കല്‍ക്കരി മേഖലയില്‍ ഇനി മുതല്‍ ഇ-ലേലം മാത്രം

കല്‍ക്കരി കമ്പനികള്‍ക്ക് കല്‍ക്കരി വിതരണത്തില്‍ പങ്കെടുക്കാന്‍ ഇ-ലേല സംവിധാനം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് സമിതിയാണ് ഇതിന്  അംഗീകാരം നല്‍കിയത്. ഏകീകൃത നിരക്കില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുംകല്‍ക്കരി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് പുതിയ തീരുമാനം. ഇതുവരെ പല മേഖലകള്‍ മുഖേന നടന്നിരുന്ന പരമ്പരാഗത ലേല സമ്പ്രദായത്തിന് മാറ്റം വരുന്നതോടെ വിപണിയിലെ അപകാതകള്‍ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. പൊതു മേഖലാ കമ്പനികളായ കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍), സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (എസ്‌സിസിഎല്‍) എന്നിവ […]

Update: 2022-02-27 01:05 GMT
കല്‍ക്കരി കമ്പനികള്‍ക്ക് കല്‍ക്കരി വിതരണത്തില്‍ പങ്കെടുക്കാന്‍ ഇ-ലേല സംവിധാനം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് സമിതിയാണ് ഇതിന് അംഗീകാരം നല്‍കിയത്.
ഏകീകൃത നിരക്കില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുംകല്‍ക്കരി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് പുതിയ തീരുമാനം. ഇതുവരെ പല മേഖലകള്‍ മുഖേന നടന്നിരുന്ന പരമ്പരാഗത ലേല സമ്പ്രദായത്തിന് മാറ്റം വരുന്നതോടെ വിപണിയിലെ അപകാതകള്‍ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
പൊതു മേഖലാ കമ്പനികളായ കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍), സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (എസ്‌സിസിഎല്‍) എന്നിവ വഴി ഇ-ലേല ജാലകത്തിലൂടെ കല്‍ക്കരി കമ്പനികള്‍ എല്ലാ നോണ്‍-ലിങ്കേജ് കല്‍ക്കരിയും വാഗ്ദാനം ചെയ്യുന്നു. വ്യാപാരികള്‍ക്കും, കമ്പനികള്‍ക്കും അടക്കം വൈദ്യുതി-നോണ്‍ റെഗുലേറ്റഡ് സെക്ടര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഇ-ലേലത്തിന്റെ ഭാഗമാകാനാകുമെന്ന് സാമ്പത്തിക കാര്യ കാബിനറ്റ് സമിതി അറിയിച്ചു.
എന്നിരുന്നാലും, കല്‍ക്കരി ലിങ്കേജ് ആവശ്യകത നിറവേറ്റുന്നതിനും കോള്‍ ഇന്ത്യ, സിംഗരേണി കോളിയറീസ് എന്നിവ ബാധ്യസ്ഥരായിരിക്കും. വൈദ്യുതി-വൈദ്യുതി ഇതര ഉപഭോക്താക്കളുമായുള്ള നിലവിലെ കല്‍ക്കരി ലിങ്കേജുകളുടെ കരാര്‍ വിലയെ ഇത് ബാധിക്കില്ല.
Tags:    

Similar News