സർവ്വീസ് ബോട്ടുകളില്ല,കൊച്ചി വാട്ടർമെട്രോ അനന്തമായി നീളുന്നു

സർവ്വീസ്  ബോട്ടുകൾ ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ കൊച്ചി വാട്ടർ മെട്രോ അനന്തമായി നീളുന്നു. നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിലും സർവ്വീസ് ആരംഭിക്കാനാവില്ലെന്ന്  ഔദ്യോഗിക വക്താവ് പറഞ്ഞു. കൊച്ചി ഷിപ്പ്യാർഡിന് 23 ബോട്ടുകൾ നിർമ്മിക്കാൻ കരാർ നൽകിയതിൽ നാലണ്ണം മാത്രമാണ് ഇതേ വരെ നിർമ്മാണം പൂർത്തിയാക്കി കൈമാറിയത്. ബോട്ടുകൾ ലഭിക്കുന്നതിൻറെ കാലതാമസം കൊണ്ടാണ് പദ്ധതി വൈകുന്നതെന്നാണ് മെട്രോ അധികൃതർ പറയുന്നത്.  2016-ലാണ് പദ്ധതി ആരംഭിച്ചത്. 2019-ൽ ഉത്ഘാടനം ചെയ്യുമെന്നായിരുന്ന ആദ്യ പ്രഖ്യാപനം. വാട്ടർ മെട്രോയുടെ ആദ്യ റൂട്ട് വൈപ്പിൻ-ഹൈക്കോടതി ജെട്ടിയാണ്.സർവ്വീസ് ആരംഭിക്കാൻ […]

Update: 2022-09-20 23:43 GMT

സർവ്വീസ് ബോട്ടുകൾ ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ കൊച്ചി വാട്ടർ മെട്രോ അനന്തമായി നീളുന്നു. നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിലും സർവ്വീസ് ആരംഭിക്കാനാവില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

കൊച്ചി ഷിപ്പ്യാർഡിന് 23 ബോട്ടുകൾ നിർമ്മിക്കാൻ കരാർ നൽകിയതിൽ നാലണ്ണം മാത്രമാണ് ഇതേ വരെ നിർമ്മാണം പൂർത്തിയാക്കി കൈമാറിയത്. ബോട്ടുകൾ ലഭിക്കുന്നതിൻറെ കാലതാമസം കൊണ്ടാണ് പദ്ധതി വൈകുന്നതെന്നാണ് മെട്രോ അധികൃതർ പറയുന്നത്. 2016-ലാണ് പദ്ധതി ആരംഭിച്ചത്. 2019-ൽ ഉത്ഘാടനം ചെയ്യുമെന്നായിരുന്ന ആദ്യ പ്രഖ്യാപനം.

വാട്ടർ മെട്രോയുടെ ആദ്യ റൂട്ട് വൈപ്പിൻ-ഹൈക്കോടതി ജെട്ടിയാണ്.സർവ്വീസ് ആരംഭിക്കാൻ അഞ്ച് ബോട്ടുകൾ വേണം.കഴിഞ്ഞ വർഷം കാക്കനാട്-വൈറ്റില റൂട്ട് കമ്മീഷൻ ചെയ്തെങ്കിലും പരീക്ഷണ സർവ്വീസുകൾ മാത്രമാണ് ഇതേ വരെ നടത്തിയത്.

വാട്ടർ മെട്രോയുടെ ഏട്ട് ടെർമിനലുകൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് കെഎംആർ എൽ പറഞ്ഞു. വൈറ്റില, കാക്കനാട്, വൈപ്പിൻ, ഹൈക്കോടതി, എലൂർ സൌത്ത്, , ചിറ്റൂർ, ചേരാനെല്ലൂർ,ഫോർട്ട് കൊച്ചി ടെർമിനലുകളാണ് ഡിസംബറിൽ പൂർത്തിയാകുന്നത്. 10-15 മിനിറ്റ് ഇടവിട്ടാണ് വാട്ടർ മെട്രോ സർവ്വീസ് നടത്തുന്നത്.

747 കോടി രൂപ ചെലവുള്ള വാട്ടർ മെട്രോ പദ്ധതിയിൽ 78 ബോട്ടുകളും 38 ജെട്ടിയും ഉൾപ്പെടുന്നു. 76 കിലോമീറ്ററാണ് വാട്ടർ മെട്രോയുടെ മൊത്തം ദൂരം.സൊരോർജ്ജത്തിലും ഡീസലിലും പ്രവർത്തിപ്പിക്കാവുന്ന എസി ബോട്ടുകളാണ് സർവ്വീസിന് ഉപയോഗിക്കുന്നത്.

