എഫ്ഡിഎ അനുമതി: സൈഡസ് ഓഹരികൾക്ക് 5 ശതമാനം വളർച്ച

സൈഡസ് ലൈഫ് സയൻസസി​ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ മുന്നേറി. യുഎസ് വിപണിയിൽ കമ്പനിയുടെ ഐവെർ മെക്റ്റിൻ ക്രീം വിൽക്കുന്നതിനുള്ള അനുമതി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. തീവ്രമായ ത്വക്ക് രോഗത്തിന് ഉപയോഗിക്കുന്ന ക്രീമാണ് ഇത്. ഓഹരി ഇന്ന് 5.25 ശതമാനം നേട്ടത്തിൽ 364.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ രണ്ടാഴ്ചയിൽ ശരാശരി 55,000 ഓഹരികളുടെ വ്യാപാരം നടന്നിരുന്ന സ്ഥാനത്ത് ഇന്നു മാത്രം 1.5 ലക്ഷം ഓഹരികളുടെ ഇടപാട് നടന്നു. അഹമ്മദാബാദിലാണ് […]

;

Update: 2022-08-04 09:39 GMT
എഫ്ഡിഎ അനുമതി: സൈഡസ് ഓഹരികൾക്ക് 5 ശതമാനം വളർച്ച

സൈഡസ് ലൈഫ് സയൻസസി​ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ മുന്നേറി. യുഎസ് വിപണിയിൽ കമ്പനിയുടെ ഐവെർ മെക്റ്റിൻ ക്രീം വിൽക്കുന്നതിനുള്ള അനുമതി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. തീവ്രമായ ത്വക്ക് രോഗത്തിന് ഉപയോഗിക്കുന്ന ക്രീമാണ് ഇത്. ഓഹരി ഇന്ന് 5.25 ശതമാനം നേട്ടത്തിൽ 364.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിൽ രണ്ടാഴ്ചയിൽ ശരാശരി 55,000 ഓഹരികളുടെ വ്യാപാരം നടന്നിരുന്ന സ്ഥാനത്ത് ഇന്നു മാത്രം 1.5 ലക്ഷം ഓഹരികളുടെ ഇടപാട് നടന്നു. അഹമ്മദാബാദിലാണ് മരുന്നിന്റെ നിർമ്മാണം പ്രധാനമായും നടക്കുന്നത്.
ഐക്യുവിഐഎ യുടെ കണക്കു പ്രകാരം, ജൂൺ വരെ 176 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പനയാണ് ഈ ക്രീമിന് യുഎസിൽ ഉണ്ടായിട്ടുള്ളത്. 2003-04 ൽ ഫയലിംഗ് പ്രക്രിയ ആരംഭിച്ചതിനു ശേഷം, 420 അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്ളിക്കേഷനിൽ നിന്നും 319 അംഗീകാരങ്ങൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News