മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ ഇടിവ്

  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തിലെ ഇടിവ് 33,930.56 കോടി
  • എല്‍ഐസിയുടെ മൂല്യം 30,676.24 കോടി ഇടിഞ്ഞ് 7,17,001.74 കോടിയായി

Update: 2024-08-11 06:36 GMT

ഇക്വിറ്റികളിലെ ദുര്‍ബലമായ പ്രവണതയ്ക്ക് അനുസൃതമായി, റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും തിരിച്ചടി നേരിട്ടതോടെ കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ എട്ട് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 1,66,954.07 കോടി രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,276.04 പോയിന്റ് അഥവാ 1.57 ശതമാനം ഇടിഞ്ഞു.

ഏറ്റവും മികച്ച 10 സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എംക്യാപ്) 33,930.56 കോടി രൂപ ഇടിഞ്ഞ് 19,94,765.01 കോടി രൂപയായി.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 30,676.24 കോടി രൂപ ഇടിഞ്ഞ് 7,17,001.74 കോടി രൂപയുമായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 21,151.33 കോടി രൂപ.

ഇന്‍ഫോസിസിന്റെ വിപണി മൂല്യം 20,973.19 കോടി രൂപ കുറഞ്ഞ് 7,35,277.28 കോടി രൂപയായും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 19,157.77 കോടി രൂപ ഇടിഞ്ഞ് 15,30,469.11 കോടി രൂപയിലുമെത്തി.

ഭാരതി എയര്‍ടെല്ലിന്റെ എംക്യാപ് 16,993.56 കോടി രൂപ കുറഞ്ഞ് 8,33,396.32 കോടി രൂപയിലും ഐസിഐസിഐ ബാങ്ക് 16,975.55 കോടി രൂപ ഇടിഞ്ഞ് 8,25,201.23 കോടി രൂപയിലും എത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 7,095.87 കോടി രൂപ കുറഞ്ഞ് 12,56,505.53 കോടി രൂപയായി.

എന്നിരുന്നാലും, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ എംക്യാപ് 12,946.24 കോടി രൂപ ഉയര്‍ന്ന് 6,45,808.65 കോടി രൂപയിലെത്തി. ഐടിസിയുടെ മൂല്യം 8,406.26 കോടി രൂപ ഉയര്‍ന്ന് 6,19,829.37 കോടി രൂപയായി.

ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. പിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നിവയുണ്ട്.

Tags:    

Similar News