 

കൊച്ചി മെട്രോയ്ക്ക് ആവശ്യമായ എല്ലാ വിധ സഹകരണവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കൊച്ചി മേയർ അനിൽ കുമാർ പറഞ്ഞു.” കൊച്ചിയുടെ മുഖഛായ മാറ്റുന്ന വാട്ടർ മെട്രോ പദ്ധതി വൈകുന്നതിൽ കോർപ്പന് ഉത്കണ്ഠയുണ്ട്. എങ്കിലും വിഷയത്തിൽ നേരിട്ട് ഇടപെടാൻ കോർപ്പറേഷന് കഴിയില്ല. പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ കോർപ്പറേഷൻ സദാ സന്നദ്ധമാണ്,” അദ്ദേഹം പറഞ്ഞു.

 

 

ബോട്ടുകൾ ലഭിക്കുന്നതിലെ കാലതാമസം

 

കൊച്ചി വാട്ടർ മെട്രോ അദ്ധികൃതർ നൽകുന്ന വിവരം അനുസരിച്ച കൃത്യസമയത്ത് ബോട്ടുകൾ ലഭിക്കാത്തതാണ് സർവീസ് നീളുന്നത്.നിലവിൽ ആദ്യ ഘട്ടത്തിൽ ഹൈ കോർട്ട് -ബോൾഗാട്ടി-വൈപ്പിൻ റൂട്ടറിൽ 'മുസിരിസ്' എന്ന പേരുള്ള ബോട്ട് മാത്രമാണ് ട്രയൽ റൺ നടത്തുന്നത്.കൊച്ചി വാട്ടർ മെട്രോക്ക് വേണ്ടി ബോട്ടുകൾ നിർമിച്ചു നൽകുന്നത് കൊച്ചിൻ ഷിപ് യാർഡാണ്.രണ്ടാം ഘട്ട ട്രയൽ റണ്ണിനായി നാല് ബോട്ടുകൾ മാത്രമാണ് കെ.എം ആർഎൽ ന് കൊച്ചിൻ ഷിപ് യാർഡ് കൈമാറിയത്.ട്രയൽ റൺ ,റൂട്ട് എന്നീ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ സർവീസ് ആരംഭിക്കാൻ സാധിക്കു.എന്നാൽ അത് ഇതുവെര തുടങ്ങിയിട്ടില്ല എന്ന് കെ.എം ആർഎൽ അധികൃതർ പറഞ്ഞു.

 

കെ.എംആർഎൽ അധികൃതരുടെ പ്രതികരണ൦ ശരിവെക്കുക മാത്രമാണ് കൊച്ചിൻ ഷിപ് യാർഡിൻറെ ഭാഗത്തുനിന്നും ഉണ്ടായത് . അതി നൂതന സാങ്കേതിക വിദ്യയാണ് ബോട്ടുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത് .ഇറക്കുമതി ചെയ്‌ത ഘടകങ്ങളാണ് നിർമാണത്തിന് ഉപയുയോഗിക്കുന്നത്. കോറോണക്ക് ശേഷം ഇറക്കുമതി ചെയ്യാൻ എറേ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാനാവാത്തത് എന്നാണ് കൊച്ചിൻ ഷിപ് യാർഡ്‌ നൽകുന്ന വിശദീകരണം.

 

 

ഗതാഗതകുരുക്കിന് പരിഹാരം

 

കൊച്ചി വാട്ടർ മെട്രോയുടെ നടത്തിപ്പ് കെ .എം .ആർ .എൽ നാണ് . പദ്ധതിയുടെ ആകെ മൂല്യo 819 കോടി രൂപയാണ് . ഇതിൽ 579 കോടി രൂപ ഫണ്ടിംഗ് ഏജൻസിയായ ഇൻഡോ -ജർമ്മൻ ഫിനാഷ്യൽ കോപ്പറേഷൻറെ ധനസഹായമാണ്. പ്രധാനമായും ജലഗതാഗതം വഴി ടൂറിസം മേഖലയെ മെച്ചപെടുത്താനാണ് ലക്ഷ്യം . വാട്ടർ മെട്രോ വരുന്നതോടെ കൊച്ചി നഗരത്തിൽ ഗാതാഗതകുരുക്ക് നിയന്ത്രിക്കാനവും എന്നാണ് കരുത്തുന്നത്. വായു മലിനീകരണം കുറവാണെന്നതും ഇതിൻറെ നേട്ടമാണ്.

 

 

Tags:    

Similar News