ബജാജ് ഫിനാന്‍സ് ലിമിറ്റഡ്
ബജാജ് ഫിന്‍സെര്‍വിന്റെ അനുബന്ധ സ്ഥാപനമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ഒരു ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്
ബജാജ് ഫിന്‍സെര്‍വിന്റെ അനുബന്ധ സ്ഥാപനമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ഒരു ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്. കണ്‍സ്യൂമര്‍ ഫിനാന്‍സ്, എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍), വാണിജ്യ വായ്പ, വെല്‍ത്ത് മാനേജ്‌മെന്റ് എന്നിവയണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 294 ശാഖകളും 33,000 ല്‍ അധികം വിതരണ പോയിന്റുകളുള്ള 497 ഗ്രാമീണ ശാഖകളുമുണ്ട്.
ആരംഭകാലത് 1987 മാര്‍ച്ച് 25-ന് ബജാജ് ഓട്ടോ ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരിൽ രൂപീകരിക്കപ്പെട്ട കമ്പനി ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കമ്പനി ഡ്യൂറബിള്‍സ് ഫിനാന്‍സ് മേഖലയിലേക്ക് കടന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ബജാജ് ഓട്ടോ ഫിനാന്‍സ് ബിസിനസിലേക്കും പ്രോപ്പര്‍ട്ടി വായ്പകളിലേക്കും വ്യാപിച്ചു.
2006ല്‍, കമ്പനിയുടെ നിയന്ത്രണത്തിലുള്ള ആസ്തി (അസറ്റ് അണ്ടർ മാനേജ്‌മന്റ്; AUM) 1,000 കോടിരൂപയിലെത്തി, നിലവില്‍ 52,332 കോടി രൂപ ആയിട്ടുണ്ട്. ബജാജ് ഫിനാന്‍സിന്റെ മൊത്തം ഓഹരികളുടെ 57.28 ശതമാനം കൈവശമുള്ള മാതൃ കമ്പനിയായ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്. സബ്സിഡിയറിയില്‍ നിയന്ത്രണ ഓഹരിയുണ്ട്.
ഓഹരിയുടെ ഘടന
ബജാജ് ഫിനാന്‍സിന്റെ ഓഹരി വിഹിതം പ്രൊമോട്ടറുടെ ഹോള്‍ഡിംഗ്, എഫ്ഐഐയുടെ ഹോള്‍ഡിംഗ്, ഡിഐഐയുടെ ഹോള്‍ഡിംഗ്, പൊതുജനങ്ങളുടെ ഷെയര്‍ ഹോള്‍ഡിംഗ് എന്നിങ്ങനെയാണ്.
2021-22 മൂന്നാം പാദ ഫലങ്ങള്‍
2021 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ ബജാജ് ഫിനാന്‍സിന്റെ മൊത്തം അറ്റാദായം 85 ശതമാനം വര്‍ധിച്ച് 2,125.29 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1145.98 കോടി രൂപയായിരുന്നു. കമ്പനിയുടെ സാറ്റാന്‍ഡ്എലോണ്‍ അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1048.58 കോടി രൂപയില്‍ നിന്ന് 84.42 ശതമാനം വര്‍ധിച്ച് 1933.85 കോടി രൂപയായി. അറ്റ പലിശ വരുമാനം (NII) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 4,296 കോടി രൂപയില്‍ നിന്ന് 40 ശതമാനം വര്‍ധിച്ച് 6,000 കോടി രൂപയായി. ഡിസംബർ പാദത്തിൽ തിരിച്ചുള്ള പലിശ വരുമാനം (interest income reversal) 241 കോടി രൂപയാണ്; മുൻപുള്ള പാദത്തിൽ അത് 450 കോടി രൂപയായിരുന്നു.
2020 ഡിസംബര്‍ 31 വരെ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ആസ്തി 143,550 കോടി രൂപയില്‍ നിന്ന് 2021 ഡിസംബര്‍ 31 വരെ 26 ശതമാനം വര്‍ധിച്ച് 181,250 കോടി രൂപയായി. ബജാജ് ഫിനാൻസ് ഈ പാദത്തിൽ AUM-ൽ നേടിയത് 14,700 കോടി രൂപയുടെ വർധനയാണ്; ഒരു പാദത്തിൽ നേടുന്ന ഏറ്റവും കൂടിയ വളർച്ചയാണിത്.
2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിൽ അറ്റ പലിശ വരുമാനത്തിന്റെ മൊത്തം പ്രവര്‍ത്തനച്ചെലവ് 34.7 ശതമാനം ആയിരുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിൽ ഇത് 32.3 ശതമാനവും.
