മുഖ്യ വിപണികളിലെ കുരുമുളക് ക്ഷാമം കറിമസാല വ്യവസായികളെയും പൗഡർ യൂണിറ്റുകളെയും ആശങ്കലാക്കി. ദക്ഷിണേന്ത്യയിൽ നിന്നുള്ള ചരക്ക് സംഭരണം പുതുവർഷത്തിൻറ ആദ്യ 80 ദിവസങ്ങൾ പിന്നിടുമ്പോൾ കണക്ക് കൂട്ടിയതിൻെറ പകുതി പോലും ശേഖരിക്കാൻ പലർക്കുമായില്ല. വിദേശത്തും കുരുമുളക് ക്ഷാമം രൂക്ഷമായതിനാൽ തിരക്കിട്ട് ഇറക്കുമതിയും നടക്കില്ല. ഈ മാസം മുളക് വില ഇതിനകം ക്വിൻറ്റലിന് 3300 രൂപ വർദ്ധിച്ചു. വിളവെടുപ്പ് വേളയിൽ നിരക്ക് ഇത്തരത്തിൽ ഉയർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ സ്ഥിതയെന്താവുമെന്ന ഭീതിയിലാണ് വാങ്ങലുകാർ. അൺ ഗാർബിൾഡ് കുരുമുളക് ക്വിൻറ്റലിന് 68,900 രൂപ.
തമിഴ്‌നാട്ടിൽ കൊപ്രയ്‌ക്കായി വ്യവസായികളിൽ നിന്നുള്ള ഡിമാൻറ് ശക്തമായതോടെ കേരളത്തിലും ഉൽപ്പന്ന വില കുതിച്ചു കയറി. കൊപ്ര ക്ഷാമം മൂലം മില്ലുകളുടെ പ്രവർത്തനശത്ത ബാധിക്കാതിരിക്കാൻ അവർ മത്സരിച്ച് വില ഉയർത്തി ചരക്ക് വാങ്ങുകയാണ്. കൊച്ചിയിൽ കൊപ്രയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും ഇന്ന് 300 രൂപ ക്വിൻറ്റലിന് ഉയർന്നു. കൊപ്ര 16400 ലും വെളിച്ചെണ്ണ 24,800 രൂപയിലും വ്യാപാരം നടന്നു. പിണ്ണാക്ക് വിലയും റെക്കോർഡ് നിലവാരത്തിലാണ്. ഇതിനിടയിൽ ചൂട് കനത്തതോടെ ചില ഭാഗങ്ങളിൽ കരിക്ക് വില 60 മുതൽ 65 രൂപ വരെ ഉയർന്നതായും സൂചനയുണ്ട്.
ഏലക്ക ലേല കേന്ദ്രങ്ങളിൽ വരവ് കുറഞ്ഞു. ഉൽപാദന മേഖലയിൽ നടന്ന 8077 കിലോയിൽ ഒതുങ്ങി. ഇീ വർഷം പിറന്നശേഷം വരവ് ഇത്രമാത്രം ചുരുങ്ങുന്നത് ആദ്യം. ഇതിൽ 5117 കിലോ ഏലക്ക മാത്രമാണ് വിപണനം നടന്നത്. വരവ് കുറഞ്ഞത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉൽപാദകരെങ്കിലും കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും വില ഉയർത്താൻ താൽപര്യം കാണിച്ചില്ല. ശരാശരി ഇനങ്ങൾ കിലോ 2628 രൂപയിലും മികച്ചയിനങ്ങൾ 2803 രൂപയിലും കൈമാറി.
തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികളിൽ നിന്നുള്ള ശക്തമായ ഡിമാൻറ് ഉൽപ്പന്ന വില കുതിച്ചു. കൊപ്ര ക്ഷാമം മില്ലുകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ അവർ മത്സരിച്ച് വില ഉയർത്തി ചരക്ക് വാങ്ങുകയാണ്. കൊച്ചിയിൽ കൊപ്രയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും ഇന്ന് 300 രൂപ ക്വിൻറ്റലിന് ഉയർന്നു. കൊപ്ര 16400 ലും വെളിച്ചെണ്ണ 24,800 രൂപയിലും വ്യാപാരം നടന്നു.
ഇന്നത്തെ കമ്പോള നിലവാരം