സ്വകാര്യ ബാങ്കിങ്ങ്, ഓട്ടോമൊബൈൽ ഓഹരികളിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഉയർന്നു
ഇന്ത്യൻ വിപണികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും തിരിച്ചുവരുന്ന സാഹചര്യത്തിൽ ഓഹരികളിലും, വിവിധ മേഖലകളിലുമുള്ള മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപത്തിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. എഎംഎഫ്ഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കു പ്രകാരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ക്യാപിറ്റൽ ഗുഡ്സ്, യൂട്ടിലിറ്റീസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ, കെമിക്കൽ എന്നീ മേഖലകളിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപം പ്രതിമാസാടിസ്ഥാനത്തിൽ വർധിച്ചപ്പോൾ, ടെക്‌നോളജി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, ഇൻഷുറൻസ് എന്നീ മേഖലകളിൽ നിക്ഷേപം കുറഞ്ഞു. മ്യൂച്ചൽ ഫണ്ടുകളുടെ മൊത്തം […]
ഇന്ത്യൻ വിപണികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും തിരിച്ചുവരുന്ന സാഹചര്യത്തിൽ ഓഹരികളിലും, വിവിധ മേഖലകളിലുമുള്ള മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപത്തിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
എഎംഎഫ്ഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കു പ്രകാരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ക്യാപിറ്റൽ ഗുഡ്സ്, യൂട്ടിലിറ്റീസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ, കെമിക്കൽ എന്നീ മേഖലകളിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപം പ്രതിമാസാടിസ്ഥാനത്തിൽ വർധിച്ചപ്പോൾ, ടെക്‌നോളജി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, ഇൻഷുറൻസ് എന്നീ മേഖലകളിൽ നിക്ഷേപം കുറഞ്ഞു.
മ്യൂച്ചൽ ഫണ്ടുകളുടെ മൊത്തം കൈകാര്യ ആസ്തികളിൽ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപം തുടർച്ചയായ രണ്ടാം മാസവും 18 മാസത്തെ ഉയർന്ന നിരക്കായ 18.3 ശതമാനമായി. ഓട്ടോമൊബൈലിലെ നിക്ഷേപം തുടർച്ചയായ അഞ്ചാം മാസവും വർധിച്ച് 44 മാസത്തെ ഉയർന്ന നിരക്കായ 7.8 ശതമാനമായി. ഫണ്ടുകളുടെ ലഭ്യതയിൽ ഈ മേഖല മൂന്നാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വർഷം ഇത് ഏഴാം സ്ഥാനത്തായിരുന്നു.
ടെക്‌നോളജി മേഖലയിലുള്ള നിക്ഷേപം കുറഞ്ഞ് 24 മാസത്തെ താഴ്ന്ന നിരക്കായ 10 ശതമാനമായി. കൂടാതെ, ഹെൽത്ത് കെയറിലുള്ള നിക്ഷേപം 30 മാസത്തെ താഴ്ന്ന നിരക്കായ 6.3 ശതമാനമായി.
ഡാറ്റ പ്രകാരം, ഓഗസ്റ്റിൽ നിക്ഷേപകർ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് തുടർന്നതിനാൽ 12,960 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. മ്യൂച്ചൽ ഫണ്ട് മേഖലയിലെ മൊത്തം കൈകാര്യ ആസ്തികൾ 39.3 ലക്ഷം കോടി രൂപയായി. മാസാടിസ്ഥാനത്തിൽ ഓഹരികളുടെ കൈകാര്യ ആസ്തികളിലുണ്ടായ വർധനവാണ് ഇതിനു കാരണം.