ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണ് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില ഉൽപ്പാദകരും വിതരണക്കാരുമാണ് കമ്പനി

Update: 2022-06-17 07:01 GMT

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണ് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില ഉൽപ്പാദകരും വിതരണക്കാരുമാണ് കമ്പനി. കാപ്പിയും പ്രധാന ഉൽപ്പന്നമാണ്.

സൂചികയിൽ 0.59% വെയിറ്റേജുള്ള ഒരു നിഫ്റ്റി 50 കമ്പനിയാണ് ടാറ്റ കൺസ്യൂമർ.

മുമ്പ് ടാറ്റ ഗ്ലോബൽ ബിവറേജസ് ലിമിറ്റഡ് (ടിജിബിഎൽ) എന്നറിയപ്പെട്ടിരുന്ന ടാറ്റ കെമിക്കൽസിന്റെ ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ്സ് 2020 ഫെബ്രുവരിയിൽ ടാറ്റ ഗ്ലോബൽ ബിവറേജസുമായി ലയിച്ചാണ് ടാറ്റ കൺസ്യൂമർ പ്രോഡക്‌സ് രൂപീകരിച്ചത്. ലയനത്തിന് ശേഷം ടാറ്റ സാൾട്ട്, ടാറ്റ ടീ, ടെറ്റ്ലി, എയ്റ്റ് ഓഫ് ക്ലോക്ക് കോഫി, ടാറ്റ സമ്പന്ന് (Sampann), ടാറ്റ സ്റ്റാർബക്സ് തുടങ്ങിയ ഇന്ത്യൻ, അന്തർദേശീയ ബ്രാൻഡുകൾ കമ്പനിയെ മുന്നോട്ടു നയിക്കുന്നു.

2020 ലെ കണക്കനുസരിച്ച്, കമ്പനിയുടെ വരുമാനം ₹5807.99 കോടി (US$810 ദശലക്ഷം) രൂപയായിരുന്നപ്പോൾ അറ്റ വരുമാനം ₹575.35 കോടി (US$81 ദശലക്ഷം) രൂപയാണ്.

1990-കളിൽ ടാറ്റ ടീ തങ്ങളുടെ ബ്രാൻഡുകൾ ആഗോള വിപണിയിൽ എത്തിക്കാൻ തീരുമാനിച്ചു. 1992-ൽ ബ്രിട്ടനിലെ ടെറ്റ്‌ലി ടീയുമായി ചേർന്ന് ഒരു കയറ്റുമതി സംയുക്ത സംരംഭം രൂപീകരിച്ചു. കമ്പനിക്ക് 74 തേയിലത്തോട്ടങ്ങളുണ്ട്. പ്രതിവർഷം 6.2 കോടി കിലോഗ്രാം തേയില ഉത്പാദിപ്പിക്കുന്നു. അതിൽ മൂന്നിൽ രണ്ട് ഭാഗവും പാക്കേജുചെയ്‌ത് ബ്രാൻഡ് ചെയ്യുന്നു.

2000-ൽ ടെറ്റ്‌ലി ഗ്രൂപ്പിന്റെ (യുകെ ആസ്ഥാനമായുള്ള) ഏറ്റെടുക്കലായിരുന്നു ടാറ്റ ടീയുടെ ഒരു പ്രധാന ചുവടുവയ്പ്പ്. ഇത് 271 മില്യൺ പൗണ്ടിന്റെ ($432 മില്യൺ) വായ്പയുള്ള ഒരു ഏറ്റെടുക്കലായിരുന്നു.

ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ടാറ്റ കൺസ്യൂമർ പ്രൊഡക്‌സ് -ന്റെ ഓഹരി ഘടന.

മൂന്നാംപാദ ഫലങ്ങൾ
ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ ഒക്‌ടോബർ-ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം 288 കോടി രൂപ. വാർഷികാടിസ്ഥാനത്തിൽ ഇത് 21 ശതമാനം വർധനയായിരുന്നു.

കമ്പനിയുടെ പ്രവർത്തന വരുമാനം 5 ശതമാനം ഉയർന്ന് 3,208 കോടി രൂപയായി. അന്താരാഷ്ട്ര ഫുഡ് സർവീസ് ബിസിനസ് എക്സിറ്റുകൾ ഒഴികെ, പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം ഈ പാദത്തിൽ 6 ശതമാനം വളർന്നു.

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിറ്റ്ട; EBITDA) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 28 ശതമാനം ഉയർന്ന് 468 കോടി രൂപയായി.

മൂന്നാം പാദത്തിൽ ഇന്ത്യയിലെ ബിസിനസ് 6 ശതമാനം വർദ്ധിച്ചതായി കമ്പനി അറിയിച്ചു. ഇതിൽ ബിവറേജസ് ബിസിനസിന്റെ വളർച്ച ഒരു ശതമാനമായിരുന്നു. വോളിയം വളർച്ച 6 ശതമാനവും ഭക്ഷ്യ ബിസിനസ് വളർച്ച 16 ശതമാനം ആയിരുന്നു.

ഇന്ത്യൻ പാനീയ വിഭാഗത്തിൽ തേയിലയുടെ അളവിൽ മാസാമാസം 5 ശതമാനം വളർച്ചയുണ്ടായി. അളവിൽ രണ്ട് വർഷത്തെ കോമ്പൗണ്ട് ആനുവൽ ഗ്രോത് റേറ്റ് (CAGR) 8 ശതമാനമായിരുന്നു. സമ്പന്ന്, നൗരിസ്കോ (Nourischo) ബിസിനസ്സുകൾ അളവിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി.

