വരുമാനത്തിലും 'സോളോ' ഗോളടിച്ച് മെസി: 130 മില്യണ്‍ ഡോളറെന്ന് ഫോബ്സ്
വരുമാനത്തിന്റെ കാര്യത്തിലും നാഴികക്കല്ല് സൃഷ്ടിച്ച് ഫുട്ബോള്‍ താരം ലയണല്‍ മെസി. ഫോര്‍ബ്സ് പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഏറ്റവുമധികം വരുമാനം നേടിയ കായിക താരം മെസിയാണ്. 2022 മെയ് 1 വരെയുള്ള 12 മാസക്കാലയളവില്‍ 130 മില്യണ്‍ യുഎസ് ഡോളറാണ് മെസി വരുമാനമായി നേടിയത്. ബാസ്‌ക്കറ്റ് ബോള്‍ താരമായ ലെബ്റോണ്‍ ജെയിംസാണ് രണ്ടാം സ്ഥാനത്ത്. 121.2 മില്യണ്‍ ഡോളറാണ് വരുമാനം. ഫുട്ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നെയ്മറുമാണ് മൂന്നും നാലും സ്ഥാനത്ത്. യഥാക്രമം 115 […]
വരുമാനത്തിന്റെ കാര്യത്തിലും നാഴികക്കല്ല് സൃഷ്ടിച്ച് ഫുട്ബോള്‍ താരം ലയണല്‍ മെസി. ഫോര്‍ബ്സ് പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഏറ്റവുമധികം വരുമാനം നേടിയ കായിക താരം മെസിയാണ്. 2022 മെയ് 1 വരെയുള്ള 12 മാസക്കാലയളവില്‍ 130 മില്യണ്‍ യുഎസ് ഡോളറാണ് മെസി വരുമാനമായി നേടിയത്. ബാസ്‌ക്കറ്റ് ബോള്‍ താരമായ ലെബ്റോണ്‍ ജെയിംസാണ് രണ്ടാം സ്ഥാനത്ത്. 121.2 മില്യണ്‍ ഡോളറാണ് വരുമാനം. ഫുട്ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നെയ്മറുമാണ് മൂന്നും നാലും സ്ഥാനത്ത്. യഥാക്രമം 115 മില്യണ്‍ ഡോളര്‍, 95 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വരുമാനം. ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ദിവസങ്ങള്‍ക്കകമാണ് കായിക താരങ്ങളുടെ വരുമാനം സംബന്ധിച്ച പട്ടികയും ഫോബ്സ് പുറത്ത് വിട്ടത്.
മസ്‌ക് ഒന്നാമത്
ഏതാനും ആഴ്ച്ച മുന്‍പ് ഫോബ്സ് പുറത്ത് വിട്ട അതിസമ്പന്നരുടെ പട്ടികയില്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കായിരുന്നു ഒന്നാമത്. 219 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഈ നേട്ടം സ്വന്തമാക്കിയത്. ഫോബ്സ് 22 പട്ടികയില്‍ ബെസോസ് രണ്ടാം സ്ഥാനത്താണ്.
171 ബില്യന്‍ ഡോളറാണ് ജെഫിന്റെ സമ്പാദ്യം.158 ബില്യന്‍ ഡോളറുമായി ഫ്രഞ്ച് ഫാഷന്‍ രംഗത്തെ പ്രധാനികളായ ബെര്‍നാഡ് അര്‍നോള്‍ട്ട് ആണ് മൂന്നാമത്. 129 ബില്യന്‍ ഡോളറുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് നാലാമതാണ്. അഞ്ചാം സ്ഥാനത്ത് വാറന്‍ ബഫറ്റാണുള്ളത്. 118 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അന്താരാഷ്ട്ര തലത്തില്‍ ആദ്യ പത്തിലുള്ള ഇന്ത്യാക്കാരന്‍.
90.7 ബില്യന്‍ ആസ്തിയോടെയാണ് അംബാനി പട്ടികയില്‍ ഇടം പിടിച്ചത്. പതിനൊന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. 90 ബില്യന്‍ ഡോളറാണ് അദാനയുടെ ആസ്തി. 28.7 ബില്യന്‍ ഡോളര്‍- എച്ച്സിഎല്‍ ഉടമ ശിവ് നാടാര്‍, 24.3 ബില്യന്‍ ഡോളര്‍- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനാവാല, 20 ബില്യന്‍ ഡോളര്‍- രാധാകിഷന്‍ ദമാനി എന്നിവരാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.