ഫോബ്സ് മാഗസിന്‍, അറിയാം
ലോകത്തെ ബിസിനസ്സ് നേതാക്കള്‍ക്കുള്ള ഹോം പേജ്' എന്ന മുദ്രാവാക്യം ഉപയോഗിക്കുകയും 2006 ല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ബിസിനസ്സ് വെബ് സൈറ്റെന്ന് അവകാശവാദവും ഫോബ്സ് ഡോട്ട് കോം മുന്നോട്ട് വയ്ക്കുന്നു.
ഫോബ്‌സ് ഒരു അമേരിക്കന്‍ ബിസിനസ് മാഗസിനാണ്. ഇന്റഗ്രേറ്റഡ് വേല്‍ മീഡിയ ഇന്‍വെസ്റ്റ്‌മെന്റിന്റെയും ഫോബ്‌സ് കുടുംബത്തിന്റെയും ഉടമസ്ഥതയിലാണ്...
ഫോബ്‌സ് ഒരു അമേരിക്കന്‍ ബിസിനസ് മാഗസിനാണ്. ഇന്റഗ്രേറ്റഡ് വേല്‍ മീഡിയ ഇന്‍വെസ്റ്റ്‌മെന്റിന്റെയും ഫോബ്‌സ് കുടുംബത്തിന്റെയും ഉടമസ്ഥതയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വര്‍ഷത്തില്‍ എട്ട് തവണയാണ് ഫോബ്സ് പ്രസിദ്ധീകരിക്കുന്നത്. ധനകാര്യം, വ്യവസായം, നിക്ഷേപം, വിപണനം എന്നങ്ങനെ അനവധി വിഷയങ്ങളില്‍ ഫോബ്സ് ലേഖനങ്ങള്‍ അവതരിപ്പിക്കുന്നു. ടെക്‌നോളജി, കമ്മ്യൂണിക്കേഷന്‍സ്, സയന്‍സ്, രാഷ്ട്രീയം, നിയമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂജേഴ്‌സിയിലാണ് ഇതിന്റെ ആസ്ഥാനം.
ഫോബ്സിന് ഏഷ്യയില്‍ ഒരു അന്താരാഷ്ട്ര പതിപ്പും, 27 രാജ്യങ്ങളില്‍ പ്രത്യേക പതിപ്പുകളും ഉണ്ട്. ഏറ്റവും സമ്പന്നരായ അമേരിക്കക്കാര്‍, അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റികള്‍, ലോകത്തെ മുന്‍നിര കമ്പനികള്‍, ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ പട്ടിക, റാങ്കിംഗുകള്‍ എന്നിവ ഫോബ്സ് പുറത്തിറക്കുന്നു. 'ചേഞ്ച് ദ വേള്‍ഡ്' എന്നതാണ് ഇതിന്റെ മുദ്രാ വാക്യം. ഫോബ്സിന്റെ ചെയറും എഡിറ്റര്‍-ഇന്‍-ചീഫുമാണ് സ്റ്റീവ് ഫോബ്‌സ്. സി ഇ ഒ മൈക്ക് ഫെഡറലാണ്. 2014 ല്‍, ഫോബ്‌സ് , ഹോങ്കോംഗ് ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് വേല്‍ മീഡിയ ഇന്‍വെസ്റ്റ്‌മെന്റിന് വിറ്റു.
തുടക്കം
സാമ്പത്തിക കോളമിസ്റ്റായ ബി സി ഫോബ്‌സും വാള്‍സ്ട്രീറ്റ് മാഗസിന്റെ ജനറല്‍ മാനേജരായ വാള്‍ട്ടര്‍ ഡ്രെയുടെ ഭാര്യയും ചേര്‍ന്ന് 1917 സെപ്റ്റംബര്‍ 15 ാണ് ഫോബ്‌സ് മാഗസിന്‍ സ്ഥാപിച്ചത്. ബി സി ഫോബ്സ് എഡിറ്റര്‍-ഇന്‍-ചീഫ് ആയി 1954 വരെ തുടര്‍ന്നു. അദ്ദേഹത്തിന്റെ മക്കളായ ബ്രൂസ് ചാള്‍സ് ഫോബ്‌സും മാല്‍ക്കം ഫോബ്‌സും പിന്നീടുള്ള വര്‍ഷങ്ങളില്‍ കമ്പനിയെ നയിച്ചു.
ബ്രൂസ് ഫോബ്സ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലും വിപണനം വികസിപ്പിക്കുന്നതിലും പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്റെ കാലത്ത്, 1954-1964, കാലഘട്ടത്തില്‍ മാസികയുടെ വിതരണം ഏകദേശം ഇരട്ടിയായി. ബ്രൂസിന്റെ മരണത്തോടെ, അദ്ദേഹത്തിന്റെ സഹോദരന്‍ മാല്‍ക്കം ഫോബ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവും ഫോബ്സ് മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫുമായി മാറി. 1961 നും 1999 നും ഇടയില്‍ ജെയിംസ് മൈക്കിള്‍സ് ആണ് മാസിക എഡിറ്റ് ചെയ്തത്. 1993ല്‍, മൈക്കിള്‍സിന്റെ കീഴില്‍, ഫോബ്സ് ദേശീയ മാഗസിന്‍ അവാര്‍ഡിന് അന്തിമപട്ടികയില്‍ ഇടം നേടി.
ഫോബ്സ് ഡിജിറ്റലിന്റെ ഒരു ഭാഗമാണ് ഫോബ്സ് ഡോട്ട് കോം. 'ലോകത്തെ ബിസിനസ്സ് നേതാക്കള്‍ക്കുള്ള ഹോം പേജ്' എന്ന മുദ്രാവാക്യം ഉപയോഗിക്കുകയും 2006 ല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ബിസിനസ്സ് വെബ് സൈറ്റെന്ന് അവകാശവാദവും ഫോബ്സ് ഡോട്ട് കോം മുന്നോട്ട് വയ്ക്കുന്നു. ഡേവിഡ് ചുര്‍ക്കാണ് 1996 ല്‍ ഫോര്‍ബ്‌സിന്റെ വെബ്‌സൈറ്റ് സ്ഥാപിച്ചത് . ഇതില്‍ വിവിധ തരം സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇത് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. 2019 നവംബറില്‍ ഫോബ്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫോബ്സ് എട്ട് ആരംഭിച്ചു. ഇത് വീഡിയോ ഉള്ളടക്കത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി.