മോട്ട് ഫൈനാൻഷ്യൽ സർവീസ്സസ്സിൻറെ പിഎംഎസ്സ് ഫണ്ട് ആരംഭിച്ചു
പോർട്ടിഫോളിയോ മാനേജ്‌മെന്റ് സേവന കമ്പനിയായ മോട്ട് ഫൈനാൻഷ്യൽ സർവീസസ് എമേർജിംഗ് മോട്ട് ഫണ്ടെന്ന പേരിൽ പുതിയ പിഎംഎസ്സ് ഫണ്ടിന് തുടക്കമിട്ടു. വിപണിയിൽ ലഭ്യമായ പിഎംഎസ് പദ്ധതികളിൽ നിന്നും വിഭിന്നമായി താരതമ്യേന അധികം അറിയപ്പെടാത്തതും, അതേ സമയം ഉന്നത വളർച്ച സ്ഥിരതയോടെ കൈവരിക്കുവാൻ പ്രാപ്തിയുള്ളതുമായ കമ്പനികളിലാവും എമേർജിംഗ് മോട്ട് ഫണ്ടിന്റെ നിക്ഷേപം. ചുരുങ്ങിയത് 40 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ പിഎംഎസ് ഫണ്ടിൽ മോട്ട് ഫിനാൻഷ്യൽ സർവീസസ് പ്രതീക്ഷിക്കുന്നത്. ഒരു കോടി രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് 20 വർഷം […]
പോർട്ടിഫോളിയോ മാനേജ്‌മെന്റ് സേവന കമ്പനിയായ മോട്ട് ഫൈനാൻഷ്യൽ സർവീസസ് എമേർജിംഗ് മോട്ട് ഫണ്ടെന്ന പേരിൽ പുതിയ പിഎംഎസ്സ് ഫണ്ടിന് തുടക്കമിട്ടു. വിപണിയിൽ ലഭ്യമായ പിഎംഎസ് പദ്ധതികളിൽ നിന്നും വിഭിന്നമായി താരതമ്യേന അധികം അറിയപ്പെടാത്തതും, അതേ സമയം ഉന്നത വളർച്ച സ്ഥിരതയോടെ കൈവരിക്കുവാൻ പ്രാപ്തിയുള്ളതുമായ കമ്പനികളിലാവും എമേർജിംഗ് മോട്ട് ഫണ്ടിന്റെ നിക്ഷേപം.
ചുരുങ്ങിയത് 40 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ പിഎംഎസ് ഫണ്ടിൽ മോട്ട് ഫിനാൻഷ്യൽ സർവീസസ് പ്രതീക്ഷിക്കുന്നത്. ഒരു കോടി രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് 20 വർഷം കൊണ്ട് 100 കോടിയായി തിരിച്ചു നൽകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് കമ്പനി സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൂരജ് നായർ വ്യക്തമാക്കി.
“എമേർജിംഗ് മോട്ട് ഫണ്ടിന്റെ ലക്ഷ്യം മധ്യ-ചെറുകിട നിരയിൽ മൾട്ടിബാഗർ ഗണത്തിൽ വരുന്ന ഓഹരികളാണ്. അസാമാന്യമായ മത്സരക്ഷമതയും, ദീർഘവീക്ഷണമുള്ള നേതൃത്വവും സ്വായത്തമായ കാര്യക്ഷമതയുള്ള ചെറുകിട കമ്പനികളെയാണ് ഞങ്ങൾ കണ്ടെത്തുക”, സൂരജ് നായർ വ്യക്തമാക്കി.
“ഇപ്പോൾ അത്രയധികം പ്രശസ്തിയില്ലാത്തതും മൂല്യത്തോത് കുറഞ്ഞതുമായ കമ്പനികളെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം”, മോട്ട് ഫൈനാൻഷ്യസൽ സർവീസ്സസ്സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബിജു ജോൺ പറഞ്ഞു.