ഒരു വര്‍ഷം കൂടിയത് അഞ്ചിരട്ടി , സിഎന്‍ജി വില എട്ട് മുതല്‍ 12 രൂപ വരെ ഉയരും

  ഓട്ടോമൊബൈല്‍ ആവശ്യത്തിനുള്ള സിഎന്‍ജിയുടെ വില കിലോ ഗ്രാമിന് എട്ട രൂപ മുതല്‍ 12 രൂപവരെ വരെയും, ഗാര്‍ഹിക ആവശ്യത്തിനുള്ള സിഎന്‍ജിയുടെ വില യൂണിറ്റിന് ആറു രൂപവരെയും വര്‍ദ്ധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഇന്‍പുട്ട് നാച്ചുറല്‍ ഗ്യാസിന്റെ വില ഉയര്‍ത്തിയതോടെയാണ് ഈ വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്.   കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ എപിഎം ഫീല്‍ഡില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 6.1 ഡോളറില്‍ നിന്നും 8.57 ഡോളറായി ഉയര്‍ത്തിയിരുന്നു. ഇതോടെ അപകടകരമായ പാടങ്ങളില്‍ […]

Update: 2022-10-03 23:58 GMT

 

ഓട്ടോമൊബൈല്‍ ആവശ്യത്തിനുള്ള സിഎന്‍ജിയുടെ വില കിലോ ഗ്രാമിന് എട്ട രൂപ മുതല്‍ 12 രൂപവരെ വരെയും, ഗാര്‍ഹിക ആവശ്യത്തിനുള്ള സിഎന്‍ജിയുടെ വില യൂണിറ്റിന് ആറു രൂപവരെയും വര്‍ദ്ധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഇന്‍പുട്ട് നാച്ചുറല്‍ ഗ്യാസിന്റെ വില ഉയര്‍ത്തിയതോടെയാണ് ഈ വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്.

 

കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ എപിഎം ഫീല്‍ഡില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 6.1 ഡോളറില്‍ നിന്നും 8.57 ഡോളറായി ഉയര്‍ത്തിയിരുന്നു. ഇതോടെ അപകടകരമായ പാടങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ വില ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 9.92 ഡോളറില്‍ നിന്നും 12.46 ഡോളറായി ഉയര്‍ത്തിയിരുന്നു.

എപിഎം ഗ്യാസാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സിഎന്‍ജി വാതകത്തിന്റെ രണ്ടില്‍ മൂന്നു ഭാഗവും സംഭാവന ചെയ്യുന്നത്. ഈ ഗ്യാസിനെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസായി മാറ്റി വാഹനങ്ങള്‍ക്കും, പൈപ്പ് വഴി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നല്‍കും.

ഒരു വര്‍ഷം കൊണ്ട് എപിഎം ഗ്യാസിന്റെ വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് അഞ്ചിരട്ടിയായാണ് വര്‍ദ്ധിച്ചത്. അതായത് 2021 സെപ്റ്റംബറില്‍ 1.79 ഡോളറായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 8.57 ഡോളറായിയെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നു.

 

 

Tags:    

Similar News