൻറ് പിയും നാസ്ഡാക്കും റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തി
- ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു
ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഇന്ത്യൻ വിപണിക്ക് നെഗറ്റീവ് തുടക്കം സൂചിപ്പിക്കുന്നു. ഏഷ്യൻ വിപണികൾ ഇടിഞ്ഞു.എസ് ആൻറ് പിയും നാസ്ഡാക്കും ചൊവ്വാഴ്ച റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തി
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 27.50 പോയിൻറ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 24,506 ൽ വ്യാപാരം നടത്തുന്നു.
ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു
ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ സൈനികനിയമം ഏർപ്പെടുത്താനുള്ള ഞെട്ടിക്കുന്ന തീരുമാനത്തെത്തുടർന്ന് ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു. ഹാംഗ് സെംഗ് ഫ്യൂച്ചറുകൾ 0.1% ഇടിഞ്ഞു. ജപ്പാനിലെ ടോപ്പിക്‌സ് നെഗറ്റീവായി. ഓസ്‌ട്രേലിയയുടെ എസ് ആൻറ് പി 0.4% ഇടിഞ്ഞു. നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.2% ഉയർന്നു
യു.എസ് വിപണി റെക്കോഡ് ഉയരത്തിൽ
എസ് ആൻറ് പിയും നാസ്ഡാക്കും ചൊവ്വാഴ്ച റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തി. ടെക്ക് ഓഹരികൾ ശക്തമായ നിലയിൽ എത്തി. എസ് ആൻ്റ് പി, 0.05% കൂട്ടി, 6,049.88 ൽ അവസാനിച്ചു. നാസ്ഡാക്ക് കോമ്പോസിറ്റ് 0.40 ശതമാനം ഉയർന്ന് 19,480.91 ൽ എത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 76.47 പോയിൻറ് അഥവാ 0.17 ശതമാനം നഷ്ടത്തിൽ 44,705.53ൽ എത്ത
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ വാങ്ങലും ആഗോള വിപണിയിലെ ഉറച്ച പ്രവണതകളും സൂചികകൾക്ക് താങ്ങായി.
സെൻസെക്‌സ് 597.67 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 80,845.75 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 181.10 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 24,457.15 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
അദാനി പോർട്ട്‌സ് , എൻടിപിസി, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, അൾട്രാടെക് സിമൻറ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഭാരതി എയർടെൽ, ഐടിസി, സൺ ഫാർമ, ഏഷ്യൻ പെയിൻ്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,483, 24,531, 24,608
പിന്തുണ: 24,329, 24,282, 24,205
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,780, 52,913, 53,129
പിന്തുണ: 52,349, 52,216, 52,001
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.22 ലെവലിൽ നിന്ന് ഡിസംബർ 3 ന് 1.29 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഭയത്തിൻ്റെ സൂചകമായ ഇന്ത്യ വിക്സ് 2.23 ശതമാനം ഇടിഞ്ഞ് 14.37 ലെവലിലെത്തി.
വിദേശ സ്ഥാപക നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ തിങ്കളാഴ്ച 3,664 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 251 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപ
ആഭ്യന്തര ഓഹരി വിപണിയിലെ പോസിറ്റീവ് പ്രവണതയ്‌ക്കിടയിൽ ചൊവ്വാഴ്ച രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ നിന്ന് കരകയറി. യുഎസ് ഡോളറിനെതിരെ 4 പൈസയുടെ നേട്ടത്തോടെ 84.68 എന്ന നിലയിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
വണ്ടർലാ ഹോളിഡേയ്സ്
കമ്പനി അതിൻ്റെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെൻ്റ് (ക്യുഐപി) ഇഷ്യു ഡിസംബർ 3 ന് തുറന്നു. ഒരു ഓഹരിയൊന്നിന് ഫ്ലോർ വില 829.74 രൂപയായി നിശ്ചയിച്ചു.
വിപ്രോ
ആഗോള സംരംഭങ്ങൾക്ക് സൈബർ സുരക്ഷ ഒപ്റ്റിമൈസേഷൻ ഉപദേശക സേവനങ്ങൾ നൽകുന്നതിന് നെറ്റ്‌സ്കോപ്പുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
ഒഎൻജിസി
ഒഎൻജിസിക്ക് 10 രൂപ വീതമുള്ള 490.62 കോടി ഷെയറുകൾ ഒഎൻജിസി പെട്രോ അഡീഷൻസ് (ഒപിഎഎൽ) റൈറ്റ് ഇഷ്യു വഴി അനുവദിച്ചു. പ്രസ്തുത അലോട്ട്‌മെൻ്റിന് ശേഷം, ഒപിഎഎല്ലിലെ കമ്പനിയുടെ ഷെയർഹോൾഡിംഗ് നേരത്തെയുള്ള 94.57% ൽ നിന്ന് 1.12% വർദ്ധിച്ച് 95.69% ആയി.
റെയിൽ വികാസ് നിഗം
ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ നിന്ന് 186.76 കോടി രൂപയുടെ പദ്ധതിക്ക് ആർവിഎൻഎല്ലിന് അംഗീകാരപത്രം ലഭിച്ചു.
കോർ ഡിജിറ്റൽ
റെക്കോർഡ് തീയതി വരെ കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരിക്കും 10 രൂപ വീതമുള്ള രണ്ട് ബോണസ് ഓഹരികൾ നൽകുന്നതിന് ബോർഡ് അംഗീകാരം നൽകി.
കെയ്ൻസ് ടെക്നോളജി ഇന്ത്യ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കെയ്ൻസ് സിംഗപ്പൂർ, ഓസ്ട്രിയ ആസ്ഥാനമായുള്ള സെൻസോണിക് ഓസ്ട്രിയയുടെ 54% ഓഹരികൾ ഏറ്റെടുത്തു.
ഹീറോ മോട്ടോകോർപ്പ്
ഹീറോ വേൾഡ് ചലഞ്ചിൻ്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 2030 വരെ കമ്പനി നീട്ടിയിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പിൻ്റെ ആഗോള കോർപ്പറേറ്റ് പങ്കാളിയായി ടൈഗർ വുഡ്സ് തുടരും.
റിലയൻസ് പവർ
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) കമ്പനിക്ക് നൽകിയ ഡീബാർമെൻ്റ് നോട്ടീസ് അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു.
മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്
കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ജെയ്‌പീ ഹെൽത്ത്‌കെയറിന് ദീർഘകാല വായ്പ ഉറപ്പാക്കുന്നതിന് കമ്പനി ആക്‌സിസ് ബാങ്കിന് 1,000 കോടി രൂപയുടെ കോർപ്പറേറ്റ് ഗ്യാരണ്ടി നൽകിയിട്ടുണ്ട്.