എസ്റ്റേറ്റ് ഡ്യൂട്ടിയെ അറിയാം
ങ്കാളി ഇല്ലെങ്കില്‍, മരണപ്പെട്ടയാള്‍ മരണത്തിന് തൊട്ടുമുമ്പ് അവരുടെ എസ്റ്റേറ്റ് ന്യായമായ മാര്‍ക്കറ്റ് വിലയ്ക്ക് വിറ്റതായി കണക്കാക്കുന്നു.
എസ്റ്റേറ്റ് ഡ്യൂട്ടി എന്നത് ഒരു വ്യക്തിയുടെ മരണസമയത്ത് കണക്കാക്കുന്ന അയാളുടെ സ്വത്തിന്റെ ആകെ മൂല്യത്തില്‍ നിന്ന് ഈടാക്കുന്ന...
എസ്റ്റേറ്റ് ഡ്യൂട്ടി എന്നത് ഒരു വ്യക്തിയുടെ മരണസമയത്ത് കണക്കാക്കുന്ന അയാളുടെ സ്വത്തിന്റെ ആകെ മൂല്യത്തില്‍ നിന്ന് ഈടാക്കുന്ന നികുതിയാണ്. മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് പിന്‍ഗാമികള്‍ക്ക് കൈമാറുന്ന സമയത്ത് അത് അടയ്ക്കേണ്ടതായി വരുന്നു.
1953 ലെ എസ്റ്റേറ്റ് ഡ്യൂട്ടി ആക്ട് പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള പരിധി കവിഞ്ഞാല്‍ മാത്രമേ സ്വത്തില്‍ നിന്ന് നികുതി ഈടാക്കുകയുള്ളൂ. ഇന്ത്യയില്‍, എസ്റ്റേറ്റ് തീരുവ 85% വരെ ഉയര്‍ന്ന നിരക്കിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 1985 ല്‍ ഇന്ത്യയില്‍ എസ്റ്റേറ്റ് ഡ്യൂട്ടി നിയമം നിര്‍ത്തലാക്കി.
ഇന്ത്യ നിലവില്‍ എസ്റ്റേറ്റ് ഡ്യൂട്ടി നല്‍കുന്നില്ലെങ്കിലും, സമീപകാലത്ത്, ഗവണ്‍മെന്റിന്റെ ചില റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ എസ്റ്റേറ്റ് ഡ്യൂട്ടി പുനരാരംഭിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കാരണം ഇത് സര്‍ക്കാരിന്റെ സ്ഥിരമായ വരുമാന സ്രോതസ്സായി മാറുകയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. മരണപ്പെട്ട വ്യക്തിയുടെ സ്വത്തിന്റെ വില കണക്കാക്കുന്നത്, ആ വ്യക്തി മരണപ്പെട്ട സമയത്തുള്ള വിലയനുസരിച്ചാണ്. ന്യായമായ ശവസംസ്‌കാരച്ചെലവുകളും കടങ്ങളും ബാധ്യതകളും കണക്കിലെടുത്ത് പരിമിതികള്‍ക്ക് വിധേയമായി നിശ്ചയിച്ച മൂല്യത്തില്‍ നിന്ന് ചില ഇളവുകള്‍ അനുവദനീയമായിരുന്നു.
മരണത്തിന് മുമ്പ് ആറ് മാസത്തിനുള്ളില്‍ ഉണ്ടാക്കിയ പദ്ധതികളും, മരണം സംഭവിക്കുന്നതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി നല്‍കാനുദ്ദേശിക്കുന്ന സംഭാവനകളും ഉണ്ടെങ്കില്‍ അവയെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവകാരുണ്യ ആവശ്യങ്ങള്‍ക്കുള്ള സംഭാവനകളുടെ കാര്യത്തില്‍ പരമാവധി 2,500 രൂപ വരെയും മറ്റ് പാരിതോഷികങ്ങളുടെ കാര്യത്തില്‍ 1,500 വരെയുമാണ് പരിധി.
യുഎസ്എയില്‍, ചിലരുടെ കൈകളില്‍ സമ്പത്ത് കുമിഞ്ഞുകൂടുന്നത് തടയുന്നതിനും പൗരന്മാര്‍ക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ തുല്യ അവസരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു മാര്‍ഗമായാണ് എസ്റ്റേറ്റ് നികുതിയെ കണക്കാക്കുന്നത്. ബ്രിട്ടണില്‍ വ്യക്തികളുടെ നികുതി നിശ്ചയിക്കുന്നത് അവരുടെ വാസസ്ഥല നിലവാരം അനുസരിച്ചാണ്. ബ്രിട്ടണില്‍ താമസമാക്കിയയാള്‍ മരണപ്പെട്ടാല്‍ ലോകമെമ്പാടുമുള്ള എസ്റ്റേറ്റ് വിവരങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നികുതി ചുമത്തുന്നത്.
കാനഡയില്‍ എസ്റ്റേറ്റ് ഡ്യൂട്ടിയില്ല, പകരം കാനഡയിലെ വ്യക്തികളുടെ നികുതി നിശ്ചയിക്കുന്നത് താമസസ്ഥലത്തെ അടിസ്ഥാനമാക്കിയാണ്. കാനഡയില്‍, ഒരു വ്യക്തിയുടെ മരണശേഷം, അവരുടെ എസ്റ്റേറ്റ് അവരുടെ പങ്കാളിക്ക് കൈമാറിയതായി കണക്കാക്കുന്നു. പങ്കാളി ഇല്ലെങ്കില്‍, മരണപ്പെട്ടയാള്‍ മരണത്തിന് തൊട്ടുമുമ്പ് അവരുടെ എസ്റ്റേറ്റ് ന്യായമായ മാര്‍ക്കറ്റ് വിലയ്ക്ക് വിറ്റതായി കണക്കാക്കുന്നു. തുടര്‍ന്ന്
മരണപ്പെട്ട വര്‍ഷത്തിലെ മൂല്യമനുസരിച്ചുള്ള നികുതി ചുമത്തുന്നു.