'മെഡിസെപ്' പദ്ധതി വൈകുന്നു; മെയ് മാസത്തിൽ പ്രതീക്ഷ
ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ചികിത്സാ കവറേജ് നല്‍കി, ജിവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി കേരളാ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി 'മെഡിസെപ്' ഇനിയും നീണ്ടേക്കും. പുതുവര്‍ഷാരംഭം മുതല്‍ നടപ്പാകും എന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഏപ്രില്‍ ഒന്നോടെ എങ്കിലും നടപ്പാക്കാനാവുമെന്നായിരുന്നു കരുതിയിരുന്നത്. ഇനി ഇപ്പോള്‍ മേയില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ആശുപത്രികളുടെ എംപാനല്‍ ലിസ്റ്റ് വൈകുന്നതാണ് കാരണം. തിരുവനന്തപുരമടക്കമുള്ള പല ജില്ലകളിലേയും സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ ചേരാതെ മാറി […]
ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ചികിത്സാ കവറേജ് നല്‍കി, ജിവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി കേരളാ ഗവണ്‍മെന്റ്...
ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ചികിത്സാ കവറേജ് നല്‍കി, ജിവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി കേരളാ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി 'മെഡിസെപ്' ഇനിയും നീണ്ടേക്കും. പുതുവര്‍ഷാരംഭം മുതല്‍ നടപ്പാകും എന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഏപ്രില്‍ ഒന്നോടെ എങ്കിലും നടപ്പാക്കാനാവുമെന്നായിരുന്നു കരുതിയിരുന്നത്. ഇനി ഇപ്പോള്‍ മേയില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ആശുപത്രികളുടെ എംപാനല്‍ ലിസ്റ്റ് വൈകുന്നതാണ് കാരണം. തിരുവനന്തപുരമടക്കമുള്ള പല ജില്ലകളിലേയും സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വരെയാണ് ചികിത്സാ കവറേജ് ലഭിക്കുക. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു പദ്ധതി. ചികിത്സാ നിരക്ക് കുറവാണെന്നാണ് ആശുപത്രികളുടെ നിലപാട്. പല ജില്ലകളിലും സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പട്ടികയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ട് വീണ്ടും ലിസ്റ്റ് പരിഷ്‌കരിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. പല ജില്ലകളിലും പട്ടിക ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വിട്ടു നില്‍ക്കുന്ന ആശുപത്രികള്‍ സഹകരിച്ചില്ലെങ്കില്‍ മെഡിസെപിന് മുന്നോട്ട് പോകാന്‍ ആവില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി കേരളാ സര്‍ക്കാര്‍ തുടങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. ജനുവരിയിലാണ് സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയത്. പദ്ധതിയില്‍ ചേരുന്ന ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും കുടംബാംഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്.
വാര്‍ഷിക പ്രീമിയം
വര്‍ഷം 6,000 രൂപയാണ് പദ്ധതിക്ക് പ്രീമിയം തുകയായി നിശ്ചിയിച്ചിരിക്കുന്നത്. ഒരോ മാസവും 500 രൂപ വീതം ശമ്പളത്തില്‍ നിന്ന് ഇത് പിടിക്കും. പെന്‍ഷന്‍കാരുടെ 500 രൂപ വീതം മാസം മെഡിസെപ്പിലേക്ക് മാറ്റും. ഒറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ജീവനക്കാരും പെന്‍ഷന്‍കാരും നിര്‍ബന്ധമായും പദ്ധതിയില്‍ ചേര്‍ന്നിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
രോഗങ്ങള്‍
24 മണിക്കൂര്‍ മുതലുള്ള കിടത്തി ചികിത്സയ്ക്ക് കവറേജ് ലഭിക്കും. ഇതുവരെ 1920 തരം രോഗങ്ങള്‍ ആണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന് 15 ദിവസം മുമ്പും പിമ്പും ഉള്ള ചെലവുകളും കവറേജിന്റെ പരിധിയില്‍ വരും.
കവറേജ്
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വര്‍ഷം മൂന്ന് ലക്ഷം രൂപയുടെ വരെ കവറേജാണ് മെഡിസെപ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ വര്‍ഷം ക്ലെയിം ഉണ്ടായില്ലെങ്കില്‍ കവറേജില്‍ 1.5 ലക്ഷം വരെ അധിക നേട്ടമുണ്ടാകും.
18 ലക്ഷം വരെ
സാധാരണ അസുഖങ്ങള്‍ക്ക് കവറേജ് പരിധി മൂന്ന് ലക്ഷമാണെങ്കിലും ഗുരുതര അസുഖങ്ങളും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂറോ സര്‍ജറിക്ക് 18.24 ലക്ഷവും മജ്ജമാറ്റി വയ്ക്കുന്നതിന് 9.46 ലക്ഷവും ഇടുപ്പ് മാറ്റിവയ്ക്കുന്നതിന് 4 ലക്ഷവും വൃക്ക, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 3 ലക്ഷവുമാണ് കവറേജ്. കൂടാതെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവര്‍ക്കുള്ള പരിധി 18 ലക്ഷവും ഹൃദയം ശ്വാസ കോശം എന്നിവയ്ക്ക് 15 ലക്ഷം രൂപയുമാണ് ചികിത്സാ പരിധിയായി വകയിരുത്തിയിരിക്കുന്നത്. കോക്ലിയര്‍ ഇംപ്ലാന്റേഷനും ഇതിന്റെ ഭാഗമാണ്. ഇതിനായി അനുവദിക്കുന്ന തുക 6.39 ലക്ഷമാണ്.
ആര്‍ക്കൊക്കെ
ഇത് എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമായിട്ടുള്ള പദ്ധതിയാണ്. സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ അടക്കം ഇവിടെ ആര്‍ക്കും മാറി നില്‍ക്കാനാവില്ല. കുംബാംഗങ്ങള്‍/ ആശ്രിതര്‍ എന്നിവരും മെഡിസെപിന്റെ ഭാഗമായിരിക്കും. പക്ഷെ ഇവിടെ ഒരു പരിധിയുണ്ട്. മക്കള്‍ക്ക് 25 വയസ് പ്രായപരിധിയുണ്ട്. അതേസമയം മാനസിക-ശാരീരിക പ്രശ്നങ്ങളുള്ളവര്‍ക്ക് പ്രായം പ്രശ്നമല്ല.
ബന്ധപ്പെടാം
പദ്ധതി സംബന്ധിച്ച് എല്ലാ സംശയങ്ങള്‍ക്കും 18004251857 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ശിളീാലറശലെു@സലൃമഹമ.ഴീ്.ശി അല്ലെങ്കില്‍ ളശിമിരലവലമഹവേശിൗെൃമിരല@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.