രാജ്യത്ത് പലിശ ഉയരുമ്പോൾ എംസിഎല്‍ആര്‍ കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

ആര്‍ബിഐ റിപ്പോ നിരക്ക് രണ്ട് തവണ ഉയര്‍ത്തിയതിന് പിന്നാലെ പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത ലെന്‍ഡിംഗ് നിരക്ക്) ഉയര്‍ത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര. കേരളത്തില്‍ വളരെ കുറച്ച് ബിസിനസുള്ള ബാങ്ക് ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ച് സംസ്ഥാനത്ത് സാനിധ്യം കൂട്ടാനൊരുങ്ങുകയാണ്. വിവിധ കാലയളവുകള്‍ക്കുള്ള മാര്‍ജിന്‍ കോസ്റ്റ് അധിഷ്ഠിത ലെന്‍ഡിംഗ് നിരക്ക് 0.35 ശതമാനം വരെ കുറച്ചതായി ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) അറിയിച്ചു. വാഹനം, വീട്, […]

Update: 2022-07-11 05:12 GMT

ആര്‍ബിഐ റിപ്പോ നിരക്ക് രണ്ട് തവണ ഉയര്‍ത്തിയതിന് പിന്നാലെ പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത ലെന്‍ഡിംഗ് നിരക്ക്) ഉയര്‍ത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര. കേരളത്തില്‍ വളരെ കുറച്ച് ബിസിനസുള്ള ബാങ്ക് ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ച് സംസ്ഥാനത്ത് സാനിധ്യം കൂട്ടാനൊരുങ്ങുകയാണ്.

വിവിധ കാലയളവുകള്‍ക്കുള്ള മാര്‍ജിന്‍ കോസ്റ്റ് അധിഷ്ഠിത ലെന്‍ഡിംഗ് നിരക്ക് 0.35 ശതമാനം വരെ കുറച്ചതായി ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) അറിയിച്ചു. വാഹനം, വീട്, വ്യക്തിഗതം തുടങ്ങിയ മിക്ക ഉപഭോക്തൃ വായ്പകളുടെയും മാനദണ്ഡമായ ഒരു വര്‍ഷത്തെ കാലയളവിലെ അടിസ്ഥാന വായ്പ നിരക്ക് നിലവിലുള്ള 7.70 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി പരിഷ്‌കരിച്ചതായി ബാങ്ക് അറിയിച്ചു.

അതുപോലെ ആറ് മാസത്തെ കാലാവധിയുള്ള വായ്പയ്ക്ക് അടിസ്ഥാന വായ്പ നിരക്ക് 0.20 ശതമാനം കുറഞ്ഞ് 7.40 ശതമാനമായി. മൂന്ന് മാസത്തെ കാലയളവ് നിരക്ക് 0.35 ശതമാനം കുറഞ്ഞ് 7.20 ശതമാനമായി.

Tags:    

Similar News