സെക്ഷന്‍ 80 ഇ

  വിദ്യാഭ്യാസ വായ്പകള്‍ നിങ്ങളുടെ വിദേശ പഠനത്തിന് ധനസഹായം നല്‍കുക മാത്രമല്ല, നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. നിങ്ങള്‍ ഒരു വിദ്യാഭ്യാസ വായ്പ എടുത്ത് അത് തിരിച്ചടയ്ക്കുകയാണെങ്കില്‍, വിദ്യാഭ്യാസ വായ്പയുടെ പലിശ സെക്ഷന്‍ 80 ഇ പ്രകാരം മൊത്തം വരുമാനത്തില്‍ നിന്ന് കിഴിവായി ലഭിക്കും. മാസ ഗഡുവിന്റെ (ഇ എം ഐ) പലിശ ഭാഗത്തിനാണ് ഈ കിഴിവ് നല്‍കുന്നത്. ആര്‍ക്കൊക്കെ ഈ കിഴിവ് അവകാശപ്പെടാനാകും? ഈ സെക്ഷന്‍ പ്രകാരം ഒരു വ്യക്തിക്ക് മാത്രമേ കിഴിവ് അനുവദിക്കൂ. മറ്റേതെങ്കിലും തരത്തിലുള്ള […]

Update: 2022-01-15 05:06 GMT
trueasdfstory

വിദ്യാഭ്യാസ വായ്പകള്‍ നിങ്ങളുടെ വിദേശ പഠനത്തിന് ധനസഹായം നല്‍കുക മാത്രമല്ല, നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. നിങ്ങള്‍ ഒരു വിദ്യാഭ്യാസ വായ്പ...

 

വിദ്യാഭ്യാസ വായ്പകള്‍ നിങ്ങളുടെ വിദേശ പഠനത്തിന് ധനസഹായം നല്‍കുക മാത്രമല്ല, നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. നിങ്ങള്‍ ഒരു വിദ്യാഭ്യാസ വായ്പ എടുത്ത് അത് തിരിച്ചടയ്ക്കുകയാണെങ്കില്‍, വിദ്യാഭ്യാസ വായ്പയുടെ പലിശ സെക്ഷന്‍ 80 ഇ പ്രകാരം മൊത്തം വരുമാനത്തില്‍ നിന്ന് കിഴിവായി ലഭിക്കും. മാസ ഗഡുവിന്റെ (ഇ എം ഐ) പലിശ ഭാഗത്തിനാണ് ഈ കിഴിവ് നല്‍കുന്നത്.

ആര്‍ക്കൊക്കെ ഈ കിഴിവ് അവകാശപ്പെടാനാകും?

ഈ സെക്ഷന്‍ പ്രകാരം ഒരു വ്യക്തിക്ക് മാത്രമേ കിഴിവ് അനുവദിക്കൂ. മറ്റേതെങ്കിലും തരത്തിലുള്ള നികുതിദായകര്‍ക്ക് ഇത് ലഭ്യമല്ല. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വായ്പ എടുത്താല്‍ മാത്രമേ കിഴിവ് എളുപ്പത്തില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കു.

വായ്പ എവിടെ നിന്ന് എടുക്കാം?

ഏതെങ്കിലും ബാങ്ക്/ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങളില്‍ നിന്നോ ഈ വായ്പ എടുക്കാവുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എടുക്കുന്ന വായ്പകള്‍ ഈ കിഴിവിന് യോഗ്യമല്ല.

വായ്പയുടെ ഉദ്ദേശ്യം

ഉപരിപഠനത്തിനായി എടുക്കുന്ന വിദ്യാഭ്യാസ വായ്പകള്‍ക്ക് കിഴിവ് നല്‍കുകയെന്നതാണ് സെക്ഷന്‍ 80 ഇയുടെ പ്രധാന ഉദ്ദേശ്യം. ഇത്തരം വായ്പകള്‍ എടുത്തത് ഇന്ത്യയിലാണോ ഇന്ത്യക്ക് പുറത്താണോ എന്നത് പ്രശ്നമല്ല. സീനിയര്‍ സെക്കന്‍ഡറി പരീക്ഷയോ അതിന് തുല്യമായ പരീക്ഷയ്ക്കോ ശേഷമുള്ള എല്ലാ പഠനമേഖലകളും ഉന്നത പഠനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ വൊക്കേഷണല്‍ കോഴ്സുകളും റെഗുലര്‍ കോഴ്സുകളും ഉള്‍പ്പെടും.

കിഴിവ് തുക

അനുവദിച്ചിട്ടുള്ള കിഴിവ് സാമ്പത്തിക വര്‍ഷത്തില്‍ അടച്ച ഇ എം ഐ യുടെ മൊത്തം പലിശ ഭാഗമാണ്. കിഴിവായി അനുവദിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. എങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ അടച്ച വിദ്യാഭ്യാസ വായ്പയുടെ പ്രിന്‍സിപ്പലും പലിശ ഭാഗവും വേര്‍തിരിക്കുന്ന രേഖകള്‍ നിങ്ങള്‍ ബാങ്കില്‍ നിന്നും വാങ്ങണം. പലിശയ്ക്കല്ലാതെ, മുതല്‍ തിരിച്ചടവിന് നികുതി ആനുകൂല്യം ലഭിക്കില്ല.

കാലയളവ്

നിങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ തുടങ്ങുന്ന വര്‍ഷം മുതല്‍ പലിശയുടെ കിഴിവ് ആരംഭിക്കുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ തുടങ്ങുന്ന വര്‍ഷം മുതല്‍ അല്ലെങ്കില്‍ പലിശ പൂര്‍ണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ 8 വര്‍ഷത്തേക്ക് മാത്രമേ ഇത് ലഭ്യമാകൂ. വായ്പയുടെ പൂര്‍ണ്ണമായ തിരിച്ചടവ് 5 വര്‍ഷത്തിനുള്ളില്‍ മാത്രമാണെങ്കില്‍, നികുതി കിഴിവ് 8 വര്‍ഷത്തേക്കല്ല, 5 വര്‍ഷത്തേക്ക് അനുവദിക്കും. നിങ്ങളുടെ ലോണ്‍ കാലാവധി 8 വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍, കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ വിദ്യാഭ്യാസ വായ്പ എട്ട് വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ക്കുന്നതാണ് ഉചിതം.

 

Tags:    

Similar News