നിങ്ങളുടെ ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിരസിക്കാനാവുമോ?

  ഇന്‍ഷുറന്‍സ് പോളിസി എടുത്ത് വര്‍ഷങ്ങളോളം മുടങ്ങാതെ പ്രീമിയം അടച്ച് പിന്നീട് ക്ലെയിം വരുമ്പോള്‍ പല കമ്പനികളും ഉപഭോക്താക്കളോട് മുഖം ചുളിക്കാറുണ്ട്. അതുവരെ പോളിസി എടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കമ്പനികള്‍ എങ്ങിനെ ക്ലെയിം ഒഴിവാക്കാം എന്നതിനെ കുറിച്ചാവും അപ്പോള്‍ ആലോചിക്കുക. അല്ലെങ്കില്‍ അനാവശ്യമായ നിബന്ധനകളും ചട്ടങ്ങളും ഉയര്‍ത്തിക്കാട്ടി ക്ലെയിം പരമാവധി കുറയ്ക്കാനുള്ള ശ്രമമാകും. ക്ലെയിം സെറ്റില്‍മെന്റ് ഏത് പോളിസി ആണെങ്കിലും ഒറു കീറാമുട്ടിയാണ്. അതുകൊണ്ടാണ് പോളിസികളെയും കമ്പനികളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ചര്‍ച്ചയാകുന്നത്. കാര്യങ്ങള്‍ എന്തു […]

Update: 2022-01-08 02:10 GMT
trueasdfstory

ഇന്‍ഷുറന്‍സ് പോളിസി എടുത്ത് വര്‍ഷങ്ങളോളം മുടങ്ങാതെ പ്രീമിയം അടച്ച് പിന്നീട് ക്ലെയിം വരുമ്പോള്‍ പല കമ്പനികളും ഉപഭോക്താക്കളോട് മുഖം...

 

ഇന്‍ഷുറന്‍സ് പോളിസി എടുത്ത് വര്‍ഷങ്ങളോളം മുടങ്ങാതെ പ്രീമിയം അടച്ച് പിന്നീട് ക്ലെയിം വരുമ്പോള്‍ പല കമ്പനികളും ഉപഭോക്താക്കളോട് മുഖം ചുളിക്കാറുണ്ട്. അതുവരെ പോളിസി എടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കമ്പനികള്‍ എങ്ങിനെ ക്ലെയിം ഒഴിവാക്കാം എന്നതിനെ കുറിച്ചാവും അപ്പോള്‍ ആലോചിക്കുക. അല്ലെങ്കില്‍ അനാവശ്യമായ നിബന്ധനകളും ചട്ടങ്ങളും ഉയര്‍ത്തിക്കാട്ടി ക്ലെയിം പരമാവധി കുറയ്ക്കാനുള്ള ശ്രമമാകും. ക്ലെയിം സെറ്റില്‍മെന്റ് ഏത് പോളിസി ആണെങ്കിലും ഒറു കീറാമുട്ടിയാണ്. അതുകൊണ്ടാണ് പോളിസികളെയും കമ്പനികളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ചര്‍ച്ചയാകുന്നത്. കാര്യങ്ങള്‍ എന്തു തന്നെയായാലും ഇനി ഇങ്ങനെ ക്ലെയിമുകള്‍ ഇനി നിരസിക്കാനാവില്ല.


ഏകരൂപം

തുടര്‍ച്ചയായി എട്ടു വര്‍ഷം പ്രീമിയം അടച്ച ഉപഭോക്താക്കള്‍ക്ക് പോളിസി പരിധിയ്ക്കുള്ളില്‍ വരുന്ന ക്ലെയിമുകള്‍ എല്ലാം അനുവദിക്കണമെന്നും ഇതില്‍ തര്‍ക്കം പാടില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനികളോട് ഐ ആര്‍ ഡി എ ആവശ്യപ്പെടുന്നു. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ട്.. രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെയും ക്ലെയിം സെറ്റില്‍മെന്റ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഏകരൂുപം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇങ്ങനെ ഒരു നിര്‍ദേശം കമ്പനികള്‍ക്ക് നല്‍കിയത്.


എട്ടു വര്‍ഷം കഴിഞ്ഞാല്‍

അതായിത്, നിങ്ങള്‍ പോളിസി ചേര്‍ന്ന് എട്ടു വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചുവരുന്നവരാണോ എങ്കില്‍ നിങ്ങളുടെ ക്ലെയിമില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിക്കാന്‍ ഇനി മുതല്‍ കമ്പനികള്‍ക്ക് ആവില്ല. എട്ടു വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ച് ഉപഭോക്താവ് കമ്പനി ക്ലെയിം അനുവദിക്കുമോ എന്ന ആശങ്കയില്‍ കഴിയേണ്ട കാര്യമില്ല. നിയമവിധേയമായ പരിധിക്കുള്ളില്‍ നിന്ന് ക്ലെയിം സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം. അല്ലെങ്കില്‍ അത്ര ഗുരുതരമായ കുറ്റം കണ്ടെത്തിയിരിക്കണം. ഉദാഹരണത്തിന് രോഗം മറച്ച് വയ്ക്കല്‍ പോലുള്ളവ.

തട്ടിപ്പിന്റെ പേരിലും

തട്ടിപ്പിന്റെ പേരിലും ഏതെങ്കിലും ഉപഭോക്താവിന് ക്ലെയിം നിരസിക്കുന്നതില്‍ നിന്നും കമ്പനികളെ വിലക്കിയിട്ടുണ്ട്. ഇവിടെ പക്ഷെ, ഉപഭോക്താവിന് ഒരു ബാധ്യതയുണ്ടാകും. ഇത്തരം കാര്യങ്ങള്‍ തന്റെ ബോധപൂര്‍വമായ അറിവോടെയല്ല നടന്നിട്ടുള്ളതെന്ന് ഉപഭോക്താവ് തെളിയിക്കണം. ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ കാര്യത്തിലും ഇതുപോലുളള നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ ക്ലെയിമിന് തടസവാദമുന്നയിക്കാനാവില്ല. ഒരു വ്യക്തിക്ക് ഒന്നിലധികം ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുണ്ടാവുകയും ഒരു പോളിസിയുടെ പരിധിയില്‍ കവിഞ്ഞ് ക്ലെയിം ഉണ്ടാവുകയും ചെയ്താല്‍ ഏത് കമ്പനിയില്‍/ പോളിസിയില്‍ നിന്ന് ബാക്കി തുക ക്ലെയിം ചെയ്യണമെന്ന് ആയാള്‍ക്ക് തീരുമാനിക്കാമെന്നും ഐ ആര്‍ ഡി എ ഐ വ്യക്തമാക്കി.

 

Tags:    

Similar News