ടാറ്റ കോഫി, ടിസിപിഎൽ ലയനം 10:3 അനുപാതത്തിൽ
കൊല്‍ക്കത്ത: ടാറ്റ കോഫി ലിമിറ്റഡ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (TCPL) ലയിക്കുന്നതിന്റെ നടപടികള്‍ 12-14 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ടാറ്റ കോഫി ഇഡി ആന്റ് സിഎഫ്ഒ കെ വെങ്കിട്ടരമണന്‍ അറിയിച്ചു. റെഗുലേറ്ററി പ്രോസസ് ഫയല്‍ ചെയ്യുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് കമ്പനികള്‍. പുന:സംഘടനയുടെ ഭാഗമായി ടാറ്റ കോഫിയുടെ എല്ലാ ബിസിനസ്സുകളുടെയും ലയനം ടിസിപിഎല്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം, ടാറ്റ കോഫിയുടെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓരോ 10 ഇക്വിറ്റി ഓഹരികള്‍ക്കും ടിസിപിഎല്ലിന്റെ 3 ഇക്വിറ്റി ഷെയറുകളാണ് ലഭിക്കുക. നിലവിലുള്ള […]
കൊല്‍ക്കത്ത: ടാറ്റ കോഫി ലിമിറ്റഡ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (TCPL) ലയിക്കുന്നതിന്റെ നടപടികള്‍ 12-14 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ടാറ്റ കോഫി ഇഡി ആന്റ് സിഎഫ്ഒ കെ വെങ്കിട്ടരമണന്‍ അറിയിച്ചു.
റെഗുലേറ്ററി പ്രോസസ് ഫയല്‍ ചെയ്യുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് കമ്പനികള്‍.
പുന:സംഘടനയുടെ ഭാഗമായി ടാറ്റ കോഫിയുടെ എല്ലാ ബിസിനസ്സുകളുടെയും ലയനം ടിസിപിഎല്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം, ടാറ്റ കോഫിയുടെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓരോ 10 ഇക്വിറ്റി ഓഹരികള്‍ക്കും ടിസിപിഎല്ലിന്റെ 3 ഇക്വിറ്റി ഷെയറുകളാണ് ലഭിക്കുക.
നിലവിലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങളനുസരിച്ച്, ഡിമാന്‍ഡ് ഉയര്‍ന്നു തന്നെയിരിക്കുമെന്ന് കമ്പനി മാനേജ്മെന്റ് പറഞ്ഞു. ടാറ്റ കോഫിയുടെ കയറ്റുമതി തുടരുന്നതിന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതായി വെങ്കിട്ടരമണന്‍ അറിയിച്ചു. ഒരിക്കലും ആവശ്യകത കുറയാത്ത പാനീയമായതിനാല്‍ കയറ്റുമതി ആശങ്കകള്‍ കാപ്പിയെ ബാധിക്കുകയില്ല.