ഡെറ്റ്-ലൈറ്റ് കമ്പനിയാകാൻ ലക്ഷ്യം; കല്യാൺ കോർപ്പറേറ്റ് വിമാനങ്ങൾ വിൽക്കും
ഗ്രൂപ്പ് അതിന്റെ അന്താരാഷ്ട്ര ബോണ്ട് ഇഷ്യൂ ഇറക്കുന്നതിലുള്ള ആഗ്രഹം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്, എന്നിരുന്നാലും, അത്തരം വിപണി അനുകൂലമാകുന്നതുവരെ അതിനായി കാത്തിരിക്കേണ്ടി വന്നേക്കാം. കല്യാൺ ഡെറ്റ് ബുക്കിൽ 1,200 കോടി രൂപ ക്യാഷ് ക്രെഡിറ്റ് ഉള്ളപ്പോൾ, ഗോൾഡ് മെറ്റൽ ലോണുകൾ (ജിഎംഎൽ) ഏകദേശം 1,800 കോടി രൂപയായി കണക്കാക്കപ്പെടുന്നു.
കൊച്ചി: കല്യാൺ ജ്വല്ലേഴ്‌സ് ഗ്രൂപ്പിനെ ഒരു അസറ്റ്-ലൈറ്റ് ഡെറ്റ്-ലൈറ്റ് ബിസിനസ്സ് സ്ഥാപനമാക്കി മാറ്റുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി,...
കൊച്ചി: കല്യാൺ ജ്വല്ലേഴ്‌സ് ഗ്രൂപ്പിനെ ഒരു അസറ്റ്-ലൈറ്റ് ഡെറ്റ്-ലൈറ്റ് ബിസിനസ്സ് സ്ഥാപനമാക്കി മാറ്റുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി, കമ്പനി അതിന്റെ പ്രധാനമല്ലാത്ത ജംഗമ, സ്ഥാവര ആസ്തികൾ വിൽക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു.
കമ്പനി തങ്ങളുടെ കോർപ്പറേറ്റ് വിമാനങ്ങൾ വിൽക്കാൻ ഒരു പ്രശസ്ത ഏജൻസിയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ വിശകലന വിദഗ്ധരുമായി സംസാരിക്കവെ വെളിപ്പെടുത്തി.
ക്യാഷ് ക്രെഡിറ്റിനു ഈടായി കൈവശമുള്ള ഒരു ഭാഗം ഭൂമിയും ഗ്രുപ്പ് തങ്ങളുടെ ബാങ്കേഴ്‌സിന് നൽകുന്നുണ്ട്.
കല്യാണിന് രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും കോർപ്പറേറ്റ് ഫ്ലീറ്റിന്റെ ഭാഗമായി ഉണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
മൂന്ന് വർഷത്തിനുള്ളിൽ ഭൂരിഭാഗം കടവും തീർക്കാനും ഈടുകൾ വിട്ടുനൽകാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു, ഇത് കുറഞ്ഞ പലിശക്ക് മെച്ചപ്പെട്ട നിബന്ധനകളിൽ പുതിയ കടം എടുക്കുന്നതിൽ ഗ്രൂപ്പിനെ സഹായിക്കും,
"ഇപ്പോൾ, കടത്തിന്റെ 35 ശതമാനം വരെ ഞങ്ങൾ ഈടായി നൽകേണ്ടതുണ്ട്; നിലവിലെ കടം തീർത്തുകഴിഞ്ഞാൽ, പുതിയ കടത്തിന് കുറഞ്ഞ ഈട് വ്യവസ്ഥകൾ ചർച്ച ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," കല്യാണരാമൻ പറഞ്ഞു.
ഗ്രൂപ്പ് അതിന്റെ അന്താരാഷ്ട്ര ബോണ്ട് ഇഷ്യൂ ഇറക്കുന്നതിലുള്ള ആഗ്രഹം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്, എന്നിരുന്നാലും, അത്തരം വിപണി അനുകൂലമാകുന്നതുവരെ അതിനായി കാത്തിരിക്കേണ്ടി വന്നേക്കാം.
