റിയല്‍റ്റി സെക്ടറിലെ നിക്ഷേപങ്ങള്‍ക്കായി എച്ച്ഡിഎഫ്‌സിയുടെ പുതിയ ഫണ്ട്

  • ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 21 ന് അവസാനിക്കും
  • ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്
  • ഫണ്ടിന് എന്‍ട്രി ലോഡ്, എക്‌സിറ്റ് ലോഡ് എന്നിവയില്ല

Update: 2024-03-14 12:25 GMT

രാജ്യത്തെ മൂന്നാമത്തെ വലിയ അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്. ഫണ്ട് ഹൗസ് ഡൊമസ്റ്റിക് റിയല്‍റ്റി സെക്ടര്‍ കേന്ദ്രീകരിച്ചുള്ള രാജ്യത്തെ ആദ്യ ഫണ്ട് അവതരിപ്പിച്ചിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി നിഫ്റ്റി റിയല്‍റ്റി ഇന്‍ഡെക്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് ഏഴിനാണ് ആരംഭിച്ചത് മാര്‍ച്ച് 21 ന് അവസാനിക്കും. നിഫ്റ്റി റിയല്‍റ്റി ഇന്‍ഡക്‌സ് ടിആര്‍ഐയാണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക. ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്. നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ ഒറ്റ ഓപ്ഷനിലൂടെ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നതെന്നാണ് എഎംസി വ്യക്തമാക്കുന്നത്.

നിര്‍മാന്‍ മോറാഖ്യ, അരുണ്‍ അഗര്‍വാള്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. റിസോകോ മീറ്ററില്‍ ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടാണിത്. ഫണ്ടിന് എന്‍ട്രി ലോഡ്, എക്‌സിറ്റ് ലോഡ് എന്നിവയില്ല.

Tags:    

Similar News