കുരുമുളക് വിലയിൽ ഇടിവ്, കുരുമുളക് വില കുറഞ്ഞു; അറിയാം ഇന്നത്തെ വില നിലവാരം

Update: 2025-02-19 12:49 GMT

നോയമ്പ് കാലം അടുത്തതോടെ ഏലത്തിന്‌ ആഭ്യന്തര ഡിമാൻറ്‌ ഉയർന്നു. ഗൾഫ്‌ രാജ്യങ്ങൾ നേരത്തെ തന്നെ ഏലക്ക സംഭരണത്തിന്‌ തുടക്കം കുറിച്ചു. ഉയർന്ന താപനില മൂലം ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും കർഷകർ വിളവെടുപ്പിൽ നിന്നും പിൻതിരിയുന്നു. പുതിയ സാഹചര്യത്തിൽ ഏലം വിപണി മദ്ധ്യവറത്തികളുടെയും സ്‌റ്റോക്കിസ്‌റ്റുകളുടെ നിയന്ത്രണത്തിലേയ്‌ക്ക്‌ വഴുതാം. ആഭ്യന്തര വാങ്ങലുകാരിൽ നിന്നും ശക്തമായ പിൻണുണ ലഭ്യമായിട്ടും ശരാശരി ഇനങ്ങളുടെ വില 2763 രൂപയായി താഴ്‌ന്നു. വലിപ്പം കൂടി ഇനം ഏലക്ക കിലോ 3228 രൂപയിൽ ലേലം കൊണ്ടു. ഉൽപാദന മേഖലയിൽ ഇന്ന്‌ നടന്ന ലേലത്തിൽ 39,510 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങി.

മുഖ്യ റബർ ഉൽപാദന രാജ്യങ്ങൾ നിരക്ക്‌ ഉയർത്തി. പ്രതികൂല കാലാവസ്ഥയെ മുൻ നിർത്തി കയറ്റുമതി രാജ്യങ്ങളായ തായ്‌ലാൻഡും ഇന്തോനേഷ്യയും മലേഷ്യയും റബർ കർഷകർക്ക്‌ ഉയർന്ന ഉറപ്പ്‌ വരുത്താനുള്ള ശ്രമത്തിലാണ്‌. അതേ സമയം അമേരിക്ക ഇറക്കുമതി തീരുവ കുത്തനെ ഉയർത്തുമെന്ന ആശങ്കയിൽ ഏഷ്യൻ‐ യൂറോപ്യൻ രാജ്യങ്ങളിലെ ടയർ നിർമ്മാതാക്കൾ റബർ സംഭരണത്തിൽ തണുപ്പൻ മനോഭാവം തുടരുന്നു. വ്യവസായികളുടെ നീക്കം നിക്ഷേപകരെ രാജ്യാന്തര റബർ അവധി വ്യാപാരത്തിൽ നിന്നും പിൻതിരിപ്പിച്ചു. കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ്‌ റബർ 19,000 രൂപയിലും അഞ്ചാം ഗ്രേഡ്‌ 18,700 രൂപയിലും സ്‌റ്റെഡിയാണ്‌.

തേയില തോട്ടങ്ങൾ വരണ്ട കാലാവസ്ഥയിൽ നട്ടം തിരിയുകയാണ്‌. കൊളുന്ത്‌ നുള്ളിൽ നിന്നും പിൻതിരിയാൻ ചെറുകിട ഉൽപാദകർ നിർബന്‌ധിതരായി. പകൽ ചൂടിന്‌ കാഠിന്യമേറുന്നതിനാൽ മുന്നിലുള്ള മാസങ്ങളിൽ ഉൽപാദനം ഗണ്യമായി കുറയുമെന്നത്‌ വിലക്കയറ്റത്തിന്‌ വഴിതെളിക്കാം. ലഭ്യത കുറയുമെന്ന്‌ വ്യക്തമായതോടെ ലേല കേന്ദ്രങ്ങളിൽ ഇല, പൊടി തേയിലകൾക്ക്‌ ഡിമാൻറ്‌ വർദ്ധിച്ചു. ലേല കേന്ദ്രങ്ങളിൽ തേയില പ്യാക്കറ്റ്‌ നിർമ്മാതാക്കളും ഇതര വ്യാപാരികളും സജീവമാണ്‌. പശ്‌ചിമേഷ്യയിലേയ്‌ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കിയുള്ള തേയില സംഭരണവും പുരോഗമിക്കുന്നു. കൂർന്നുർ, കൊച്ചി, കോയന്പത്തുർ ലേങ്ങളിൽ ചരക്കിന്‌ ഡിമാൻറ്‌ അനുഭവപ്പെടുന്നുണ്ട്‌. 

Tags:    

Similar News