മൊത്തം വരവിൽ 74 ശതമാനം പലിശ, ശമ്പളം, പെൻഷൻ: കടക്കെണിയിൽ അമർന്ന് കേരളം

2022 സെപ്റ്റംബർ 30-ന് അവസാനിച്ച ആദ്യ പകുതിയിൽ കേരളം പെൻഷനും പലിശ അടക്കാനും വേണ്ടി സ്വന്തം വരുമാനത്തിന്റെ ഏകദേശം 41 ശതമാനം ചെലവഴിച്ചുവെന്നത് കൗതുകകരമാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ കാലയളവിൽ ഈ ചെലവുകൾക്കായി അവരുടെ റവന്യൂ വരുമാനത്തിന്റെ 30 ശതമാനം മാത്രമേ വിനിയോഗിച്ചുള്ളൂ.

Update: 2022-11-26 12:48 GMT

തിരുവനന്തപുരം: 'നിർബന്ധിത ചെലവുകൾ' (കമ്മിറ്റഡ് എക്സ്പെൻസ്‌) ക്കായി കേരളം ഉപയോഗിക്കുന്ന തുക മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചെലവാക്കുന്നതിനേക്കാൾ അഭൂതപൂർവമായ തരത്തിൽ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സൂക്ഷ്മമായി പരിശോധിച്ചാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ (FY23) സെപ്തംബർ 30-നു അവസാനിച്ച ആദ്യ പകുതിയിൽ കേരളത്തിന്റെ വരവും ചെലവും സംബന്ധിച്ച ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ നമുക്ക് കാണാനാവുന്നത് വരവിന്റെ 74 ശതമാനവും സംസ്ഥാനം ചെലവാക്കിയിരിക്കുന്നത് 'കമ്മിറ്റഡ് ചെലവുകൾ' എന്ന് വിളിക്കപ്പെടുന്ന 'മൂന്ന്' കാര്യങ്ങൾക്കു വേണ്ടിയാണ്: പലിശ, ശമ്പളം, പെൻഷൻ.

ജൂൺ അവസാനത്തെ 69.50 ശതമാനവുമായി തട്ടിച്ചു നോക്കുമ്പോൾ മൂന്ന് മാസത്തിനുള്ളിൽ 450 ബേസിസ് പോയിന്റ് (ബിപിഎസ്) വർദ്ധനവാണിത് കാണിക്കുന്നത്.

കേരളത്തിന്റെ വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും നിർബന്ധിത ചെലവുകൾ 'തട്ടിയെടുത്തപ്പോൾ', ആന്ധ്രാപ്രദേശ് അതിനായി ചെലവാക്കിയത് 62.68 ശതമാനാമാണ്. അതേസമയം തെലങ്കാന ഈ ചെലവുകൾ 51.54 ശതമാനത്തിൽ ഒതുക്കിയിട്ടുണ്ട്.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ശമ്പളത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലാത്തതിനാൽ അവരുമായുള്ള ഒരു താരതമ്യത്തിന് കഴിഞ്ഞില്ല.


Full View

 


പലിശ, പെൻഷൻ ചെലവുകളുടെ താരതമ്യം

2022 സെപ്റ്റംബർ 30-ന് അവസാനിച്ച ആദ്യ പകുതിയിൽ കേരളം പെൻഷനും പലിശ അടക്കാനും വേണ്ടി സ്വന്തം വരുമാനത്തിന്റെ ഏകദേശം 41 ശതമാനം ചെലവഴിച്ചുവെന്നത് കൗതുകകരമാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ കാലയളവിൽ ഈ ചെലവുകൾക്കായി അവരുടെ റവന്യൂ വരുമാനത്തിന്റെ 30 ശതമാനം മാത്രമേ വിനിയോഗിച്ചുള്ളൂ. ഈ രണ്ട് കാര്യങ്ങൾക്കായി തമിഴ്‌നാട് ചെലവഴിച്ചത് 29.60 ശതമാനമാണ്; ബാക്കിയുള്ള സംസ്ഥാനങ്ങൾ കർണാടക (23.30 ശതമാനം), ആന്ധ്രപ്രദേശ് (29 ശതമാനം), തെലങ്കാന (26.02 ശതമാനം) എന്നിവയും മിതമായ ചെലവിൽ കാര്യങ്ങൾ നടത്തി.

എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും പലിശ, ശമ്പളം, പെൻഷൻ എന്നിവ നിര്ബന്ധ ചെലവുകളായി നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളുടെയും വേതനചെലവുകൾ ലഭ്യമല്ലാത്തതിനാൽ പലിശയും പെൻഷനും മാത്രമേ ഇവിടെ താരതമ്യം ചെയ്യുന്നുള്ളൂ. എങ്കിലും ഈ ജോഡിയുടെ (പലിശ, പെൻഷൻ) താരതമ്യം കേരളവും മറ്റ് സംസ്ഥാനങ്ങളും എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് ഒരു യഥാർത്ഥ ചിത്രം നൽകുന്നു.

അങ്ങനെ, പലിശയിലും ചെലവിലും വരുന്ന ചെലവുകളുടെ കണക്കുകൂട്ടൽ കേരളത്തിനെതിരായി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എവിടെ നിൽക്കുന്നു എന്ന് വെളിവാക്കുന്നു.

കേരളത്തിന്റെ അധികച്ചെലവിനെ പ്രതിരോധിക്കാൻ നിരവധി വാദങ്ങൾ ഉണ്ടായേക്കാം. നിർബന്ധിത ചെലവുകൾ കേരളത്തിന്റെ ചെലവിന്റെ സിംഹഭാഗവും വിഴുങ്ങിയിരിക്കയാണ്. ഇത് മൂലധന ചെലവ് ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ നടത്തിയെടുക്കുന്നതിനായി വൻതോതിൽ കടമെടുക്കുന്നതിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നു.

കാലാകാലങ്ങളായുള്ള കേരളത്തിന്റെ ഈ കനത്ത കടമെടുപ്പ് സംസ്ഥാനത്തെ സുസ്ഥിരമല്ലാത്ത ഉയർന്ന വായ്പ-ജിഎസ്ഡിപി അനുപാതത്തിലേക്കാണ് നയിച്ചിട്ടുള്ളത്. ഫിസ്കൽ ഉത്തരവാദിത്തവും ബജറ്റ് മാനേജ്മെന്റും 2003 (FRBM) (ഭേദഗതി ചെയ്യപ്പെട്ട) നിയമപ്രകാരം ഈ അനുപാതം 29.67 ശതമാനമായിരിക്കണമെന്നു നിർബന്ധമുള്ളപ്പോൾ കേരളത്തിന്റേത് ഏകദേശം 40-ന് അടുത്ത് എത്തി എന്നത് വളരെ ആപൽക്കരമാണ്. . 

Tags:    

Similar News