ആസ്തി ഗുണനിലവാരത്തില്‍, 2021 ഡിസംബര്‍ 31 ലെ മൊത്ത നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും 2021 സെപ്റ്റംബര്‍ 31 ലെ 2.45 ശതമാനം, 1.10 ശതമാനം എന്നിവയില്‍ നിന്ന് യഥാക്രമം 1.73 ശതമാനം, 0.78 ശതമാനം എന്നിങ്ങനെ കുറഞ്ഞു. 2022 മൂന്നാം പാദം പ്രകാരം, സ്റ്റേജ് 3 ആസ്തികളില്‍ 56 ശതമാനം അനുപാതവും സ്റ്റേജ് 1, 2 ആസ്തികളില്‍ 156 ബിപിഎസും കമ്പനിക്ക് പ്രൊവിഷനിംഗ് കവറേജ് ഉണ്ട്.
ഈ പാദത്തില്‍, കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി കണക്കാക്കുന്ന മാനദണ്ഡങ്ങള്‍ 2021 നവംബര്‍ 12 ലെ ആര്‍ബിഐ സര്‍ക്കുലറിന് അനുസൃതമായി എത്ര ഇഎംഐ കുടിശ്ശിക യുണ്ടോ എന്നതിൽ നിന്ന് ഡേയ്‌സ് പാസ്റ്റ് ഡ്യൂ എന്നതിലേക്ക് മാറ്റി. ഈ മാറ്റം കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തിയെ പ്രതികൂലമായി ബാധിച്ചില്ല. മാത്രമല്ല, ബജാജ് ഫിനാന്‍സിന്റെ വായ്പാ നഷ്ടവും പ്രൊവിഷനുകളും 2020-21 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ 1,352 കോടി രൂപയില്‍ നിന്ന് ഈ മൂന്നാം പാദത്തില്‍ 1,051 കോടി രൂപയായി കുറഞ്ഞു.
കൊവിഡ്-19 പ്രതിസന്ധി കണക്കിലെടുത് കമ്പനി ഈ പാദത്തില്‍ 163 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. 2021 ഡിസംബര്‍ 31-ൽ 1,083 കോടി രൂപ മാക്രോ-ഇക്കണോമിക് ഓവര്‍ലേ കമ്പനിയുടെ കൈവശമുണ്ട്.
കൂടാതെ, മൊത്തത്തിലുള്ള വായ്പാ പരിധി 160,000 കോടി രൂപയില്‍ നിന്ന് 225,000 കോടി രൂപയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓഹരികളാക്കാനാവാത്ത സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്തുന്നതിനായി ഓഹരി ഉടമകളുടെ അനുമതി തേടിയിട്ടുണ്ട്.
ബ്രോക്കറേജ് വീക്ഷണം
ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ അറ്റാദായം 84.4 ശതമാനം വര്‍ധിച്ച് 1933.85 കോടി രൂപയായി. കമ്പനിയുടെ ആസ്തി ഗുണനിലവാരം കണക്കിലെടുക്കുമ്പോള്‍ കമ്പനിയുടെ നവീകരിച്ച ഡിജിറ്റല്‍, ധന സമാഹരണ മാർഗങ്ങൾ, വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ബിസിനസ് പരിവര്‍ത്തന സംരംഭങ്ങള്‍ എന്നിവ വരും പാദങ്ങളില്‍ വരുമാനം വീണ്ടെടുക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്.
ബജാജ് ഫിനാൻസിന്റെ ഓഹരി FY23 EPS-ന്റെ 45.8x ലും FY23E അഡ്ജസ്റ്റഡ് ബുക്ക് വാല്യൂവിന്റെ 8.8-ലുമാണ്. ക്വൺടം സെക്യൂരിറ്റീസ് കണക്കാക്കുന്നത്. ഓഹരി നിലനിർത്താനാണ് അവരുടെ നിർദേശം.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ബജാജ് ഫിനാന്‍സ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഇഎസ്ജിയുടെ സുസ്ഥിര വികസന മാനങ്ങളാല്‍ നയിക്കപ്പെടുന്നു. ഉറച്ച ഇ എസ് ജി നിലപാടുകൾ താഴെ കൊടുത്തിരിക്കുന്ന വഴികളിലൂടെ കമ്പനിയുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിലേക്ക് നയിച്ചു.
a) തങ്ങളുടെ സാമ്പത്തിക സേവനങ്ങള്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്ക് എത്തിച്ചേരുന്നു
b) സമൂഹം ശാക്തീകരിക്കപ്പെടുന്നു.
c) പരിസ്ഥിതിയെ പരിപാലിച്ചു സംരക്ഷിക്കുന്നു.
d)സുസ്ഥിരവും സുരക്ഷിതവുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു
e) കോര്‍പ്പറേറ്റ് നീതി ഉറപ്പാക്കുന്നു.