5ാം ദിവസവും ഉയർന്ന് വിപണി; സെൻസെക്‌സ് 936 പോയിന്റ് നേട്ടത്തിൽ
മുംബൈ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പുതിയ നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിയിലും പ്രകടമായിരുന്നു. ബാങ്കിംഗ്, ഐടി മേഖലകളിൽ കനത്ത വാങ്ങലുകൾ ഉണ്ടായി. സെൻസെക്‌സ് തിങ്കളാഴ്ച 936 പോയിന്റ് വരെ ഉയർന്നു. തുടർച്ചയായ അഞ്ചാം സെഷനും നേട്ടത്തിലായതോടെ, ബിഎസ്ഇ സെൻസെക്‌സ് 935.72 പോയിന്റ് (1.68%) ഉയർന്ന് 56,486.02 ൽ എത്തി. ആദ്യ സെഷനുകളിൽ ഇത് 995.53 പോയിന്റ് (1.79%) ഉയർന്ന് 56,545.83 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 240.85 പോയിന്റ് (1.45%) ഉയർന്ന് 16,871.30 ൽ […]
മുംബൈ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പുതിയ നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിയിലും പ്രകടമായിരുന്നു. ബാങ്കിംഗ്, ഐടി മേഖലകളിൽ കനത്ത വാങ്ങലുകൾ ഉണ്ടായി. സെൻസെക്‌സ് തിങ്കളാഴ്ച 936 പോയിന്റ് വരെ ഉയർന്നു.
തുടർച്ചയായ അഞ്ചാം സെഷനും നേട്ടത്തിലായതോടെ, ബിഎസ്ഇ സെൻസെക്‌സ് 935.72 പോയിന്റ് (1.68%) ഉയർന്ന് 56,486.02 ൽ എത്തി. ആദ്യ സെഷനുകളിൽ ഇത് 995.53 പോയിന്റ് (1.79%) ഉയർന്ന് 56,545.83 വരെ എത്തിയിരുന്നു.
എൻഎസ്ഇ നിഫ്റ്റി 240.85 പോയിന്റ് (1.45%) ഉയർന്ന് 16,871.30 ൽ എത്തി.
സെൻസെക്‌സ് പാക്കിൽ, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, വിപ്രോ എന്നിവ 3.76 ശതമാനം വരെ നേട്ടമുണ്ടാക്കി. എന്നാൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീൽ എന്നിവ പിന്നോക്കം പോയി.
ഹോങ്കോങ്ങിലെയും ഷാങ്ഹായിലെയും ഓഹരികൾ കുത്തനെ താഴ്ന്നപ്പോൾ ടോക്കിയോ മാർക്കറ്റ് നേരിയ തോതിൽ ഉയർന്നു. യുഎസിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വെള്ളിയാഴ്ച ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് 2.97 ശതമാനം ഇടിഞ്ഞ് ബാരലിന് 109.3 ഡോളറിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ അറ്റ അടിസ്ഥാനത്തിൽ 2,263.90 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.
ഭക്ഷ്യോൽപ്പന്നങ്ങൾ സാധാരണ വിലയിലേക്കെത്തിയെങ്കിലും അസംസ്‌കൃത എണ്ണയുടെയും, ഭക്ഷ്യേതര ഉൽപ്പന്നങ്ങളുടെയും വില വർധിച്ചതിനാൽ ഫെബ്രുവരിയിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയർന്നു.
വിപണി അടിസ്ഥാനമാക്കി ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ബുധനാഴ്ച പ്രതീക്ഷിക്കുന്ന യു എസ് ഫെഡറൽ റിസർവ് മീറ്റിങ്ങിന്റെ നയ തീരുമാനമായിരിക്കും എന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.