അന്താരാഷ്‌ട്ര ബിസിനസ്സിലെ സമാനമായ വളർച്ച ഉയർന്ന അടിത്തറയിൽ 2 ശതമാനമായിരുന്നു. സ്ഥിരമായ കറൻസിയിൽ ഇത് 1 ശതമാനം ചുരുങ്ങി.

കഴിഞ്ഞ വർഷത്തെ താരതമ്യേന കുറഞ്ഞ അടിത്തറയിൽ ഡിസംബർ പാദത്തിൽ ടാറ്റ സ്റ്റാർബക്സ് 60 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി.
ടാറ്റ കൺസ്യൂമർ എംഡിയും സിഇഒയുമായ സുനി ഡിസൂസ പറഞ്ഞു, 2020 നെ അപേക്ഷിച് വരുമാനം ഈ പാദത്തിൽ 37 ശതമാനം വർധനവാണ് കാഴ്ചവെച്ചത്.

"വെല്ലുവിളി നിറഞ്ഞ പ്രവർത്തന അന്തരീക്ഷത്തിൽ മെച്ചപ്പെട്ട ലാഭക്ഷമതയോടെ ഞങ്ങൾ ശക്തമായ പ്രകടനം കാഴ്ചവച്ചു. ചായയും ഉപ്പും കാര്യമായ വിപണി വിഹിതം രേഖപ്പെടുത്തി. പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും ഇബിറ്റ്ട-യിൽ ഞങ്ങൾ ഇരട്ട അക്ക വളർച്ച കൈവരിച്ചു. പല വിഭാഗങ്ങളിലും നിരവധി പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി എല്ലായ്‌പോഴും പുതുമ നിലനിർത്തിയിട്ടുണ്ട്."

ടാറ്റ സ്മാർട്ട്‌ഫുഡ്‌സിന്റെ (SmartFoodz) ഏറ്റെടുക്കലിലൂടെ കമ്പനി അതിന്റെ പോർട്ട്‌ഫോളിയോ ഉയർന്ന മാർജിൻ ലഭിക്കുന്ന മൂല്യവർദ്ധിത വിഭാഗങ്ങളിലേക്ക് വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. കമ്പനി പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുകയും വിതരണത്തിലും ഉൽപ്പാദനത്തിലും ഭാവി പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

"ചായയുടെ വിലക്കയറ്റം കുറയുന്നതോടെ ഇന്ത്യയിലെ ബിവറേജസ് മാർജിനിൽ കാര്യമായ വിപുലീകരണം ഞങ്ങൾ കാണുന്നുണ്ട്. എന്നിരുന്നാലും ഭക്ഷ്യ വ്യവസായത്തിലെ വിലക്കയറ്റം ശക്തമായ മാനേജ്‌മെനെറ്റിലൂടെ ഞങ്ങൾ പരിഹരിക്കും," ഡിസൂസ പറഞ്ഞു.

ഒറ്റപ്പെട്ട നിലയിൽ കണക്കാക്കിയാൽ കമ്പനിയുടെ അറ്റാദായം ഈ കാലയളവിൽ 38 ശതമാനം ഉയർന്ന് 187 കോടി രൂപയായി.

ബ്രോക്കറേജ് വീക്ഷണം
ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ ഓഹരിക്ക് 850 രൂപ (50x FY24 EPS) എന്ന ലക്ഷ്യമാണ് ഫിലിപ്പ് ക്യാപിറ്റൽ ബ്രോക്കറേജ് കണക്കാക്കുന്നത്. ഉത്പന്നങ്ങളുടെ ഉയർന്ന വില, അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റത്തിലെ മിതത്വം, കാര്യക്ഷമമായ ചെലവ് എന്നിവ ഇന്ധന വിലയിലെ ഉയർച്ചയെ ഒരളവുവരെ തടഞ്ഞു നിർത്താൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കമ്പനിയുടെ പ്രവർത്തന മാർജിൻ (2021-24 കാലഘട്ടത്തിൽ) 16% CAGR-ൽ ഉയരാൻ സാധ്യതയുണ്ട്.

മെച്ചപ്പെട്ട വിൽപ്പന മിശ്രിതം, പ്രീമിയം, ചെലവ് കാര്യക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, വിതരണശൃംഖലയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ എന്നിവ മൂലം ഇബിറ്റ്ട മാർജിൻ FY21 ലെ 13.3 ശതമാനത്തിൽ നിന്ന് 190 ബേസിസ് പോയിന്റ് കൂടി FY24-ൽ 15.2% ആയി മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)
കമ്പനിയുടെ കാലാവസ്ഥാ വ്യതിയാന തന്ത്രം ഉയർന്ന കാർബൺ പ്രവർത്തനങ്ങളിൽ നിന്ന് കുറഞ്ഞ കാർബൺ പ്രവർത്തനങ്ങളിലേക്കുള്ള പരിവർത്തനം ലക്ഷ്യമാക്കിയുള്ളതാണ്. ഊർജ്ജ ക്ഷമത, പ്രസാരണം കുറയ്ക്കൽ, പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉപയോഗം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കമ്പനി കേന്ദ്രീകരിച്ചിരിക്കുന്നു.

പുനരുപയോഗ ഊർജത്തിലും ഊർജ കാര്യക്ഷമതയിലും നിക്ഷേപം ഉൾപ്പെടെ നിരവധി ഗ്രീൻ ഹൗസ് ഗ്യാസ് (GHG) പുറന്തള്ളൽ കുറയ്ക്കൽ സംരംഭങ്ങൾ കമ്പനി സ്വീകരിച്ചു. 2010-20 കാലഘട്ടത്തിൽ കാർബൺ പുറന്തള്ളൽ 26% കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു.

Tags:    

Similar News