എഫ് ഡി ഇപ്പോൾ മോശമല്ല, ബാങ്കുകൾ പലിശ നൽകാൻ മത്സരിക്കുമ്പോൾ നിക്ഷേപിക്കാം
ബാങ്ക് വായ്കകളുടെ ആവശ്യകത വർധിച്ചതോടെ ബാങ്കുകൾ വ്യാപകമായി നിക്ഷേപ സമാഹരണത്തിന് തയ്യാറെടുക്കുന്നു. ബാങ്ക് വായ്പയിൽ 14 ശതമാനം വളർച്ച കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെയും പിന്നീടുമുള്ള വായ്പ ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് കൂടുതൽ നിക്ഷേപ സമാഹരണത്തിന് ബാങ്കുകൾ തയ്യാറെടുക്കുന്നത്. നിലവിലുണ്ടായിരുന്ന നിരക്കിനേക്കാൾ 1 ശതമാനം വരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തിട്ടാണ് ബാങ്കുകൾ നിക്ഷേപം സമാഹരിക്കുന്നത്. എസ്ബിഐയ്ക്ക് പുറമെ കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, […]
ബാങ്ക് വായ്കകളുടെ ആവശ്യകത വർധിച്ചതോടെ ബാങ്കുകൾ വ്യാപകമായി നിക്ഷേപ സമാഹരണത്തിന് തയ്യാറെടുക്കുന്നു. ബാങ്ക് വായ്പയിൽ 14 ശതമാനം വളർച്ച കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെയും പിന്നീടുമുള്ള വായ്പ ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് കൂടുതൽ നിക്ഷേപ സമാഹരണത്തിന് ബാങ്കുകൾ തയ്യാറെടുക്കുന്നത്. നിലവിലുണ്ടായിരുന്ന നിരക്കിനേക്കാൾ 1 ശതമാനം വരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തിട്ടാണ് ബാങ്കുകൾ നിക്ഷേപം സമാഹരിക്കുന്നത്.
എസ്ബിഐയ്ക്ക് പുറമെ കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തുടങ്ങിയവയെല്ലാം നിക്ഷേപ നിരക്കില്‍ മാറ്റം വരുത്തിയിട്ടുള്ളത്.
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്ബിഐ 75 ദിന ഉത്സവ് ഡെപ്പോസിറ്റ് സ്‌കീം ആരംഭിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള 75 ദിവസത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമാകാം. 1000 ദിവസങ്ങളാണ് (രണ്ട് വര്‍ഷവും ഏഴ് മാസവും) നിക്ഷേപ കാലാവധി. ഇതിന് 6.10 ശതമാനം പലിശയാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം ഉയര്‍ന്ന പലിശ ലഭിക്കും.
കനറ ബാങ്ക് ആറ് ശതമാനം പലിശ നിരക്കില്‍ 666 ദിവസത്തെ നിക്ഷേപമാണ് ഉറപ്പു നല്‍കുന്നത്.
555 ദിവസത്തെ കാലാവധിയില്‍ 'ദി തിരംഗ ഡെപ്പോസിറ്റ് സ്‌കീം' എന്ന പേരിലാണ് ബാങ്ക് ഓഫ് ബറോഡ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് പദ്ധതി ലഭ്യമാകുക. രണ്ട് കോടിയ്ക്ക് താഴെ വരെ തുകകള്‍ നിക്ഷേപിക്കാം. കൂടാതെ 444 ദിവസത്തേയ്ക്ക് 5.75 പലിശ നിരക്കില്‍ മറ്റൊരു നിക്ഷേപ പദ്ധതിയും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്: അഞ്ച് വര്‍ഷത്തേയ്ക്കും, ഒരു ദിവസം മുതല്‍ പത്ത് വര്‍ഷത്തേയ്ക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാണ് പലിശ നല്‍കുക. സമാന പലിശ നിരക്കും കാലാവധിയും തന്നെയാണ് എച്ച്ഡിഎഫ്‌സി ബാങ്കും പ്രഖ്യാപിച്ചിരിക്കുന്നത്. 5.75 ശതമാനം പലിശ നിരക്കിൽ നിക്ഷേപങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവധി 1111 ദിവസമാണ്. കൂടാതെ മൂന്ന് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്കും ഒാഫറുണ്ട്. 18 മാസത്തില്‍ കുറവ് കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.05 ശതമാനം പലിശയാണ് ആക്‌സിസ് ബാങ്ക് ഉറപ്പു നല്‍കുന്നത്.
ആര്‍ബിഐ പലപ്പോഴായി റിപ്പോ നിരക്കിൽ 1.4 ശതമാനം ഉയര്‍ത്തിയതാണ് നിക്ഷേപ നിരക്ക് വർധനവിന് കാരണം.