കല്യാൺ ഡെറ്റ് ബുക്കിൽ 1,200 കോടി രൂപ ക്യാഷ് ക്രെഡിറ്റ് ഉള്ളപ്പോൾ, ഗോൾഡ് മെറ്റൽ ലോണുകൾ (ജിഎംഎൽ) ഏകദേശം 1,800 കോടി രൂപയായി കണക്കാക്കപ്പെടുന്നു.
ഫ്രാഞ്ചൈസ്ഡ് ബ്രാഞ്ച് മോഡൽ
ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി മോഡൽ വിപുലീകരണം ശരിയായ ദിശയിലും ശരിയായ വേഗത്തിലും മുന്നേറുകയാണെന്നു രമേഷ് കല്യാണരാമൻ അവകാശപ്പെട്ടു.
ഫ്രാഞ്ചൈസി ബ്രാഞ്ച് ബിസിനസിലേക്ക് പ്രവേശിക്കാൻ താൽപ്പര്യമുള്ള 50 സ്ഥാപനങ്ങളുമായി ചർച്ച പുരോഗമിക്കുകയാണ്.
ഇതിനകം പ്രവർത്തനക്ഷമമായ അഞ്ച് ഫ്രാഞ്ചൈസി ശാഖകൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നും കല്യാണരാമൻ പറഞ്ഞു. ഇന്ത്യയിൽ അഞ്ച് പുതിയ ശാഖകളും മിഡിൽ ഈസ്റ്റിൽ ഒരു ശാഖയും ആരംഭിക്കുന്നതിന് 6 ലെറ്റർ ഓഫ് ഇൻറന്റുകളിൽ (LoI) ഒപ്പുവെച്ചതായും അദ്ദേഹം പ്രസ്താവിച്ചു.
മുന്നോട്ട് പോകുമ്പോൾ, മിഡിൽ ഈസ്റ്റ് ബിസിനസ്സ് വിപുലീകരണം ഫ്രാഞ്ചൈസി ബ്രാഞ്ചുകളുടെ മാതൃകയിലായിരിക്കും, ഇത് കമ്പനിയുടെ ഗണ്യമായ ഫണ്ടുകൾ വിടുതൽ നൽകിയെടുക്കാൻ സഹായിക്കും.
കല്യാൺ ഫ്രാഞ്ചൈസി ഔൻഡ് കമ്പനി ഓപ്പറേറ്റഡ് (FOCO) മോഡലാണ് പിന്തുടരുന്നത്, അതായതു ഫ്രാഞ്ചൈസികൾ ബിസിനസ്സ് ഉടമസ്ഥരായിരിക്കുമ്പോൾ തന്നെ കമ്പനിയാണത് പ്രവർത്തിപ്പിക്കുന്നത്.
ഇതിനർത്ഥം ബിസിനസ്സ് സ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കി
ഫ്രാഞ്ചൈസി നിക്ഷേപകൻ ഒറ്റത്തവണ പണം നൽകുന്നു എന്നാണ്. ഇവിടെ, ഫ്രാഞ്ചൈസി നൽകുന്ന പണത്തെ അടിസ്ഥാനമാക്കി ഫ്രാഞ്ചൈസർ (കല്യൺ) എല്ലാ നിയമപരമായ കാര്യങ്ങളും പേപ്പർവർക്കുകളും കൈകാര്യം ചെയ്യുന്നു.
ബിസിനസിൽ പുതുതായി നിക്ഷേപം നടത്താനും കടം തീർക്കാനും ഈ മോഡൽ ഗ്രൂപ്പിനെ സഹായിക്കും. 2021 മാർച്ചിലാണ് പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (IPO) കല്യാൺ ഗ്രൂപ്പ് ഓഹരി വിപണിയിലെത്തിയത്.
വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ കല്യാണിന്റെ ഓഹരിവില 103.45 രൂപയായിരുന്നു.