വിപണി നിര്‍ണ്ണായക വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു

ഇന്ത്യന്‍ വിപണി ഇന്നും 'റേഞ്ച് ബൗണ്ടായി' തുടരാനാണ് സാധ്യത. കാരണം ഉയരുന്ന പണപ്പെരുപ്പ നിരക്കും, വാഹന നിര്‍മ്മാണ മേഖലയിലെ ഉത്പ്പന്നങ്ങളുടെ ലഭ്യതക്കുറവും കമ്പനികളുടെ ഉത്പ്പാദന ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇത് കമ്പനികളുടെ ലാഭം കുറയ്ക്കും. അസംസ്‌കൃത ഉത്പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന കുറവും, റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പരിഹാരവും വിപണി ഉറ്റുനോക്കുന്ന രണ്ട് പ്രധാന സംഭവങ്ങളാണ്. ഇവയില്‍ ഗുണപരമായ എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് വിപണിയെ ചലിപ്പിക്കും. ഇല്ലെങ്കില്‍ അനിശ്ചിതത്വം തുടരാനാണ് സാധ്യത. ഇന്ത്യയിലെയും അമേരിക്കയിലെയും പണപ്പെരുപ്പ നിരക്കിന്റെ വിശദവിവരങ്ങള്‍ ഈയാഴ്ച്ച […]

;

Update: 2022-03-13 21:28 GMT
വിപണി നിര്‍ണ്ണായക വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു
  • whatsapp icon

ഇന്ത്യന്‍ വിപണി ഇന്നും 'റേഞ്ച് ബൗണ്ടായി' തുടരാനാണ് സാധ്യത. കാരണം ഉയരുന്ന പണപ്പെരുപ്പ നിരക്കും, വാഹന നിര്‍മ്മാണ മേഖലയിലെ ഉത്പ്പന്നങ്ങളുടെ ലഭ്യതക്കുറവും കമ്പനികളുടെ ഉത്പ്പാദന ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇത് കമ്പനികളുടെ ലാഭം കുറയ്ക്കും.

അസംസ്‌കൃത ഉത്പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന കുറവും, റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പരിഹാരവും വിപണി ഉറ്റുനോക്കുന്ന രണ്ട് പ്രധാന സംഭവങ്ങളാണ്. ഇവയില്‍ ഗുണപരമായ എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് വിപണിയെ ചലിപ്പിക്കും. ഇല്ലെങ്കില്‍ അനിശ്ചിതത്വം തുടരാനാണ് സാധ്യത.

ഇന്ത്യയിലെയും അമേരിക്കയിലെയും പണപ്പെരുപ്പ നിരക്കിന്റെ വിശദവിവരങ്ങള്‍ ഈയാഴ്ച്ച ലഭിക്കും. കൂടാതെ യുഎസ് ഫെഡിന്റെയും, ബാങ്ക് ഓഫ് ഇംഗ്‌ളണ്ടിന്റേയും നയ തീരുമാനങ്ങളും വന്നേക്കാം. ഇവ വിപണിക്ക് സുപ്രധാനമാണ്.

യുഎസ് ഫെഡ് പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഇത്രയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്. വെള്ളയാഴ്ച്ച അമേരിക്കന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് അവസാനിച്ചത്.

സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 80 പോയിന്റ് ഉയര്‍ച്ചയിലാണ് വ്യാപാരം ആരംഭിച്ചത്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റി 15900 ലെവലില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇത് സൂചിപ്പിക്കുന്നത് 'വിപണിയില്‍ വീഴ്ച്ചയുണ്ടാവുമ്പോള്‍ വാങ്ങുക' എന്ന തന്ത്രം തത്ക്കാലത്തേക്ക് ഫലപ്രദമായിരിക്കുമെന്നാണ്.

എന്‍ബിഎഫ്‌സി, എഫ്എംസിജി ഓഹരികള്‍ റിസ്‌ക്കിനനുസരിച്ചുള്ള പ്രതിഫലം നല്‍കിയേക്കാം. മെറ്റല്‍ ഓഹരികള്‍ അങ്ങേയറ്റം അനിശ്ചിതാവസ്ഥയിലാണ് തുടരുന്നത്.

വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ചിലും കനത്ത വില്‍പ്പന നടത്തി. മാര്‍ച്ച് 10 വരെയുള്ള കണക്കനുസരിച്ച് 41,935 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ വിറ്റഴിച്ചു. 2022 കലണ്ടര്‍ വര്‍ഷത്തില്‍ മാര്‍ച്ച് 10 വരെ അവര്‍ 1,13,690 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റു.

സാങ്കേതിക വിശകലനം

കൊട്ടക് സെക്യൂരിറ്റീസിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോള്‍ അത്താവാലെ പറയുന്നു:

'സാങ്കേതികമായി, നിഫ്റ്റി 15700 ലെവലില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വീക്ക്‌ലി ചാര്‍ട്ടുകളില്‍ 'ലോങ് ബുള്ളിഷ് കാന്‍ഡില്‍' ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ശുഭസൂചനയാണ്. എന്നാല്‍ സൂചിക ഇപ്പോഴും 20 ദിവസത്തെ സിമ്പിള്‍ മൂവിങ് ആവറേജിന് താഴെയാണ് നില്‍ക്കുന്നത്. ഡെയ്‌ലി ചാര്‍ട്ടുകളില്‍ ലോവര്‍ ടോപ്പ് ഫോര്‍മേഷനാണ് കാണിക്കുന്നത്. ഇത് ചില ആശങ്കകള്‍ക്ക് കാരണമാവുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍, സൂചിക പുള്‍ബാക്ക് റാലിയുടെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നു. എന്നാല്‍ വിപണിയുടെ ടെക്‌സ്ചര്‍ സൂചിപ്പിക്കുന്നത് സമീപഭാവിയില്‍ ഇടപാടുകള്‍ റേഞ്ച് ബൗണ്ട് ആവാനാണ് സാധ്യതയെന്നാണ്. വ്യാപാരികളെ സംബന്ധിച്ച് 16400-16300 റേഞ്ചില്‍ നിര്‍ണ്ണായക പിന്തുണ ലഭിച്ചേക്കാം. എന്നാല്‍ 16800 നോട് അടുപ്പിച്ച് ബുള്ളുകള്‍ക്ക് തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇതിനു മുകളിലേക്ക് പോകാന്‍ കഴിഞ്ഞാല്‍ സൂചിക 17000 (അല്ലെങ്കില്‍ 200 ദിവസത്തെ സിമ്പിള്‍ മൂവിങ് ആവറേജ്) വരെ എത്തിയേക്കാം. 16300 ന് താഴേക്ക് സൂചിക പോയില്ലെങ്കില്‍, മുന്നേറ്റത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് കരുതാം.'

1 ബിറ്റ് കൊയ്ന്‍ = 30,42,161 രൂപ (@7.58 am; വസിര്‍ എക്‌സ്)

കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,841 രൂപ (മാര്‍ച്ച് 13)

ഒരു ഡോളറിന് 76.41 രൂപ (മാര്‍ച്ച് 13)

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 109.63 ഡോളര്‍

Tags:    

Similar News