റഷ്യൻ എണ്ണ ഇറക്കുമതി കുതിച്ചുയരുന്നു
റഷ്യയുടെ യുക്രൈൻ അധിനിവേശം സകല മേഖലകളെയും സാരമായി ബാധിച്ചു. എന്നാൽ, ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ മാസം നാലിരട്ടിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ചരക്ക് വിപണിയെ ഒഴിവാക്കിയിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോഗ രാജ്യമായ ഇന്ത്യ ഈയവസരത്തിൽ പരമാവധി എണ്ണ ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്. മാർച്ചിൽ ഇതുവരെ റഷ്യ ഇന്ത്യയിലേക്ക് പ്രതിദിനം 3,60,000 ബാരൽ എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് 2021 ലെ ശരാശരിയുടെ നാലിരട്ടിയാണ്. നിലവിലെ ഷിപ്പ്‌മെന്റ് […]
റഷ്യയുടെ യുക്രൈൻ അധിനിവേശം സകല മേഖലകളെയും സാരമായി ബാധിച്ചു. എന്നാൽ, ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ മാസം നാലിരട്ടിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ചരക്ക് വിപണിയെ ഒഴിവാക്കിയിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോഗ രാജ്യമായ ഇന്ത്യ ഈയവസരത്തിൽ പരമാവധി എണ്ണ ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്.
മാർച്ചിൽ ഇതുവരെ റഷ്യ ഇന്ത്യയിലേക്ക് പ്രതിദിനം 3,60,000 ബാരൽ എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് 2021 ലെ ശരാശരിയുടെ നാലിരട്ടിയാണ്. നിലവിലെ ഷിപ്പ്‌മെന്റ് ഷെഡ്യൂളുകളെ അടിസ്ഥാനമാക്കി കമ്മോഡിറ്റീസ് ഡാറ്റ ആന്റ് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറിന്റെ കണക്ക് പ്രകാരം ഈ മാസാവസാനത്തോടെ രാജ്യത്ത് ഒരുദിവസം 2,03,000 ബാരൽ എന്ന നിലയിലേക്കേത്തുമെന്നാണ് റിപ്പോർട്ടുകൾ.
ടാങ്കറുകളിൽ ഇന്ത്യയിലേക്ക് പോകുന്ന ചരക്കുകളെ അടിസ്ഥാനമാക്കിയാണ് കയറ്റുമതി ഡാറ്റ റിപ്പോർട്ടുകൾ. പ്രധാനമായും കസാഖ്, റഷ്യൻ ക്രൂഡ് എന്നിവയുടെ മിശ്രിതമായ സിപിസിയാണ് ഇന്ത്യ സാധാരണയായി വാങ്ങാറുള്ളതെന്നും എന്നാൽ മാർച്ചിൽ ഇതിൽ വലിയ വർധനവാണുണ്ടായതെന്ന് കെപ്ലറിലെ ഗവേഷണ മേധാവിയായ അലക്സ് ബൂത്ത് പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ വൈറ്റ് ഹൗസ് സെക്രട്ടറി ജെൻ സാകി തെറ്റായ നയമെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ എണ്ണ വാങ്ങുന്നത് യു എസ് ഏർപ്പെടുത്തിയ നയങ്ങൾക്ക് എതിരല്ലെന്നും അറിയിച്ചു. കണക്കുകൾ പ്രകാരം റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ വർഷം ഇത് 4.2 മില്യൺ ബി/ഡി ആയിരുന്നു.
ഇന്ത്യയ്ക്കും റഷ്യയ്ക്കും പ്രതിരോധം മുതൽ വ്യാപാരം വരെയുള്ള കാര്യങ്ങളിൽ ദീർഘകാല പങ്കാളിത്തമുണ്ട്. കഴിഞ്ഞ ഡിസംബറിൽ പുടിൻ ഇന്ത്യ സന്ദർശിച്ചിരുന്നു. പാൻഡെമിക്കിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശയാത്രയായിരുന്നു ഇത്.
റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎൻ വോട്ടെടുപ്പിൽ നിന്ന് കേന്ദ്രം ഇതുവരെ വിട്ടുനിന്നിരുന്നു.
"ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ ആയതിനാൽ, ഉയർന്ന എണ്ണവില ഇതിനെതിരായി പ്രവർത്തിക്കുന്നുണ്ട്," അംബിറ്റ് ക്യാപിറ്റലിലെ അനലിസ്റ്റായ വിവേകാനന്ദ് സുബ്ബരാമൻ അഭിപ്രായപ്പെട്ടു.