യുഎസ്എഫ്ഡിഎ അംഗീകാരം: ലുപിൻ ഓഹരികൾ നേട്ടത്തിൽ

ലുപിൻ ഓഹരികൾ ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കി. കമ്പനിയുടെ പുതിയ ഇവക്കഫ്റ്റർ മരുന്നുകൾ യുഎസ് വിപണിയിൽ ഇറക്കാനുള്ള ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ( യുഎസ്എഫ്ഡിഎ) അംഗീകാരം ലഭിച്ചതോടെയാണ് വില വർധിച്ചത്. ഈ ഉത്പന്നം നാഗ്പൂരിൽ ആണ് നിർമിക്കുന്നത്. കാലിഡെക്കോ ടാബ്‌ലെറ്റ്‌സി​ന്റെ ജെനറിക് രൂപത്തിലുള്ള മരുന്നാണിത്. ഐക്യൂവിഐഎ യുടെ കണക്കു പ്രകാരം, 2022 മാർച്ച് വരെ യുഎസിൽ 109 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണ് കാലിഡെക്കോ ടാബ്‌ലെറ്റ്‌സിന് കണക്കാക്കിയിരിക്കുന്നത്. ലുപിൻ യുഎസിലെ മൂന്നാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. 2022 […]

Update: 2022-06-08 09:02 GMT

ലുപിൻ ഓഹരികൾ ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കി. കമ്പനിയുടെ പുതിയ ഇവക്കഫ്റ്റർ മരുന്നുകൾ യുഎസ് വിപണിയിൽ ഇറക്കാനുള്ള ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ( യുഎസ്എഫ്ഡിഎ) അംഗീകാരം ലഭിച്ചതോടെയാണ് വില വർധിച്ചത്. ഈ ഉത്പന്നം നാഗ്പൂരിൽ ആണ് നിർമിക്കുന്നത്. കാലിഡെക്കോ ടാബ്‌ലെറ്റ്‌സി​ന്റെ ജെനറിക് രൂപത്തിലുള്ള മരുന്നാണിത്.

ഐക്യൂവിഐഎ യുടെ കണക്കു പ്രകാരം, 2022 മാർച്ച് വരെ യുഎസിൽ 109 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണ് കാലിഡെക്കോ ടാബ്‌ലെറ്റ്‌സിന് കണക്കാക്കിയിരിക്കുന്നത്.

ലുപിൻ യുഎസിലെ മൂന്നാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. 2022 സാമ്പത്തിക വർഷത്തിൽ, റിസർച്ചിനും, വികസനത്തിനുമായി വരുമാനത്തി​ന്റെ 8.7 ശതമാനമാണ് നിക്ഷേപിച്ചിരുന്നത്. 614.80 രൂപ വരെ ഉയർന്ന ഓഹരി 613.40 (0.57 ശതമാനം) രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News