കീശയില്‍ പണമില്ലെങ്കിലും ട്രെയിന്‍ ടിക്കറ്റെടുക്കാം: റെയില്‍ കണക്ടില്‍ ഇനി 'പേ ലേറ്ററും' 

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലുള്‍പ്പടെ തരംഗമായ സേവനമാണ് പേ ലേറ്റര്‍ സൗകര്യം. കയ്യില്‍ പണമില്ലെങ്കിലും ആവശ്യങ്ങള്‍ നടത്തിയെക്കുാന്‍ സഹായിക്കുന്ന ഈ രീതി ഇനി മുതല്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിലും ലഭിക്കും. അതിനായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും, ക്യാഷ് ഇയുമായി സഹകരിച്ചകൊണ്ട് ട്രാവല്‍ ആപ്പായ റെയില്‍ കണക്ടില്‍ ട്രാവല്‍ നൗ പേ ലേറ്റര്‍  പേയ്മെന്റ് സൗകര്യം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് അവരുടെ റെയില്‍ ടിക്കറ്റുകള്‍ അതിവേഗം റിസര്‍വ് ചെയ്യാന്‍ ഇതു വഴി സാധിക്കും. ടിക്കറ്റിന്റെ […]

Update: 2022-10-23 03:46 GMT

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലുള്‍പ്പടെ തരംഗമായ സേവനമാണ് പേ ലേറ്റര്‍ സൗകര്യം. കയ്യില്‍ പണമില്ലെങ്കിലും ആവശ്യങ്ങള്‍ നടത്തിയെക്കുാന്‍ സഹായിക്കുന്ന ഈ രീതി ഇനി മുതല്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിലും ലഭിക്കും.

അതിനായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും, ക്യാഷ് ഇയുമായി സഹകരിച്ചകൊണ്ട് ട്രാവല്‍ ആപ്പായ റെയില്‍ കണക്ടില്‍ ട്രാവല്‍ നൗ പേ ലേറ്റര്‍ പേയ്മെന്റ് സൗകര്യം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് അവരുടെ റെയില്‍ ടിക്കറ്റുകള്‍ അതിവേഗം റിസര്‍വ് ചെയ്യാന്‍ ഇതു വഴി സാധിക്കും. ടിക്കറ്റിന്റെ നിരക്ക് മൂന്നു മുതല്‍ ആറ് മാസം വരെ നീണ്ടുനില്‍ക്കുന്ന കാലയളവിനുള്ളില്‍ ഇഎംഐ ആയി അടയ്ച്ചു തീര്‍ത്താല്‍ മതിയാകും. ആപ്പിന്റെ ചെക്ക് ഔട്ട് പേജിലാണ് പേ ലേറ്റര്‍ ഓപ്ഷന്‍ ചേര്‍ത്തിരിക്കുന്നത്.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ശരിക്കും പേ ലേറ്റര്‍ സംവിധാനം തിരഞ്ഞെടുക്കാന്‍ 'ക്യാഷ് ഇ' ആ തുക അടയ്ക്കും. പിന്നീട് ഇഎംഐ ആയി ക്യാഷ് ഇ ആപ്പിനാണ് നാം പണം തിരികെ നല്‍കുന്ന്ത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭാഗികമായി പണം അടയ്ക്കുവാനും ഓപ്ഷനുണ്ട്.

Tags:    

Similar News